Advertisements

ചരിത്രത്തിൽ നിന്ന്
http://www.politicaleye.news ന്റെ വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ ലഭിക്കുവാൻ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/GiCUPI068rPCJXSqenU81F
09- 11-2020

ഇന്ന് 2020 നവംബർ 09, 1196 തുലാം 24, 1442 റബീഉൽ അവ്വൽ 23, തിങ്കൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 9 വർഷത്തിലെ 313-ാം ദിനമാണ്‌ (അധിവർഷത്തിൽ 314). വർഷത്തിൽ 52 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

“`1861 – കാനഡയിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഫുട്ബോൾ മൽസരം ടൊറണ്ടോ യൂണിവേഴ്സിറ്റിയിലെ യൂണിവേഴ്സിറ്റി കോളേജിൽ നടന്നു.

1921 – ആൽബർട്ട് ഐൻസ്റ്റിന് ഫിസിക്സിൽ നോബൽ സമ്മാനം ലഭിച്ചു.

1937 – ജപ്പാൻ പട്ടാളം ചൈനയിലെ ഷാങ്ഹായ് പിടിച്ചെടുത്തു.

1953 – കംബോഡിയ ഫ്രാൻസിനിന്നും സ്വാതന്ത്ര്യം നേടി.

1967 – റോളിങ്ങ് സ്റ്റോൺ മാഗസിന്റെ ആദ്യം ലക്കം പുറത്തുവന്നു.

1976 – ഐക്യരാഷ്ട്രസഭ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനം അപലപിച്ച് പ്രമേയം പാസാക്കി.

1980 – ഇറാക്കി പ്രസിഡൻറ് സദ്ദാം ഹുസൈൻ ഇറാനെതിരെ ‘വിശുദ്ധ യുദ്ധം’ പ്രഖ്യാപിച്ചു.

1985 – ഗാരി കാസ്പറോവ് അനതോലി കാർപ്പോവിനെ തോല്പ്പിച്ച് ഏറ്റവും പ്രായം കുറഞ്ഞ ചെസ്സ് ചാമ്പ്യനായി.

1994 – ചന്ദ്രിക കുമാരതുംഗ ശ്രീലങ്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.“`

ദിനാചരണങ്ങൾ

National legal services day

ഉറുദു ഭാഷ ദിനം

World Freedom Day

https://www.daysoftheyear.com/days/world-freedom-day/

World Orphans Day

https://www.daysoftheyear.com/days/world-orphans-day/

Chaos Never Dies Day

https://www.daysoftheyear.com/days/chaos-never-dies-day/

Scrapple Day

https://www.daysoftheyear.com/days/scrapple-day/

ജന്മദിനങ്ങൾ

“`1875 – രാമവർമ്മ അപ്പൻ തമ്പുരാൻ – ( കുഞ്ഞിക്കുട്ടൻ തമ്പുരാനുമായി ചേർന്ന് എറണാകുളത്തുനിന്നും രസികമഞ്ജരിഎന്ന മാസിക പ്രസിദ്ധീകരിക്കുകയും, കേരളത്തിൽ ആദ്യമായി കേരള സിനിടോൺ എന്ന സിനിമ നിർമ്മാണ കമ്പനി ആരംഭിക്കുകയും, ആദ്യമായി കേരളത്തിൽ കാർഷിക വ്യാവസായിക പ്രദർശനം സംഘടിപ്പിക്കുകയും മലയാളത്തിലെ ആദ്യത്തെ കുറ്റാന്വേഷണ നോവലായ ഭാസ്കരമേനോൻ എഴുതുകയും ചെയ്ത രാമവർമ്മ അപ്പൻ തമ്പുരാൻ )

1912 – സത്യൻ – ( തനതായ അഭിനയ ശൈലി കൊണ്ടും സ്വഭാവികമായ അഭിനയം കൊണ്ടും മലയാള സിനിമാരംഗത്ത് മുടിചൂടാമന്നനായി വാണ അഭിനേതാവ് മാനുവേൽ സത്യനേശൻ നാടാർ എന്ന സത്യൻ )

