Advertisements

ഇന്ന് 2020 നവംബർ 05, 1196 തുലാം 20, 1442 റബീഉൽ അവ്വൽ 19, വ്യാഴം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 5 വർഷത്തിലെ 309-ാം ദിനമാണ്‌ (അധിവർഷത്തിൽ 310). വർഷത്തിൽ 56 ദിവസം ബാക്കി

ചരിത്രസംഭവങ്ങൾ

“`1556 – രണ്ടാം പാനിപ്പത്ത് യുദ്ധം. അക്ബർ ഭാരതത്തിന്റെ ചക്രവർത്തിയായി.

1895 – ജോർജ് ബ് സെൽഡൻ ഓട്ടോ മൊബൈലിന്‌ (യന്ത്രവൽകൃത വാഹനം) പേറ്റന്റ് എടുത്തു.

1912 – വുഡ്രോ വിൽസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1940 – ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റ് അമേരിക്കൻ പ്രസിഡന്റായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.

1945 – കൊളംബിയ ഐക്യരാഷ്ട്രസഭയിൽ അംഗമായി.

1955 – വ്യോമാക്രമണത്തിൽ തകർന്ന വിയന്ന സ്റ്റേറ്റ് ഓപ്പറ പുനർനിർമ്മാണത്തിന് ശേഷം ഫിഡിലിയോ എന്ന ബീഥോവൻ പരിപാടിയോടെ പ്രവർത്തനം തുടരുന്നു.

1968 – റിച്ചാർഡ് നിക്സസൺ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

2003 – വോയേജർ 1 ഉപഗ്രഹം, സൌരയൂഥത്തിന്റെ അറ്റത്ത് എത്തിയെന്ന് നാസ പ്രഖ്യാപിക്കുന്നു.

2008 – ബരാക്ക് ഒബാമ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു“`

ദീനാചരണങ്ങൾ

ലോക സുനാമി അവബോധ ദിനം

Love Your Red Hair Day

https://www.daysoftheyear.com/days/love-your-red-hair-day/

Men Make Dinner Day

https://www.daysoftheyear.com/days/men-make-dinner-day/

Project Management Day
https://www.daysoftheyear.com/days/project-management-day/

Gunpowder Day

https://www.daysoftheyear.com/days/gunpowder-day/

ജന്മദിനങ്ങൾ

“`1952 – ബാബു ദിവാകരൻ – ( എട്ട്, പത്ത്, പതിനൊന്ന് നിയമ സഭകളിലെ അംഗവും പതിനൊന്നാം നിയമ സഭയിലെ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന ബാബു ദിവാകരൻ )

1930 – അഹൻഗാമേജ്‌ ട്യൂഡർ അരിയരത്ന – ( ശ്രീലങ്കൻ ഗാന്ധി എന്ന് അറിയപ്പെടുന്ന . ശ്രീലങ്കയിലെ സർവ്വോദയ ശ്രമദാന സംഘടനയുടെ സ്ഥാപകനായ അഹൻ‌ഗാമേജ് ട്യൂഡർ അരിയരത്ന )

1952 – വന്ദന ശിവ – ( തത്ത്വചിന്തകയും,പരിസ്ഥിതിപ്രവർത്തകയും ഗ്രന്ഥകാരിയുമായ വന്ദന ശിവ )

2008 – ബി ആർ ചോപ്ര – ( പ്രശസ്തമായ മഹാഭാരതം സീരിയൽ അടക്കം നിരവധി ചിത്രങ്ങളുടെ സംവിധായകനും നിർമ്മാതാവും ആണ്‌ ബി ആർ ചോപ്ര )

1974 – വി ഹരികൃഷ്ണ – (കന്നഡ സിനിമയിലെ പ്രശസ്ത സംഗീത സംവിധായകൻ വി.ഹരികൃഷ്ണ )

1988 – വിരാട്‌ കോഹ്‌ലി – ( ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റനും മികച്ച ബാറ്റ്‌സ്മാനുമായ വിരാട്‌ കോഹ്‌ലി )

1870 – സി ആർ ദാസ്‌ – ( ഇന്ത്യൻ സ്വാതന്ത്ര്യ സമരപ്രവർത്തകനും, ബംഗാളിലെ സ്വരാജ് എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവുമായിരുന്ന ദേശബന്ധു എന്ന സി.ആർ.ദാസ് എന്ന ചിത്തരഞ്ജൻ ദാസ്‌ )

1917 – ബനാറസി ദാസ്‌ ഗുപ്ത – ( സ്വാതന്ത്ര്യ സമര സേനാനിയും ഭൂദാൻ മുവ് മെൻററിനു വേണ്ടി പ്രവർത്തിക്കുകയും ആൾ ഇൻഡ്യ വൈശ്യ ഫെഡറേഷൻ രൂപികരിക്കുകയും ആൾ ഇൻഡ്യ അഗർവാൽ സമ്മേളനത്തിന്റെ പ്രസിഡന്റ് ആയിരിക്കുകയും ഹരിയാനയുടെ മുഖ്യമന്ത്രിയാകുകയും ചെയ്ത ബനാറസി ദാസ് ഗുപ്ത )

