Advertisements


Published 03-11-2020 ചൊവ്വ
http://www.politicaleye.news
തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബർ 12ന് മുമ്പ് ഇറക്കും. നവംബർ അഞ്ചിനുശേഷം ഏതെങ്കിലും ദിവസം വിജ്ഞാപനം ഇറക്കാനുള്ള അവസാനവട്ട തയാറെടുപ്പിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ അവസാനവട്ട ഒരുക്കം വിലയിരുത്താൻ നവംബർ നാലിന് ചീഫ് സെക്രട്ടറിയുമായി കമീഷൻ കൂടിക്കാഴ്ച നടത്തും. അന്നേദിവസം തന്നെ കലക്ടർമാരുടെ ഓൺലൈൻ യോഗവും വിളിച്ചിട്ടുണ്ട്.

പു​​തി​​യ ഭ​​ര​​ണ​​സ​​മി​​തി അ​​ധി​​കാ​​ര​​മേ​​ൽ​ക്കേണ്ട ന​​വം​​ബ​​ർ 12ന് ​​മു​​മ്പ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​ക്കി​​ല്ലെ​​ന്ന്​ വ്യ​​ക്ത​​മാ​​യ സ്ഥി​​തി​​ക്ക്​ കു​​റ​​ച്ച്​ സ​​മ​​യ​​ത്തേ​​ക്കെ​​ങ്കി​​ലും​ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ ഭ​​ര​​ണ​​ത്തി​​ലേ​​ക്ക്​ പോ​​കും. ഡി​​സം​​ബ​​ർ 31ന്​ ​​മു​​മ്പ്​ തെ​​ര​​ഞ്ഞെ​​ടു​​പ്പ്​ ന​​ട​​പ​​ടി പൂ​​ർ​​ത്തി​​യാ​​ക്കാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്ന്​ ക​​മീ​​ഷ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റി​​ന്​ ക​​ത്ത്​ ന​​ൽ​​കി. ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ​​സ​​മി​​തി ഭ​​ര​​ണ​​ത്തി​​ലേ​​ക്ക്​ പോ​​കാ​​ൻ സ​​ർ​​ക്കാ​​ർ ഉ​​ട​​ൻ വി​​ജ്ഞാ​​പ​​ന​​മി​​റ​​ക്കും. 2015ലും ​​കു​​റ​​ച്ച്​ ദി​​വ​​സം ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഉ​​ദ്യോ​​ഗ​​സ്ഥ ഭ​​ര​​ണ​​ത്തി​​ലാ​​യി​​രു​​ന്നു.
NewsFacebook
https://www.facebook.com/politicaleyenews/

By Inews

Leave a Reply