Advertisements

ഇന്ന് 2020 നവംബർ 04, 1196 തുലാം 19, 1442 റബീഉൽ അവ്വൽ 08, ബുധൻ http://www.politicaleye.news

ഗ്രിഗോറിയൻ കലണ്ടർ‍ പ്രകാരം നവംബർ 4 വർഷത്തിലെ 308-ാം ദിനമാണ്‌ (അധിവർഷത്തിൽ 309). വർഷത്തിൽ ഇനി 57 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

“`1869 – ശാസ്ത്രമാസികയായ നേച്ചർ പ്രസിദ്ധീകരണമാരംഭിച്ചു.

1899 – ഫ്രോയിഡിന്റെ പ്രശസ്ത ഗ്രന്ഥമായ ഇൻറപ്രട്ടേഷൻ ഓഫ് ഡ്രീംസ് പ്രസിദ്ധീകരിച്ചു.

1918 – ജർമ്മൻ വിപ്ലവം ആരംഭിച്ചു. നാൽപ്പതിനായിരത്തോളം നാവികർ കീൽ തുറമുഖം പിടിച്ചെടുത്തു.

1921 – ജപ്പാനിൽ പ്രധാനമന്ത്രി ഹരാ ടകാഷി വധിക്കപ്പെട്ടു.

1922 – ബ്രിട്ടീഷ് പുരാവസ്തുഗവേഷകനായിരുന്ന ഹോവാഡ് കാർട്ടറും സംഘവും ഈജിപ്തിലെ’രാജാക്കന്മാരുടെ താഴ്വരയിൽ’തൂതൻ‌ഖാമന്റെ കല്ലറയിലേക്കുള്ള പ്രവേശനദ്വാരം കണ്ടെത്തി.

1945 – യുനെസ്കോ സ്ഥാപിതമായി.

1954 – ഹിമാലയൻ മൗണ്ടനീറിങ് ഇൻസ്റ്റിറ്റ്യൂട്ട്(HMI) ഡാർജിലിംഗിൽ സ്ഥാപിതമായി.

1956 – കേരളത്തിലെ മൂന്നാമത്തെ ആകാശവാണി നിലയമാണു തൃശൂർ ആകാശവാണി നിലയം റിലേ സ്റ്റേഷനായി പ്രക്ഷേപണം തുടങ്ങി.

1979 – ടെഹ്‌റാനിലെ അമേരിക്കൻ എംബസിയിലേക്ക് ഇറാനി വിദ്യാർത്ഥികൾ ഇരച്ചുകയറി 90 പേരെ ബന്ദികളാക്കി.

1980 – റൊണാൾഡ് റീഗൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1984 – ഡെൽ സ്ഥാപിതമായി.

2009 – മലപ്പുറം ജില്ലയലെ അരീക്കോടിനു സമീപം ചാലിയാർ പുഴയിൽ സ്‌കൂൾ വിദ്യാർത്ഥികൾ കയറിയ കടത്തുതോണി മറിഞ്ഞ് എട്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു.“`

ദിനാചരണങ്ങൾ

Stress Awareness Day

https://www.daysoftheyear.com/days/stress-awareness-day/

Use Your Common Sense Day

https://www.daysoftheyear.com/days/use-your-common-sense-day/

Wobbly Wednesday

https://www.daysoftheyear.com/days/wobbly-wednesday/

ജന്മദിനങ്ങൾ

“`1948 – ഒ വി ഉഷ – ( ഒ വി വിജയന്റെ സഹോദരിയും എഴുത്തുകാരിയും മഴ എന്ന ചിത്രത്തിൽ ‘ആരാദ്യം പറയും ‘ എന്ന ഗാനത്തിന്റെ രചന നിർവ്വഹിച്ച ഒ വി ഉഷ )

1897 – ഇ കെ ജാനകി അമ്മാൾ – ( ബ്രിട്ടീഷ് ഇന്ത്യയിൽ ശാസ്ത്രവിഷയത്തിൽ ഡോക്ടറേറ്റ് (ഡി.എസ്സി., പി.എഛ്.ഡിയുടെ പഴയ പേര്)നേടിയ ചുരുക്കം ഇന്ത്യൻ വനിതകളിലൊരാളും, പൗരസ്ത്യദേശങ്ങളിൽനിന്നും ആദ്യമായി ബാർബോർ ഫെല്ലോഷിപ്പ് നേടുകയും ചെയ്ത സസ്യശാസ്ത്രജ്ഞയായിരുന്ന ഇടവലത്ത് കക്കാട്ടു ജാനകിയമ്മ എന്ന ഇ.കെ. ജാനകി അമ്മാൾ )

