Advertisements

http://www.politicaleye.news

ഇന്നത്തെ പ്രത്യേകതകൾ

07-11-2020.

ഇന്ന് 2020 നവംബർ 07, 1196 തുലാം 22, 1442 റബീഉൽ അവ്വൽ 21, ശനി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 7 വർഷത്തിലെ 311-ാം ദിനമാണ്‌ (അധിവർഷത്തിൽ 312). വർഷത്തിൽ 54 ദിവസം ബാക്കി

ചരിത്രസംഭവങ്ങൾ

“`1665 – ലോകത്തിലെ ഏറ്റവും പഴയ ജേണൽ ആയ ലണ്ടൻ ഗസറ്റ് പ്രസിദ്ധീകരണമാരംഭിച്ചു.

1910 – റൈറ്റ് സഹോദരന്മാർ ലോകത്തിലെ ആദ്യത്തെ എയർ കാർഗോ കരാറെടുത്തു.

1917 – റഷ്യൻ വിപ്ലവം. ലെനിന്റെ നേതൃത്വത്തിലുള്ള വിപ്ലവകാരികൾ കെറൻസ്കിയുടെ നേതൃത്വത്തിലുള്ള താൽക്കാലിക ഗവണ്മെന്റിൽ നിന്നും ഭരണം പിടിച്ചെടുത്തു.

1990 – ഇന്ത്യൻ പ്രധാനമന്ത്രി വി പി സിംഗ് രാജിവച്ചു.

2001 – ശബ്ദാതിവേഗ യാത്രാവിമാനമായ കോൺകോർഡ് പതിനഞ്ചു മാസത്തെ ഇടവേളക്കു ശേഷം യാത്ര പുനരാരംഭിച്ചു.

1858 – ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായ ബിപിൻ ചന്ദ്ര പാലിന്റെ ജന്മദിനം.

1964 – ഇന്ത്യൻ കമ്മ്യൂണിസ്റ്റ്‌ പാർട്ടി പിളർന്ന് സി പി എം നിലവിൽ വന്നു

1867 – പ്രമുഖ ശാസ്ത്രജ്ഞ മാഡം ക്യൂറിയുടെ ജന്മദിനം.

1861 – ലോകപ്രസിദ്ധമായ മെൽബൺ കപ്പ് കുതിരയോട്ട മത്സരം ആരംഭിച്ചു.

1888 – ഇന്ത്യൻ ഭൗതിക ശാസ്ത്രജ്ഞൻ സർ സി വി രാമന്റെ ജന്മദിനം.

1929 – ന്യൂയോർക്കിൽ മോഡേൺ ആർട്ട് മ്യൂസിയം ആരംഭിച്ചു.

1991 – മാജിക്ക് ജോൺസൺ താൻ എച്ച്.ഐ.വി. പോസിറ്റീവ് ആണെന്ന് പ്രഖ്യാപിക്കുന്നു.“`

ദിനാചരണങ്ങൾ

ദേശീയ ക്യാൻസർ ബോധവൽകരണ ദിനം.

ഭാരത്‌ സ്കൗട്ട്സ്‌ & ഗൈഡ്സ്‌ സ്ഥാപക ദിനം

Hug A Bear Day

https://www.daysoftheyear.com/days/hug-a-bear-day/

Numbat Day

https://www.daysoftheyear.com/days/numbat-day/

Bittersweet Chocolate With Almonds Day

https://www.daysoftheyear.com/days/bittersweet-chocolate-with-almonds-day/

ജനനം

“`1944 – മുല്ലപ്പള്ളി രാമചന്ദ്രൻ – ( മുൻ കേന്ത്ര ആഭ്യന്തര സഹമന്ത്രിയും, വടകര ലോകസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച അംഗവും, കെ പി സി സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ )

1954 – കമലഹാസൻ – ( തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുകയും നിർമ്മിക്കുകയും നാലു ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 19 ഫിലിംഫെയർ പുരസ്കാരങ്ങളും ഉൾപ്പെടെ ധാരാളം ബഹുമതികളും നേടിയ പ്രശസ്ത നടനും ഇപ്പോൾ രാഷ്ട്രീയ രംഗത്തേക്ക്‌ കാല്‌ എടുത്ത്‌ വച്ചിരിക്കുന്ന ആളുമായ കമലഹാസൻ )

