Advertisements

ഇന്നത്തെ പ്രത്യേകതകൾ

08-11-2020

ഇന്ന് 2020 നവംബർ 08, 1196 തുലാം 23, 1442 റബീഉൽ അവ്വൽ 22 ഞായർ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 8 വർഷത്തിലെ 312-ാം ദിനമാണ്‌ (അധിവർഷത്തിൽ 313). വർഷത്തിൽ 53 ദിവസം ബാക്കി

ചരിത്രസംഭവങ്ങൾ

“`1793 – പാരീസിലെ ലൂവർ മ്യൂസിയം തുറന്ന് പ്രവർത്തനം ആരംഭിച്ചു.

1889 – മൊണ്ടാന നാല്പ്പത്തൊന്നാം അമേരിക്കൻ സംസ്ഥാനമായി.

1895 – റോണ്ട്ജൻ എക്സ്-റേ കണ്ടുപിടിച്ചു.

1960 – ജോൺ എഫ്. കെന്നഡി അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1993 – സ്വീഡനിലെ സ്റ്റോക്ക്ഹോം മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ മേൽക്കൂര വഴി കയറി മോഷ്ടാക്കൾ 60 മില്യൺ അമേരിക്കൺ ഡോളർ വിലപിടിപ്പുള്ള പെയിന്റിങ്ങുകൾ മോഷ്ടിച്ചു.

2004 – ഇറാക്ക് യുദ്ധം – സഖ്യകക്ഷികൾ ഫലൂജ പിടിച്ചെടുത്തു.“`

ദിനാചരണങ്ങൾ

X-Ray Day
അന്തരാഷ്ട്ര റേഡിയോളൊജി ദിനം

_(എക്സ്‌-റേ കണ്ട്‌ പിടിച്ചിട്ട്‌ ഇന്ന് 125വർഷങ്ങൾ. ഈ ദിനം അന്താരാഷ്ട്ര റേഡിയോളജി ദിനം ആയി ആചരിക്കുന്നു.)

https://www.daysoftheyear.com/days/x-ray-day/

Cappuccino Day

https://www.daysoftheyear.com/days/cappuccino-day/

World Quality Day

https://www.daysoftheyear.com/days/world-quality-day/

Tongue Twister Day

https://www.daysoftheyear.com/days/tongue-twister-day/

ലോക നഗരവൽക്കരണ ദിനം

ജന്മദിനങ്ങൾ

“`1947 – ഉഷ ഉതുപ്പ്‌ – ( 16 ഇന്ത്യൻ ഭാഷകൾ കൂടാതെ ഡച്ച്, ഫ്രഞ്ച്, ജർമ്മൻ, ഇറ്റാലിയൻ, സിംഹളീസ്, സ്വഹിലി, റഷ്യൻ, നേപ്പാളീസ്, അറബിക്, ക്രേയോൾ, സുളു, സ്പാനീഷ് എന്നീ വിദേശഭാഷകളിലും പാട്ടുകൾ പാടിയിട്ടുള്ള പോപ്പ് ഗായിക ഉഷ ഉതുപ്പ്‌ (ഉഷ അയ്യർ) )

1976 -ബ്രെറ്റ്‌ലീ – ( മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും, ലോകത്തിലെ ഏറ്റവും വേഗമേറിയ ഫാസ്റ്റ് ബൗളർമാരിൽ ഒരാളുമായ ബ്രെറ്റ് ലീ )

1963 – ഇടവേള ബാബു – ( അമ്മ എന്ന ചലച്ചിത്രസംഘടനയുടെ സെക്രട്ടറിയും നടനുമായ ഇടവേള ബാബു എന്നറിയപ്പെടുന്ന അമ്മനത്ത് ബാബു ചന്ദ്രൻ )

1927 – എൽ കെ അദ്വാനി – ( ബി ജെ പിയുടെ മുൻ പ്രസിഡന്റും മുൻ ഉപപ്രധാനമന്ത്രിയും മുൻ പ്രതിപക്ഷ നേതാവും ആയിരുന്ന ലാൽ കൃഷ്ണ അഡ്വാനി)

1904 – ഇളംകുളം കുഞ്ഞൻപിള്ള – ( മലയാള ഭാഷയ്ക്കും ചരിത്രത്തിനും നിസ്തുലമായ സംഭാവനകൾ നൽകിയ പണ്ഡിതനും ഗവേഷകനുമായിരുന്ന ഇളംകുളം പി.എൻ. കുഞ്ഞൻപിള്ള എന്ന ഇളം‌കുളം കുഞ്ഞൻപിള്ള )

1940 – പി വേണു – ( ,വിരുതൻ ശങ്കു, വിരുന്നുകാരി,വീട്ടുമൃഗം, സി.ഐ.ഡി നസീർ, ടാക്സികാർ,പ്രേതങ്ങളുടെ താഴ്‌വര,ബോയ്ഫ്രണ്ട് തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത പി. വേണു എന്നറിയപ്പെട്ടിരുന്ന പാട്ടത്തിൽ വേണുഗോപാലമേനോൻ )