1936 – കടുവാക്കുളം ആന്റണി – ( ഹാസ്യരസപ്രദാനമായ വേഷങ്ങളിലൂടെ മലയാളികളെ രസിപ്പിച്ച നാടക- ചലച്ചിത്ര അഭിനേതാവ് കടുവാക്കുളം ആന്റണി)

1941 – രവീന്ദ്രൻ – ( മലയാളം, തമിഴ്, കന്നഡ ഭാഷകളിലായി ഇരുനൂറിലേറെ ചിത്രങ്ങൾക്ക് സംഗീതം നൽകുകയും “ഭരതം” എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് 1991-ലെ സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത പ്രശസ്തനായ സംഗീത സംവിധായകൻ രവീന്ദ്രൻ )

1877 – അല്ലാമാ മുഹമ്മദ്‌ ഇഖ്ബാൽ – ( ബ്രിട്ടീഷ് ഇന്ത്യയിൽ ജീവിച്ചിരുന്ന പ്രശസ്തനായ ഉർദു-പേർഷ്യൻ കവിയും ഇസ്ലാമികചിന്തകനും രാഷ്ട്രീയനേതാവും പാകിസ്താൻ രൂപീകരണം എന്ന ആശയത്തിന്റെ പിന്നിലെ പ്രധാനികളി ലൊരാളും “സാരെ ജഹാൻ സെ അച്ഛാ” എന്ന പ്രശസ്ത ഉർദു ദേശഭക്തി ഗാനം രചിച്ച അല്ലാമ മുഹമ്മദ് ഇഖ്ബാൽ )

1904 – പി മഹേശ്വരി – ( ടെസ്റ്റ് ട്യൂബ് ഫെർട്ടിക്കലൈസേഷൻ സപുഷ്പികളിൽ പ്രായോഗികമാക്കി
ആധുനിക ഭ്രൂണശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു ഇന്ത്യൻ സസ്യഭ്രൂണ ശാസ്ത്രജ്ഞനായ പി. മഹേശ്വരി എന്ന പഞ്ചാനൻ മഹേശ്വരി )

1914 – ഹെഡി ലമാർ – ( നഗ്ന സീനുകൾക്ക് വിവാദമാർജ്ജിച്ച എക്സ്റ്റസി (1933) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ പ്രശസ്തയാകുകയും ലൂയിസ് ബി. മേയറിന്റെ ക്ഷണമനുസരിച്ച് ഹോളിവുഡിലെത്തി മ്മ്ഗ്ഗ്മ്മ് സ്റ്റുഡിയോയുടെ സുവർണ്ണകാലത്ത് ഒരു താരമായി വിളങ്ങുക മാത്രമല്ല ഇന്നത്തെ വയർലസ് ആശയവിനിമയത്തിന് അടിസ്ഥാനമായ സ്പ്രെഡ് സ്പെക്ട്രം കമ്മ്യൂണിക്കേഷൻ, ഫ്രീക്വൻസി ഹോപ്പിങ് എന്നീ സാങ്കേതികവിദ്യകൾ കമ്പോസർ ജോർജ്ജ് അന്റെയിലുമൊത്ത് കണ്ടുപിടിക്കുകയും ചെയ്ത ഒരു ഓസ്ട്രിയൻ അമേരിക്കൻ നടിയും ഗവേഷകയുമായിരുന്ന ഹെഡി ലമാർ )

1934 – കാൾ സാഗൻ – ( 600 ഓളം ശാസ്ത്രലേഖനങ്ങളും 20 ഓളം ഗ്രന്ഥങ്ങളും രചിച്ചിക്കുകയും, കോസ്മോസ്’ എന്ന ശാസ്ത്ര ടെലിവിഷൻ പരമ്പരയിലൂടെ ജ്യോതിശാസ്ത്രവും ജ്യോതിർഭൗതികവും ജനകീയമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കുകയും ചെയ്ത ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞനും എഴുത്തുകാരനുമായിരുന്ന കാൾ സാഗൻ )