1960 – ശ്യാമപ്രസാദ്‌ – ( ബി ജെ പി നേതാവ്‌ ഒ. രാജഗോപാലിന്റെ മകനും, അഗ്നിസാക്ഷി, അകലെ, ഒരേ കടൽ തുടങ്ങിയ ശ്രദ്ദേയമായ ചലച്ചിത്രങ്ങൾ കാഴ്ചവച്ച ശ്യാമപ്രസാദ്‌ )

1981 – അനുഷ്ക ഷെട്ടി – ( തെലുഗു തമിഴ് സിനിമകളിലും മലയാളത്തിൽ ബാഗ്മതിയിലും അഭിനയിച്ച അനുഷ്ക ശെട്ടി )

1940 – അന്റോണിയോ സ്കാർമ്മെത്ത – ( സ്പെയിനിലെ സാഹിത്യത്തിനുള്ള ഏറ്റവും വലിയ അവാർഡ് ആയ പ്ലാനെറ്റാ പ്രൈസ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുള്ള ചിലിയൻ എഴുത്തുകാരൻ അന്റോണിയോ സ്കാർമെത്ത )

2987 – ആദിത്യ തരെ – ( മുംബൈ ഇൻഡ്യൻസിന്റെ വിക്കറ്റ് കീപ്പറും ഇന്ത്യൻ ക്രിക്കറ്റ് കളിക്കാരനുമായ ആദിത്യ തരെ )

1929 – എറിക്‌ കാൻഡൽ – ( മസ്തിഷ്കത്തിൽ സ്മരണകളെ എപ്രകാരമാണ് വിന്യസിച്ചിരിയ്ക്കുന്നത് എന്നതിനുള്ള സൈദ്ധാന്തിക വിശകലനത്തിനു നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ വൈദ്യ ശാസ്ത്രജ്ഞൻ എറിക് കാൻഡൽ )

1980 – മനോ കാർത്തിക്‌ – ( തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ നിരവധി ഗാനങ്ങൾ പാടിയിട്ടുള്ള മനോ കാർത്തിക്‌ )

1991 – ജേസൺ ഹോൾഡർ – ( വെസ്റ്റിൻഡീസിനു വേണ്ടി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്ന താരവും വെസ്റ്റ് ഇൻഡീസ് ടെസ്റ്റ്,ഏകദിന ടീമുകളുടെ നായകനുമായ ജേസൺ ഹോൾഡർ )

1969 – നന്ദിതാ ദാസ്‌ – ( നടിയും സംവിധായികയുമായ നന്ദിത ദാസ്‌ )

1971 – റിതുപർണ്ണ സെൻ ഗുപ്ത – ( ബംഗാളി ചലച്ചിത്ര നടി റിതുപർണ്ണ സെൻ ഗുപ്ത )

1979 – റൈമ സെൻ – ( ബംഗാളി ചലചിത്ര നടി മൂൺ മൂൺ സെന്നിന്റെ മകളും നടിയുമായ റൈമ സെൻ )

1888 – സി വി രാമൻ – ( പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത്‌ ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന്‌ മാറ്റമുണ്ടാകുന്ന പ്രതിഭാസമായ ‘രാമന്‍പ്രഭാവം കണ്ടുപിടിച്ചതിനു 1930-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം നേടിയ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി.രാമൻ )

1959 – ശ്രീനിവാസ്‌ – ( നിരവധി തമിഴ്‌, തെലുഗ്‌,മലയാളം ,ഹിന്ദി ഗാനങ്ങൾ ആലപിച്ച ഗായകൻ ശ്രീനിവാസ്‌ )