1930 – അർജുൻ സിംഗ്‌ – ( മൂന്നു തവണ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുകയും, കേന്ദ്രത്തില്‍ മാനവശേഷി വികസന വകുപ്പ് മന്ത്രിയാകുകയും, പഞ്ചാബ് ഗവർണറാകുകയും ചെയ്ത പ്രമുഖ കോൺഗ്രസ് നേതാവ് അർജുൻ സിംഗ്‌ )

1855 – ലിയോൺ ടെസ്റ്റൻ ദ ബോർ – ( അന്തരീക്ഷത്തിലെ സ്റ്റ്രാറ്റോസ്ഫീയർ മേഖല കണ്ടെത്തുകയും, അന്തരീക്ഷ വിവരങ്ങൾ ശേഖരിക്കുന്നതിനായി ആദ്യമായി ബലൂണുകൾ ഉപയോഗിച്ചു തുടങ്ങുകയും ചെയ്ത ഫ്രഞ്ച് അന്തരീക്ഷ ശാസ്ത്രജ്ഞനായിരുന്ന ലിയോൺ ടെസ്റൻ ദ ബോർ )

1896 – ലെവ്‌. സെമിയോണോവിച്ച്‌ വിഗോഡ്‌സ്കി – (കേരളത്തിൽ നിലവിലുള്ള സ്കൂൾ പാഠ്യപദ്ധതിയെ (പ്രത്യേകിച്ച് വികസനത്തിന്റെ സമീപസ്ഥ മണ്ഡലം, സാംസ്കാരിക ഉപകരണങ്ങൾ, കൈത്താങ്ങ് തുടങ്ങിയ ഇന്ന് ഉപയോഗിച്ചു വരുന്ന അനവധി ആശയങ്ങൾ ) ഏറ്റവുമേറെ സ്വാധീനിച്ച മനഃശാസ്ത്രജ്ഞനും, വ്യവഹാര വാദത്തിനും ജ്ഞാതൃവാദത്തിനും പകരം സാമൂഹ്യജ്ഞാതൃവാദത്തിൽ അധിഷ്ഠിതമായ ഒരു മനഃശാസ്ത്ര പദ്ധതിക്ക് തുടക്കം കുറിക്കുകയും, മനുഷ്യന്റെ വികാസത്തിൽ സാമൂഹ്യവും സാംസ്കാരികവുമായ ഘടകങ്ങൾ വഹിക്കുന്ന പങ്കിനെ കുറിച്ച്, ഹ്രസ്വജീവിതത്തിനിടയിൽ ആഴത്തിൽ പഠിക്കുകയും ചെയ്ത ലെവ് സെമിയോണോവിച്ച് വിഗോട്സ്കി )

1992 – ആതിയ ഷെട്ടി – ( ബോളിവുഡ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇന്ത്യൻ നടിയാണ് ആതിയ ഷെട്ടി. നടൻ സുനീൽ ഷെട്ടിയുടെ മകളാണ്. ഹീറോ എന്ന റൊമാന്റിക് ആക്ഷൻ ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്, ഇതിന് മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. )

1995 – മെഹ്രിൻ പിർസദ – ( തെലുങ്ക് ,ഹിന്ദി, തമിഴ്‌ സിനിമാ വ്യവസായത്തിൽ അറിയപ്പെടുന്ന ഒരു പ്രമുഖ നടിയും ഇന്ത്യൻ മോഡലും ആണ് മെഹ്രിൻ പിർസദ )

1913 – വിവിയൻ ലീ – ( സ്കാർലറ്റ് ഒഹാര എന്ന കഥാപാത്രത്തെ ‘ഗോൺ വിത്ത് ദി വിന്ഡിൽ’ അവതരിപ്പിച്ച് മികച്ച നടിക്കുള്ള ഓസ്കാർ ലഭിക്കുകയും , ലേഡി ഹാമിൽട്ടൻ ,അന്നാകരനീന തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ അഭിനയിക്കുകയും, ‘എ സ്ട്രീറ്റ്കാർ നൈംഡ് ഡിസയർ'(ആ ശ്റ്റ്രീറ്റ്കർ ണമെദ്‌ ഡെസിരെ എന്ന ചിത്രത്തിലെ ‘ബ്ളാൻചേ ദു ബോയിസ്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് രണ്ടാമത്തെ ഓസ്കാറും ലഭിക്കുകയും ചെയ്ത, സ്വന്തം പേരിനേക്കാൾ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരിൽ പ്രശസ്തയായ ഡാർജിലിങ്ങിൽ ജനിച്ച നടി വിവിയൻ ലീ )“`