1869 – സർ അക്ബർ ഹൈദരി – ( മദിരാശി സംസ്ഥാനത്തിലെ ആദ്യത്തെ ഇന്ത്യക്കാരൻ ഡെപ്യൂട്ടി അക്കൌണ്ടന്റ് ജനറൽ, ഹൈദരാബാദിൽ അക്കൌണ്ടന്റ് ജനറൽ, ധനകാര്യസെക്രട്ടറി, ആഭ്യന്തര വകുപ്പുസെക്രട്ടറി എന്നീ നിലകളിലും സേവിക്കുകയും, ഒസ്മാനിയ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നതിൽ മുൻ കൈ എടുക്കുകയും ചെയ്ത ഭരണതന്ത്രജ്ഞനും, ഹൈദരാബാദ് നാട്ടുരാജ്യത്തിന്റെ നവീനശില്പിയെന്നറിയപ്പെടുന്ന സർ അക്ബർ ഹൈദരി )

1919 – പി എൽ ദേശ്പാണ്ഡെ – ( ഒരു നല്ല ജീവിതം കാംക്ഷിക്കുന്ന അറുപത് വയസ്സുള്ള അവിവാഹിതനായ കാകാ സാഹേബ് ചെന്നുപെടുന്ന ചില ഊരാക്കുടുക്കുകൾ ഹാസ്യാത്മകമായി ചിത്രീകരിക്കുന്ന തുജാ ആഹെ തുജാ പാശി എന്ന നാടകം എഴുതി സംവിധാനം ചെയ്ത് പ്രശസ്തനാകുകയും 50 ഓളം കൃതികൾ രചിക്കുകയും നാടകസിനിമ രംഗത്ത് തിളങ്ങുകയും ചെയ്ത കാളിദാസ് സമ്മാനാർഹനായ മറാഠി നാടകകൃത്തും ഹാസ്യസാഹിത്യ കാരനുമായിരുന്ന മറാത്തികൾ സ്നേഹത്തോടെ പു ല എന്ന് വിളിക്കുന്ന പുരുഷോത്തം ലക്ഷ്മൺ ദേശ്പാണ്ഡെ എന്ന പി.എൽ. ദേശ്പാണ്ഡെ )

1948 എസ്‌ ബാലകൃഷ്ണൻ – ( റാംജി റാവു സ്പീക്കിംഗ്‌ , ഗോഡ്‌ ഫാദർ, ഇൻ ഹരിഹർ നഗർ തുടങ്ങി പത്തോളം ചിത്രങ്ങളിൽ സംഗീതം നിർവ്വഹിച്ചു. 17-01-2019 ൽ അന്തരിച്ചു )

1922 – ക്രിസ്ത്യൻ ബർണ്ണാഡ്‌ – ( ലോകത്തെ ആദ്യ ഹൃദയം മാറ്റിവക്കൽ ശസ്ത്രക്രിയ നടത്തിയ ദക്ഷിണാഫ്രിക്കൻ ഡോക്ടർ ക്രിസ്ത്യൻ ബർണ്ണാഡ്‌ )

1908 – രാജാറാവു ; ( സർപന്റ് ആന്റ് ദ റോപ്, കാന്തപുര, കൗ ഒഫ് ദി ബാരിക്കേഡ്‌സ്, ക്യാറ്റ് ആന്റ് ഷേക്‌സ്പിയർ, ചെസ്മാസ്റ്റർ, ഹിസ് മൂവ്‌സ് തുടങ്ങിയ കൃതികൾ രചിച്ച പ്രസിദ്ധനായ ഇന്തോ-ആംഗ്ലിയൻ നോവലിസ്റ്റ് രാജാ റാവു )

1920 – സിത്താര ദേവി –
( സ്വദേശത്തും വിദേശത്തുമായി നിരവധി കഥക് അവതരണങ്ങൾ നടത്തുകയും നൃത്ത സാമ്രാജിനി’ എന്ന് ടാഗോർ വിശേഷിപ്പിക്കുകയും ചെയ്ത ധനലക്ഷ്മി എന്ന സിത്താര ദേവി )

1847 – ബ്രാം സ്റ്റോക്കർ – ( ഡ്രാക്കുള എന്നഎപ്പിസ്റ്റോളറി ശൈലിയിൽ 1897-ൽ രചിക്കപ്പെട്ട നോവൽ എഴുതിയ
ഒരു ഐറിഷ് നോവലിസ്റ്റും ചെറുകഥാകൃത്തുമായിരുന്ന അബ്രഹാം എന്ന ബ്രാം സ്റ്റോക്കർ )