1884 – ജമ്നാലാൽ ബജാജ്‌ – ( ബജാജ് ഗ്രൂപ്പ് കമ്പനികളുടെ സ്ഥാപകനും മഹാത്മാഗാന്ധിയുടെ അടുത്ത അനുയായികളിൽ ഒരാളും ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയും, ഒരു വ്യവസായപ്രമുഖനുമായിരുന്ന ജമ്നാലാൽ ബജാജ്‌ )

1925 – ഋത്വിക്‌ ഘട്ട്‌ – ( ഉന്നതമായ ചലച്ചിത്ര സാങ്കേതികത്തികവും ഭാരതീയ ജീവിതദർശനവും ഒത്തുകൂടുന്ന നാഗരിക്, അജാന്ത്രിക്, കോമൾ ഗാന്ധാർ, സുവർണരേഖ, ജൂക്തി ഥാക്കേ തുടങ്ങിയ ചിത്രങ്ങളുടെ സം‌വിധായകനും, തിരക്കഥാകൃത്തും പുണെ ഫിലിം ഇൻസ്റ്റിറ്റിയൂട്ടിലെ പ്രൊഫസറും പ്രിൻസിപ്പലുംആയിരിന്ന ഋത്വിക് ഘട്ട്‌ )

1929 – ശകുന്തളാ ദേവി – ( ഒരു വിദ്യാലയത്തിലും പോയി അക്കാദമികമായ യോഗ്യതകൾ കൈവരിയ്ക്കാതെ തന്നെ സംഖ്യകളെ മെരുക്കിയെടുത്ത ഗണിതശാസ്ത്രത്തിലെ അത്ഭുതവനിതയും ആറാം വയസ്സിൽ മൈസൂർ സർ‌വ്വകലാശാലയിൽ തന്റെ ശരവേഗത്തിലുള്ള കണക്കുകൂട്ടൽ കഴിവും ഓർമ്മശക്തിയും പ്രദർ‌ശിപ്പിക്കുകയും, ചെയ്ത ഗണിതശാസ്ത്രപ്രതിഭയായ ശകുന്തളാ ദേവി )

1947 – ആസ്ട്രേലിയൻ ക്രിക്കറ്റ് വിക്കറ്റ് കീപ്പർ റോഡ്‌നി മാർഷ്

1971 – താബു (തബസ്സും ഹഷ്മി) – ( ഹിന്ദി സിനിമയിലെ മികച്ച അഭിമേത്രിയും മലയാളത്തിൽ കാലാപാനി തമിഴിൽ കണ്ടു കൊണ്ടേൻ കണ്ടു കൊണ്ടേൻ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ട 2 തവണ ദേശീയ അവാർഡ്‌ നേടിയ താബു )

1972 – ലൂയി ഫിഗോ – (പോർച്ചുഗീസ് ഫുട്ബോൾ താരം ലൂയി ഫിഗോയുട ജന്മദിനം. )

1965 -മിലിന്ദ് സോമൻ – ( നടനും,മോഡലുമായ മിലിന്ദ് സോമൻ )

1944 – ഇന്ത്യൻ വ്യാമസേനയിൽ എയർ മാർഷൽ പദവിയിൽ എത്തിയ ആദ്യ വനിതയായ പദ്മാവതി ബന്ദോപാദ്ധ്യായ്“`

ചരമവാർഷികങ്ങൾ

“`1931 – വാകയിൽ അച്ചൻ – ( കത്തോലിക്കാസഭയിലെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള ആദ്യപടിയായ ദൈവദാസനായി പ്രഖ്യാപിച്ച ജോർജ് വാകയിൽ എന്ന വാകയിലച്ചൻ )

1999 – സൈനുദ്ദീൻ – ( കൊച്ചിൻ കലാഭവൻ എന്ന മിമിക്രി സ്ഥാപനത്തിലൂടെ മിമിക്രി രംഗത്തേക്ക് വന്ന് ധാരാളം സിനിമകളിൽ ഹാസ്യ പ്രധാമായ അഭിനയം കാഴ്ചവച്ച സൈനുദ്ദീൻ )

1940 – മാനുവൽ അസാന – ( ഒരു സാഹിത്യകാരനായി ജീവിതം ആരംഭിക്കുകയും, പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയും മാഡ്രിഡിലെ ഒരു സാഹിത്യ-രാഷ്ട്രീയ സംഘടനയായ അറ്റിനിയൊയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുകയും ആ സംഘടന കേന്ദ്രമാക്കി ഒരു റിപ്പബ്ലിക്കൻ ഭരണം സ്പെയിനിൽ സ്ഥാപിക്കാൻ ശ്രമിച്ച വിപ്ലവസമിതിയുമായി ബന്ധപ്പെടുകയും ഈ സമിതിയുടെ പ്രവർത്തനഫലമായി നിലവിൽ വന്ന താത്കാലിക റിപ്പബ്ലിക്കൻ ഭരണകൂടത്തിൽ യുദ്ധകാര്യ മന്ത്രിയാകുകയും പുതിയ ഭരണഘടനയിൽ ചില പ്രധാന വകുപ്പുകൾ (മതസംഘടനകളുടെ പ്രാതിനിധ്യം കുറയ്ക്കുക; സൊസൈറ്റി ഒഫ് ജീസസിനെ ഇല്ലാതാക്കാനുള്ള അനുവാദം കൊടുക്കുക തുടങ്ങിയവ) ഉൾപ്പെടുത്തുംകയും ചെയ്ത സ്പാനിഷ് രാഷ്ട്രതന്ത്രജ്ഞനായിരുന്ന മാനുവൽ അസാന )