1912 – ചിത്തിര തിരുനാൾ ബാലരാമ വർമ്മ – ( ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിഷ്കാരങ്ങളും സാമ്പത്തിക പുരോഗതിയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയും കൊണ്ട് തിരുവിതാംകൂർ വ്യവസായവൽകരണത്തിന്റെ പിതാവ് എന്ന ഖ്യാതി ലഭിക്കുകയും, തിരുവിതാംകൂർ സർവ്വകലാശാല (ഇപ്പോഴത്തെ കേരള സർവ്വകലാശാല) സ്ഥാപിക്കുകയും, ക്ഷേത്രപ്രവേശന വിളംബരം നടത്തുകയും, തന്റെ ഭരണകാലത്ത് രാജ്യത്തെ ഖജനാവിന്റെ 40 ശതമാനവും വിദ്യാഭ്യാസത്തിനു വേണ്ടി ചെലവഴിക്കുകയും ചെയ്ത തിരുവിതാംകൂർ ചേരവംശത്തിലെ അമ്പതിനാലാമത്തെ മഹാരാജാവും തിരുവിതാംകൂറിന്റെ അവസാനത്തെ ഭരണാധികാരിയുമായിരുന്ന ശ്രീ പത്മനാഭദാസ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ )

1858 – ബിപിൻ ചന്ദ്രപാൽ – ( ദേശഭക്തിയുടെ പ്രവാചകൻ എന്ന് അരബിന്ദോ ഘോഷ് വിശേഷിപ്പിച്ച ആളും, അമ്പതുകൊല്ലക്കാലം പൊതുപ്രവർത്തന രംഗത്തുണ്ടായിരുന്ന ഒരു നേതാവും . പൂർണ്ണസ്വരാജ് എന്ന ആശയം കോൺഗ്രസ്സിനേക്കാൾ മുമ്പ് സ്വീകരിച്ച വ്യക്തിയും ആയ ലാൽ ബാൽ പാൽ ത്രയത്തിലെ ബിപിൻ ചന്ദ്ര പാൽ )

1912 – സമർ മുഖർജി – ( ലോക്‌സഭാംഗം, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം, പോളിറ്റ് ബ്യൂറോ അംഗം, കേന്ദ്ര കൺട്രോൾ കമ്മീഷൻ അംഗം, സി.ഐ.ടി.യു. ജനറൽ സെക്രട്ടറി ,ലോകസഭ മെംബർ,എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി.പി.ഐ.എം. നേതാവായ സമർ മുഖർജീ )

1867 – മേരി ക്യൂറി – ( അർബുദം പോലെയുള്ള രോഗങ്ങൾക്കുള്ള ചികിൽസയിൽ നിർണ്ണായകമായ റേഡിയോ ആക്റ്റീവ് മൂലകമായ റേഡിയം കണ്ടു പിടിച്ച പോളിഷ് ശാസ്ത്രജ്ഞ മേരി ക്യൂറി എന്ന മാഡം ക്യൂറി)

1913 – ആൽബർട്ട്‌ കാമു – ( പ്രശസ്തനായ ഫ്രഞ്ച് തത്ത്വചിന്തകനും നോവലിസ്റ്റും സാർത്രെയോടൊത്ത് അസ്തിത്വവാദം (എക്സിസ്റ്റെൻഷ്യലിസം) എന്ന പ്രസ്ഥാനത്തിന്റെ മുഖ്യ വക്താവും ആയിരുന്ന ആൽബർട്ട് കാമു )

1917 – ഹെലൻ സുസ്മാൻ – ( 13 വർഷക്കാലം ലിബറൽ പ്രോഗ്രസ്സീവ് പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റംഗമായിരുന്ന ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരേ സമരം ചെയ്ത ഹെലൻ സുസ്മാൻ )“`

മരണം

“`1933 – അപ്പു നെടുങ്ങാടി – ( ഇന്ന്, മലയാളത്തിലെ ആദ്യ നോവലായിp പരിഗണിക്കപ്പെടുന്ന കുന്ദലതയുടെ കർത്താവ്, ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബാങ്കായ നെടുങ്ങാടി ബാങ്കിന്റെ സ്ഥാപകൻ, മലബാറിലെ ആദ്യ ക്ഷീരവ്യവസായ കമ്പനിയുടെ സ്ഥാപകൻ, അച്യുതൻ ഗേൾസ് ഹൈസ്കൂളിന്റെ സ്ഥാപകൻ, അഭിഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ അപ്പു നെടുങ്ങാടി )

