Advertisements

ഇന്ന് 2020നവംബർ 06, 1196 തുലാം 21, 1442റബീഉൽ അവ്വൽ 20, വെള്ളി
http://www.politicaleye.news

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 6 വർഷത്തിലെ 310-ാം ദിനമാണ്‌ (അധിവർഷത്തിൽ 311). വർഷത്തിൽ 55 ദിവസം ബാക്കി

ദിനാചരണങ്ങൾ

യുദ്ധവും സായുധ കലാപങ്ങളും വരുത്തുന്ന പ്രകൃതി നാശത്തെ പ്രതിരോധിക്കാനുള്ള ദിനം (International Day for Preventing the Exploitation of the Environment in War and Armed Conflict)

സാക്സോഫോൺ ദിനം (Saxophone Day)

അമേരിക്ക മലേറിയ ദിനം

കെനിയ ഒബാമ ദിനം

ഡോമ്നിക്ക ഭരണഘടന ദിനം

ഫിൻലാൻഡ് പതാകദിനം

മൊറാക്കൊ ഗ്രീൻ മാർച്ച്

Fountain Pen Day

Love Your Lawyer Day

Nachos Day

National Jersey Friday – First Friday in November

National Nachos Day

ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ

1844 – ഡൊമിനിക്കൻ റിപബ്ലിക്‌ ഹയ്തിയിൽനിന്നും സ്വതന്ത്രമായി.

1860 – ഏബ്രഹാം ലിങ്കൺ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1913 – ഖനിത്തൊഴിലാളികളുടെ സമരം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയെ ദക്ഷിണാഫ്രിക്കൻ സർക്കാർ ജയിലിലടച്ചു.

1931 – പ്രായപൂർത്തിയായതിനെ തുടർന്ന് ചിത്തിര തിരുനാൾ ബാലരാമവർമ്മ റീജന്റ് സേതുലക്ഷ്മിഭായിയിൽ നിന്ന് രാജാധികാരം ഏറ്റെടുത്തു.

1935 – എഡ്വിൻ ആംസ്ട്രോങ്ങ് ന്യൂയോർക്കിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റേഡിയോ എഞ്ചിനിയേഴ്സിനു മുന്നിൽ ഫ്രീക്വൻസി മോഡുലേഷൻ വഴി റേഡിയോ സം‌പ്രേക്ഷണത്തിലെ അനാവശ്യ ശബ്ദശല്യങ്ങൾ ഒഴിവാക്കാനുള്ള ഒരു മാർഗ്ഗം എന്ന പ്രബന്ധം അവതരിപ്പിച്ചു.

1956 – ഈജിപ്തിന്റെ അധീനതയിൽനിന്ന് സൂയസ് കനാലിന്റെ നിയന്ത്രണം ബ്രിട്ടീഷ്-ഫ്രഞ്ച് സേനകൾ ഏറ്റെടുത്തു.

1962 – ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം പാസാക്കി.

1991 – ഇറാക്കി പട്ടാളം തീ വെച്ച കുവൈറ്റിലെ 600ൽ പ്പരം എണ്ണക്കിണറുകളിലെ തീ അണക്കപ്പെട്ടു.

1996 – ആന്ധ്രയിൽ വീശിയടിച്ച ചുഴലിക്കാറ്റ് രണ്ടായിരത്തിലധികം മനുഷ്യജീവൻ അപഹരിച്ചു.

1998 – ഹ്യൂഗോ ഷാവെസ് വെനിസ്വെലയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

2010 – യു.എസ് പ്രസിഡൻറ് ബരാക് ഒബാമ ഇന്ത്യയിൽ എത്തി.

2012 – ബാരക്ക് ഒബാമ അധികാരത്തിലിരിക്കെ US പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്ന ആദ്യ പ്രസിഡണ്ടായി

ജനനം

സിസ്റ്റർ മേരി ബനീഞ്ജ – കേരളത്തിലെ ഒരു കവയിത്രിയായിരുന്നു സിസ്റ്റർ മേരി ബനീഞ്ജ അഥവാ മേരി ജോൺ തോട്ടം. മാർത്തോമാ വിജയം മഹാകാവ്യം, ഗാന്ധിജയന്തി മഹാകാവ്യം എന്നിങ്ങനെ രണ്ട് മഹാകാവ്യങ്ങൾ എഴുതിയിട്ടുണ്ട്.