1970 – ഫ്രെഡറിക്‌ കെൽനർ – ( ജർമനിയിലെ ഒരു മദ്ധ്യ നിര ഉദ്യോഗസ്ഥനും , ഒന്നാം ലോകമഹായുദ്ധ കാലത്ത് ഹെസെയ്ൻ റെജിമെന്റിൽ കാല്പ്പടയാളിയായും, യുദ്ധത്തിനു ശേഷം ജർമനിയുടെ ആദ്യ ജനാധിപത്യ രൂപമായ വെയ്മർ റിപ്പബ്ലിക്കിലെ പ്രധാന രാഷ്ട്രീയ പാർട്ടിയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ജർമനിയുടെ ആയോജകനായും, ഹിറ്റ്ലറേയും നാസികളേയുംഎതിർത്തു പ്രവർത്തിക്കുകയും, രണ്ടാം ലോകമഹായുദ്ധത്തിന്റെ ആരംഭത്തിൽ നാസി ഭരണകൂടത്തേക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് മെയ്ൻ വിഡർസ്റ്റാൻഡ് അഥവാ എന്റെ എതിർപ്പ് എന്ന പേരിൽ ഒരു ഡയറി എഴുതുകയും ചെയ്ത ഫ്രെഡറിക് കെൽനർ )

1999 – മാൽക്കം മാർഷ്‌ – ( സാധാരണ ഫാസ്റ്റ് ബോളർമാരിൽ നിന്നും വ്യത്യസ്തമായി ബാറ്റിംഗിലും കഴിവുതെളിയിച്ച്, വെസ്റ്റിൻഡീസിനു വേണ്ടി 81 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി 376 വിക്കറ്റുകളും 1,810 റൺസും നേടിയ വെസ്റ്റ്‌ ഇൻഡീസ്‌ താരം മാൽക്കം മാർഷൽ )

2008 – ജോൺ നൈക്കിൾ ക്രൈറ്റൺ – ( ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡി സ്ക്ലോസർ, ദ് റൈസിങ് സൺ, ടൈംലൈൻ, സ്റ്റേറ്റ് ഒഫ് ഫിയർ, പ്രേ, നെക്സ്റ്റ് ,പൈറേറ്റ് ലാറ്റിറ്റ്യൂഡ്സ് തുടങ്ങിയ കൃതികൾ എഴുതുകയും ഇവ ലോകമെമ്പാടുമായി 15 കോടിയിലേറേ പ്രതികൾ വിറ്റഴിയുകയും ജുറാസ്സിക്‌ പാർക്ക്‌, ദ ആൻഡ്രോമിഡ സ്ട്രയ്ൻ, കോംഗോ, ഡിസ്ക്ലോസർ തുടങ്ങിയവ ചലച്ചിത്രങ്ങൾ ആകുകയും ചെയ്ത അമേരിക്കൻ എഴുത്തുകാരനും സിനിമാ നിർമ്മാതാവും സിനിമാ സം‌വിധായകനും ടെലിവിഷൻ പ്രൊഡ്യൂസറുമായിരുന്ന ജോൺ മൈക്കൽ ക്രൈറ്റൺ )

2010 – മൈക്കിൾ ടിങ്ക്ഹാം – ( ഗ്രൂപ്പ് തിയറി ആൻഡ് ക്വാണ്ടം മെക്കാനിക്സ് (1964), സൂപ്പർ കണ്ടക്റ്റിവിറ്റി (1969), ഇൻട്രൊഡക്ഷൻ റ്റു സൂപ്പർകണ്ടക്റ്റിവിറ്റി (1975) തുടങ്ങിയ കൃതികൾ രചിച്ച് , അതിചാലകത യുമായി ബന്ധപ്പെട്ട ഒട്ടേറെ ഗവേഷണങ്ങൾ നടത്തിയ അമേരിക്കൻ ഭൗതികശാസ്ത്രജ്ഞൻ മൈക്കിൾ ടിങ്ക്ഹാം )“`

മറ്റു പ്രത്യേകതകൾ

റഷ്യ : ഏകതാ ദിനം

ഇറ്റലി: ദേശീയ ഏകതദിനം

പനാമ : ദേശീയ പതാകദിനം

ഡോമനിക്ക: സാമൂഹൃ സേവന ദിനം

By Inews

Leave a Reply