1936 – മിഖായെൽ താൾ – (ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലിയായ കളിക്കാരിലൊരാളും, എട്ടാമത്തെ ലോകചാമ്പ്യനും ആയിരുന്ന സോവിയറ്റ് – ലാത്വിയയിൽ ജനിച്ച മിഖായേൽ താൾ )

1949 – ഉഷാ നന്ദിനി – ( പഴയ കാല മലയാള ചലചിത്ര നടി ഉഷ നന്ദിനി എന്ന ഉഷ ബേബി )

1999 – പൃഥ്വി ഷാ – ( ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനും മുൻ ഇന്ത്യൻ ക്രിക്കറ്റ് അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ പൃഥ്വി പങ്കജ് ഷാ )“`

ചരമവാർഷികങ്ങൾ

“`1978 – കെ പി കേശവ മെനോൻ – ( പ്രമുഖ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാവും, സ്വാതന്ത്ര്യ സമരസേനാനിയും, അറിയപ്പെടുന്ന ഗാന്ധിയനും, സത്യാഗ്രഹത്തിന്റെയും നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും കേരളത്തിലെ വക്താവും, മലയാളത്തിലെ പ്രമുഖ ദിനപ്പത്രമായ മാതൃഭൂമി സ്ഥാപിച്ച് അക്ഷരങ്ങളെ സ്നേഹിക്കുകയും അവയെ സമരത്തിന്റെ പടവാളാക്കാൻ ആഹ്വാനം ചെയ്യുകയും ,ബിലാത്തി വിശേഷം, ആത്മകഥയായ കഴിഞ്ഞ കാലം’ അഞ്ചു ഭാഗങ്ങളായി നാം മുന്നോട്ട് പ്രഭാത ദീപം, സായാഹ്ന ചിന്തകൾ തുടങ്ങിയ കൃതികൾ രചിക്കുകയും ചെയ്ത മികച്ച എഴുത്തുകാരനും ആയിരുന്ന കെ.പി. കേശവമേനോൻ )

2001 – സി അച്യുതക്കുറുപ്പ്‌ – ( സ്വാതന്ത്യ്രസമരത്തില്‍ സജീവമാകുകയും ഉപ്പു സത്യഗ്രഹത്തില്‍ പങ്കെടുക്കുകയും ചെയ്യിരുന്ന മഹാകവി വള്ളത്തോള്‍ നാരായണമോനോന്റെ മകനും ചെറുകഥാകൃത്തും ആയിരുന്ന സി.അച്യുതക്കുറുപ്പ്‌ )

2005 – കെ ആർ നാരായണൻ – ( രാഷ്ട്രപതിയുടെ ഔദ്യോഗിക പദവി കഴിവോടേയും, അതിന്റെ എല്ലാ അധികാരങ്ങളേയും വിശാലമായ അർത്ഥത്തിലും ഉപയോഗിച്ച നിശ്ചയദാർഢ്യമുള്ള പത്താമത്തെ രാഷ്ട്രപതിയും പിന്നോക്ക സമുദായത്തിൽനിന്നും പ്രഥമ പൗരനായ ആദ്യത്തെ വ്യക്തിയും, നയതന്ത്രജ്ഞൻ, രാഷ്ട്രീയ നേതാവ്‌ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ച കെ.ആർ. നാരായണൻ )

2011 – ഈപ്പൻ വർഗീസ്‌ – (കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ വർക്കിങ് ചെയർമാനായി പ്രവർത്തിക്കുകയും, കേരള കോൺഗ്രസ് സെക്കുലർ എന്ന പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ അതിലേക്ക് തന്റെ പ്രവർത്തനങ്ങൾ മാറ്റുകയും തുടർന്ന് കേരള കോൺഗ്രസ് സെക്കുലർ ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ചപ്പോൾ അതിൽ നാല് ഉപദേശകരിൽ ഒരാളായി പ്രവർത്തിക്കുകയും ചെയ്ത കേരള കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായിരുന്നു ഈപ്പൻ വർഗീസ്‌ )