ചരമവാർഷികങ്ങൾ

“`2003 – കെ ജയപാലപ്പണിക്കർ – (ജലച്ചായത്തിലും, എണ്ണച്ചായത്തിലും, ഗ്രാഫിക്, താന്ത്രിക് രചനാരീതികളിൽ
ചിത്രകലയോടൊപ്പം ബാത്തിക്, ടെറക്കോട്ട, മെറ്റൽ റിലീഫ് എന്നീ മാധ്യമങ്ങൾ ഉപയോഗിച്ച കേരളത്തിലെ പ്രമുഖ ചിത്രകാരനും ശില്പിയുമായിരുന്ന കെ. ജയപാലപ്പണിക്കർ )

2013 – ജോസഫ്‌ മറ്റത്ത്‌ – ( കസൻദ്‌ സാക്കീസിന്റെ ഗോഡ്‌സ്‌ പോപ്പർ, കാതറീൻ ഹ്യൂമിന്റെ നൺസ്‌ സ്‌റ്റോറി, ഹെന്റി മോർട്ടൻ റോബിൻസന്റെ കാർഡിനൽ, ഉമാ വാസുദേവിന്റെ റ്റൂ ഫെയ്‌സസ്‌ ഓഫ്‌ ഇന്ദിരാഗാന്ധി തുടങ്ങിയ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുകയും നോവൽ, കഥകൾ, ജീവചരിത്രം തുടങ്ങിയ ശാഖകളിൽ 80-ൽ പരം കൃതികൾ രചിക്കുകയും ചെയ്ത പ്രമുഖ മലയാള എഴുത്തുകാരനും വിവർത്തകനുമായ പ്രൊഫസർ ജോസഫ് മറ്റത്ത്‌ )

2011 – ഭൂപെൻ ഹസീക – ( ആസ്സാമിൽ നിന്നുള്ള പ്രഗല്ഭനായ ഒരു ഗായകനും സംഗീതജ്ഞനും ചലച്ചിത്രകാരനും 1967 മുതൽ 72 വരെ അസം നിയമസഭയിൽ അംഗവുമായിരുന്ന ഭൂപെൻ ഹസാരിക )

1915 – ഫിറോസ്‌ ഷാ മേത്ത – ( മുംബൈ മുനിസിപ്പൽ കമ്മീഷണറായും പത്രാധിപർ ആയും പേരെടുത്ത പാഴ്സി വംശജൻ ആയ ഇദ്ദേഹം കോൺഗ്രസ്‌ സ്ഥാപക നേതാക്കളിൽ ഒരാളും പിന്നീട്‌ കോൺഗ്രസ്‌ പ്രസിഡണ്ടും ആയിരുന്നു )

1879 – ജയിംസ്‌ ക്ലാർക്ക്‌ മാക്സ്‌വെൽ – ( പ്രകാശം ഒരു വൈദ്യുതകാന്തിക തരംഗമാണന്ന് എന്ന് തെളിയിക്കുകയും, വൈദ്യുത-കാന്തിക മണ്ഡലങ്ങളുടെ കൂടിച്ചേരൽ മൂലമുണ്ടാകുന്ന ഈ തരംഗങ്ങൾ നേർ രേഖയിൽ സഞ്ചരിക്കുമെന്നും,അപ്പോൾ വൈദ്യുത കാന്തിക മേഖലകൾ പരസ്പരം ലംബമാകുന്നതോടൊപ്പം,അവ രണ്ടും തരംഗത്തിന്റെ സഞ്ചാര ദിശയ്ക്കും ലംബമായിരിക്കുമെന്നും എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പ്രകാശത്തിന്റെ പ്രതിഭാസങ്ങളെല്ലം ഏറെക്കുറെ വിശദീകരിയ്ക്കാൻ കഴിഞ്ഞപ്രശസ്തനായ സ്കോട്ടിഷ് ഊർജ്ജതന്ത്രജ്ഞൻ ജെയിംസ് ക്ലാർക്ക് മാക്സ്‌വെൽ )

1992 – ജാൻ ഹെൻട്രിക്‌ ഊർട്ട് – ( ധൂമകേതുകേകളിൽ ഒരു വിഭാഗത്തിന്റെ ഉറവിടമായി സൂര്യനിൽനിന്നും വളരെ അകലെയായി ഒരു വൻ മേഘം സ്ഥിതിചെയ്യുന്നുവെന്ന സിദ്ധാന്തം അവതരിപ്പിച്ച ജ്യോതിശാസ്ത്രജ്ഞൻ ജാൻ ഹെൻട്രിക് ഊർട്ട് )“`

മറ്റു പ്രത്യേകതകൾ

കർണാടക: കനകദാസ ജയന്തി

അയർലാൻഡ്: ദേശീയ അരുണ വർണ്ണ മുടി പ്രീയ ദിനം

അമേരിക്ക: ബാങ്ക് ട്രാൻസ്ഫർ ഡെ

By Inews

Leave a Reply