Advertisements

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു തീയ്യതി പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ വി ഭാസ്‌ക്കരന്‍ വാര്‍ത്താസമ്മേളനത്തിലാണ് തീയ്യതി പ്രഖ്യാപിച്ചത്. മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പു നടക്കുക. ഒന്നാം ഘട്ടം ഡിസംബര്‍ 8നാണ് നടക്കുക. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ 10ന്. മൂന്നാം ഘട്ടം ഡിസംബര്‍ 14നാണ് നടക്കുക. വോട്ടെണ്ണല്‍ ഡിസംബര്‍ 16ാം തീയ്യതി നടക്കും. വോട്ടെടുപ്പു ഇവി എം ഉപയോഗിച്ചാകും. വോട്ടെടുപ്പു സമയം രാവിലെ ഏഴു മുതല്‍

ആരോഗ്യ വകുപ്പ് തെരഞ്ഞെടുപ്പു നടത്തുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചതായി തെരഞ്ഞെടുപ്പു കമ്മീഷണര്‍ അറിയിച്ചു.

ഡിസംബര്‍ 31ന് മുമ്ബായി അതത് ഭരണസമിതികള്‍ അധികാരമേല്‍ക്കുന്നന വിധത്തിലാണ് തെരഞ്ഞെടുപ്പു ക്രമീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. 1200 തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളാണ് ഉള്ളത്. 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പു നടത്തുന്നത്.

കോവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ട് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാല്‍ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളില്‍ അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണം വരും.

ഇത്തവണ ഒരു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്താന്‍ കമ്മിഷന്‍ ആലോചിച്ചെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്‌ വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ സേനാ വിന്യാസം വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഇതിനോടകം കമ്മിഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്…
Our News Updates
FacebookNews
https://www.facebook.com/politicaleyenews/
TelegramNews
https://t.me/politicaleye
YoutubeNews
https://m.youtube.com/c/POLITICALEYE
LinkedIn
https://m.youtube.com/c/POLITICALEYE
FacebookGroup
https://www.facebook.com/groups/politicaleye.news/?ref=share

By Inews

Leave a Reply