2014 – എം വി രാഘവൻ – ( ഏറ്റവുമധികം നിയോജകമണ്ഡലങ്ങളിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആൾ എന്ന റിക്കൊർഡ് ഹോൾഡറും, ( മാടായി(1970), തളിപ്പറമ്പ്(1977), കൂത്തുപറമ്പ്(1980), പയ്യന്നൂർ(1982), അഴീക്കോട്(1987), കഴക്കൂട്ടം(1991), തിരുവനന്തപുരം വെസ്റ്റ്(2001) ), അവിഭക്ത കമ്യൂണിസ്റ്റ്പാർട്ടിയിലും സി.പി.ഐ എമ്മിലും പ്രവർത്തിക്കുകയും, സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ടതിനെ ത്തുടർന്ന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(സി.എം.പി) രൂപവത്കരിക്കുകയും വിവിധ മന്ത്രിസഭകളിൽ മന്ത്രിയായി സേവനമനുഷ്ഠിക്കുകയും ചെയ്ത മേലേത്തു വീട്ടിൽ രാഘവൻ എന്ന എം.വി. രാഘവൻ )

1980 – പി സി ജോഷി – ( ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളും, അന്ന് നിലനിന്നിരുന്ന സമാനചിന്താഗതിക്കാരായ ഇടതുപക്ഷ സംഘടനകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്ന സംഘടനക്കു കീഴിൽ കൊണ്ടു വരുന്നതിൽ പ്രധാനപ്പെട്ട പങ്കു വഹിക്കുകയും അതിന്റെ പ്രഥമ ജനറൽ സെക്രട്ടറി സ്ഥാനം വഹിക്കുകയും ചെയ്ത പൂർണ്ണ ചന്ദ്ര ജോഷി എന്ന പി.സി.ജോഷി )

2011 – ഹർഗോവിന്ദ്‌ ഖുരാന – ( ജനിതക എൻജിനീയറിംഗിലെ ലോകത്തിലെ ഏറ്റവും ശ്രദ്ധേയ വ്യക്തികളിലോരാളായി പരിഗണിക്കപ്പെടുന്ന നോബല്‍ പുരസ്ക്കാര വിജേതാവും ഇന്ത്യൻ ശാസ്‌ത്രജ്ഞനുമായ ഹർ ഗോവിന്ദ്‌ ഖുരാന )

1785 – ഫാദർ ക്ലമന്റ്‌ പിയാനിയോസ്‌ – ( മലയാളലിപിയില്‍ പൂര്‍ണ്ണമായും പുറത്തു വന്ന ആദ്യ മലയാളകൃതിയായ സംക്ഷേപവേദാര്‍ത്ഥം രചിച്ച ഇറ്റലിക്കാരനായ ഫാദർ ക്ലമന്റ് പിയാനിയോസ്‌ )

2004 – സ്റ്റെയിഗ്‌ ലാർസൻ – ( ആറുകോടി അമ്പതു ലക്ഷത്തോളം (65 മില്യൺ) പ്രതികൾ ലോകമെമ്പാടുമായി വിറ്റഴിഞ്ഞതും, മരണശേഷം പ്രസിദ്ധീകരിച്ചതുമായ മില്ലേനിയം സീരീസ് നോവലിന്റെ കർത്താവും, സ്വീഡനിലെ ഒരു പ്രശസ്തനായ പത്രപ്രവർത്തകനും ആയിരുന്ന സ്റ്റെയ്ഗ് ലാർസൺ )“`

മറ്റു പ്രത്യേകതകൾ

അസർബൈജാൻ: ദേശീയ ദിനം

കംബോഡിയ : സ്വാതന്ത്ര്യ ദിനം

പാകിസ്ഥാൻ : ഇക്ബാൽ ദിനം

By Inews

Leave a Reply