അലക്സാന്ദ്ര എൽബക്യാൻ – കസാഖിസ്താൻ പൗരത്വമുള്ള കമ്പ്യൂട്ടർ വിദഗ്ദ്ധയും ലക്ഷക്കണക്കിന് ശാസ്ത്ര-ഗവേഷണ പ്രസിദ്ധീകരണങ്ങൾ സൗജന്യമായി ലഭ്യമാക്കുന്ന സൈ-ഹബ് വെബ്സൈറ്റിന്റെ സ്ഥാപകയുമാണ് അലക്സാന്ദ്ര എൽബക്യാൻ

ജയിംസ് നെയ്‌സ്മിത്ത് – ബാസ്ക്കറ്റ്ബോൾ കണ്ടുപിടിച്ച വ്യക്തി

ഇഡ ബാർണി – ഇഡ ബാർണി (നവംബർ 6, 1886 – മാർച്ച് 7, 1982) ഒരു അമേരിക്കൻ ജ്യോതിശാസ്ത്രജ്ഞയാണ്.

കലാമണ്ഡലം ഗീതാനന്ദൻ –
കേരളത്തിലെ ഒരു ഓട്ടൻ തുള്ളൽ കലാകാരനായിരുന്നു കലാമണ്ഡലം ഗീതാനന്ദൻ. രാജ്യത്തിനകത്തും പുറത്തുമായി അയ്യായരത്തിലധികം വേദികളിൽ ഓട്ടംതുള്ളൽ അവതരിപ്പിച്ചുണ്ട്.

ഇഗ്‌നാസി ജാൻ പഡേറാസ്കി – മുൻ പോളണ്ട് പ്രധാനമന്ത്രി

അഡോഫ് സാൿസ് – സാൿസഫോൺ കണ്ടുപിടിച്ച വ്യക്തി

ജിതേന്ദ്ര സിങ് – ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ ശാസ്ത്ര സാങ്കേതികം (സ്വതന്ത്ര ചുമതല), പ്രധാനമന്ത്രിയുടെ ഓഫീസ്, പെഴ്‌സണൽ, പബ്ലിക് ഗ്രീവൻസസ്, പെൻഷൻ, ആണവോർജം, സ്‌പെയ്‌സ് എന്നീ വകുപ്പുകളുടെ ചുമതലയുമുള്ള കേന്ദ്ര സഹ മന്ത്രിയാണ് ഡോ. ജിതേന്ദ്ര സിങ്

ചാൾസ് രണ്ടാമൻ – സ്പെയിൻ രാജാവ്

ടി.ആർ. മഹാലിംഗം – പ്രശസ്ത പുല്ലാങ്കുഴൽ വാദകനായ ടി.ആർ. മഹാലിംഗം (മാലി) തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിൽ പെട്ട തിരുവിഡൈമരുതൂരിൽ (ജ:നവംബർ 6, 1926—മ: മേയ് 31, 1986)

മരണം

അഴകത്ത് പത്മനാഭക്കുറുപ്പ് – മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമായ രാമചന്ദ്രവിലാസത്തിന്റെ രചയിതാവാണ് അഴകത്ത് പത്മനാഭക്കുറുപ്പ്

ആർ. ശങ്കർ – കേരളത്തിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായിരുന്ന ആർ. ശങ്കർ 1909 ഏപ്രിൽ 30ന് കൊല്ലം ജില്ലയിലെ കൊട്ടാരക്കരതാലൂക്കിലെ പുത്തൂരിൽ കുഴിക്കലിടവകയിൽ വിളയിൽകുടുംബത്തിൽ രാമൻവൈദ്യർ, കുഞ്ചാലിയമ്മ എന്നിവരുടെ അഞ്ചാമത്തെ മകനായി ജനിച്ചു

ടി.എ. ധർമ്മരാജ അയ്യർ – കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാഗവുമായിരുന്നു ടി.എ. ധർമ്മരാജ അയ്യർ (ജീവിതകാലം: ജൂൺ 1904 – 6 നവംബർ 1981).

സിദ്ധാർഥ ശങ്കർ റേ – പശ്ചിമ ബംഗാളിൽ നിന്നുള്ള പ്രമുഖനായ ഒരു കോൺഗ്രസ് നേതാവും നിയമജ്ഞനുമായിരുന്നു സിദ്ധാർഥ ശങ്കർ റേ (എസ്.എസ്. റേ)
NewsFacebook
https://www.facebook.com/politicaleyenews/

By Inews

Leave a Reply