1986 – പാറായിൽ ഉറുമീസ്‌ തരകൻ ( 1948 ലെ തിരു – കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച് വിജയിക്കുകയും, 1981-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്ത എഴുത്തുകാരനും പൊതു പ്രവർത്തകനുമായിരുന്ന പാറായിൽ ഉറുമീസ് തരകൻ )

2000 – സി സുബൃഹ്മണ്യം – ( ഹരിതവിപ്ലവത്തിലൂടെ ഭാരതത്തിന്‌ ഭക്ഷ്യധാന്യോല്പ്പാദനത്തിൽ‌ സ്വയം‌പര്യാപ്തത കൈവരിക്കാൻ സഹായിച്ചവരിൽ പ്രമുഖനും, ഗാന്ധീയനും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ചി ദംബരം സുബ്രമണ്യം എന്ന സി.സുബ്രമണ്യം )

1981 – വില്യം ജയിംസ്‌ ഡ്യൂറാന്റ്‌ – ( പത്നി ഏരിയലുമായി സഹകരിച്ച് പതിനൊന്നു വാല്യങ്ങളായി എഴുതി, പ്രസിദ്ധീകരിച്ച സംസ്കാരത്തിന്റെ കഥ എന്ന ബൃഹദ്ഗ്രന്ഥവും, തത്ത്വചിന്തയുടെ കഥ എന്ന ഗ്രന്ഥവും, കുടാതെ പല ഗ്രന്ഥങ്ങളും രചിച്ച് ചരിത്രത്തെയും, തത്ത്വചിന്തയെയും സാധാരണ ജനങ്ങളിലേക്കെത്തിക്കുവാൻ ശ്രമിച്ച പ്രസിദ്ധനായ അമേരിക്കൻ എഴുത്തുകാരൻ വില്യം ജെയിംസ് ഡുറാന്റ്‌ )

2016 – കനുഭായ്‌ – ( മഹാത്മാഗാന്ധിയുടെ ചെറുമകൻ )

1992 – അലക്സാണ്ടർ ഡ്യുബ്‌ ചെക്ക്‌ – ( 1968-69 കാലത്ത് പ്രാഗ് വസന്തം എന്നറിയപ്പെടുന്ന ഭരണ പരിഷ്ക്കാരങ്ങൾ നടപ്പാക്കിയ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് നേതാവും പരിഷ്കരണ വാദിയുമായിരുന്ന അലക്സാണ്ടർ ദുബ്ചെക്ക്‌ )

2011 – ജോ ഫ്രേസിയർ – ( ലോകപ്രസിദ്ധ അമേരിക്കൻ ബോക്സിങ്p താരവും ലോക ഹെവി വെയ്റ്റു് ചാമ്പ്യനുമായിരുന്ന സ്മോക്കിൻ ഫ്രേസിയർ എന്ന ഓമനപ്പേരിൽ ആരാധകർ വിളിച്ചിരുന്ന ജോ ഫ്രേസിയർ )“`

മറ്റു പ്രത്യേകതകൾ

ഹങ്കറി: ഓപ്പറ ഡെ

നാഗാലാൻഡ് : തോക്കു ഇമാംഗ് ( കൊയ്ത്ത് ഉൽസവം )

റഷ്യ (സോവിയറ്റ് യൂണിയൻ): ഒക്റ്റോബർ വിപ്ലവം

(1917 നവംബറിൽ (പഴയ കലണ്ടർ ഒക്.25) അലക്സാണ്ടർ കെറൻസ്കിയുടെ നേതൃത്വത്തിൽ ഉണ്ടായിരുന്ന താത്കാലിക ഗവണ്മെന്റിൽ നിന്ന് അധികാര പിടിച്ചെടുക്കുവാനായി ബോൾഷേവിക്കുകൾ റഷ്യയിൽസംഘടിപ്പിച്ച വിപ്ലവത്തിന്റെ ഓർമ്മ.)

By Inews

Leave a Reply