1656 – ബ്രിട്ടീഷ് ജ്യോതിശ്ശാസ്ത്രജ്ഞൻ എഡ്മണ്ട് ഹാലി“`

ചരമവാർഷികങ്ങൾ

“`2001 – കെ എ ബാലൻ – ( ചെത്തു തൊഴിലാളി ഫെഡറേഷന്റെ പ്രസിഡന്റ്, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സി.പി.ഐ. സംസ്ഥാന കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയും വടക്കേക്കര നിയോജകമണ്ഡലത്തെ കേരളനിയമസഭയിൽ പ്രതിനിധീകരിക്കുകയും ചെയ്ത കമ്മ്യൂണിസ്റ്റ്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനായ കെ.എ. ബാലൻ )

2014 – പി സി സനൽ കുമാർ – ( വേനൽപൂക്കൾ, ഒരു സൈക്കിൾ തരുമോ,ഊമക്കത്തിന് ഉരിയാട മറുപടി, പാരഡികളുടെ സമാഹാരമായ, പാരഡീയം തുടങ്ങിയ കൃതികൾ രചിക്കുകയും “കളക്ടർ കഥയെഴുതുകയാണ്’ എന്ന ഗ്രന്ഥത്തിന് ഹാസ്യസാഹിത്യത്തിനുള്ള 2004-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയും ചെയ്ത,
പത്തനംതിട്ടയിലും കാസർകോട്ടും കളക്ടറായിരുന്ന മലയാള ഹാസ്യ സാഹിത്യകാരൻ പി.സി. സനൽകുമാർ )

1936 – വി ഒ ചിദംബരം പിള്ള – ( സ്വദേശി പ്രചാർ സഭ, ധർമ്മ സംഘ നേസാവൂ സാലൈ, മദ്രാസ് അഗ ഇൻ‍ഡസ്ട്രിയൽ സൊസൈറ്റി തുടങ്ങിയ കെട്ടിപ്പടുക്കുവാൻ നേതൃത്വം വഹിക്കുകയും ജല ഗതാഗത സേവനത്തിൽ ബ്രിട്ടീഷ് ഇന്ത്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ കുത്തക. തകർക്കാൻ അതേ മാതൃകയിൽ തദ്ദേശീയമായി ഒരു കമ്പനി രജിസ്റ്റർ ചെയ്തു പ്രവർത്തനമാരംഭിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന വി.ഒ.സി എന്നറിയപ്പെട്ടിരുന്ന വി.ഒ. ചിദംബരം പിള്ള )

1674 – ജോൺ മിൽട്ടൺ – ( ഇതിഹാസ കാവ്യം ആയ പാരഡൈസ് ലോസ്റ്റ് എന്ന കൃതിയുടെ രചയിതാവും, എക്കാലത്തെയും മികച്ച ഇംഗ്ലീഷ് കവിയും, സാഹിത്യ സംവാദകനും , ഇംഗ്ലീഷ് കോമൺ‌വെൽത്തിലെ സർക്കാർ ഉദ്യോഗസ്ഥനും ആയിരുന്ന ജോൺ മിൽട്ടൺ )

1953 – ഇവാൻ അലക്സിയേവിച്ച്‌ ബുൻ – ( നോവലുകൾ, ചെറുകഥകൾ, കവിതകൾ, വിവർത്തനങ്ങൾ, ഓർമ്മക്കുറിപ്പുകൾ തുടങ്ങിയ എല്ലാ വിഭാഗങളിലും റഷ്യൻ സാഹിത്യത്തിനു നല്ല കൃതികൾ സമ്മാനിച്ച സാഹിത്യത്തിനു നോബൽ സമ്മാനം നേടിയ ആദ്യ റഷ്യൻ സാഹിത്യകാരൻ ഇവാൻ അലെക്സിയേവിച്ച് ബുൻ )

1970 – നെപ്പോളിയൻ ഹിൽ – ( 1970 ൽ 2 കോടിയിൽ അധികം വിറ്റഴിഞ്ഞ “ഠിങ്ക്‌ ആൻഡ്‌ ഗ്ഗ്രൊവ്‌ റിച്‌” എന്ന പുസ്തകം അടക്കം വളരെ ഏറെ വ്യക്തി വികാസവും ജീവിത വിജയവും ലക്ഷ്യമാക്കി പുസ്തകങ്ങൾ എഴുതുകയും രണ്ട് അമേരിക്കൻ പ്രസിഡന്റ മാരുടെ ( വുഡ് റൊ വിൽസന്റെയും, ഫ്രാങ്ക് ലിൻ റൂസ് വൽട്ടിന്റെയും) ഉപദേഷ്ഠാവായിരുന്ന നെപ്പോളിയൻ ഹിൽ )

2014 – ബി ഹൃദയകുമാരി – ( മലയാളത്തിലെ ഒരു നിരൂപകയും, പ്രഭാഷകയും, അദ്ധ്യാപകയും, വിദ്യാഭ്യാസവിദഗ്ദ്ധയും ബോധേശ്വരന്റെ മകളും സുഗതകുമാരിയുടെ സഹോദരിയുമായിരുന്ന ബി. ഹൃദയകുമാരി )“`

മറ്റു പ്രത്യേകതകൾ

മധ്യലിംഗ ഐക്യദാർഢ്യ ദിനം

By Inews

Leave a Reply