Advertisements

03.11.2020

കൊണ്ടോട്ടി: കൊണ്ടോട്ടി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ആദ്യ നമ്പർ KL. 84. 0001 എന്ന മാസ്മരിക നമ്പർ പുറത്തിറങ്ങിയപ്പോൾ സർക്കാരിന് വൻ നേട്ടം. ഒന്നര കോടിയുടെ മെഴ്സിഡീസ് ബെൻസ് കൂപ്പർ കാറിനാണ് മുഹമ്മദ് റഫീഖ് എന്നയാൾ ഈ സ്വപ്ന നമ്പർ സ്വന്തമാക്കിയത്. സംസ്ഥാനത്ത് പുതുതായി തുടങ്ങിയ കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ നിന്ന് വാശിയേറിയ ലേലത്തിലൂടെ ഒൻപത് ലക്ഷത്തി ആയിരം രൂപയ്ക്ക് ആണ് ആദ്യ രജിസ്ട്രേഷൻ നമ്പർ ആയ KL. 84. 0 0 0 1 എന്ന നമ്പർ ലേലത്തിൽ പിടിച്ചത്. ലേലത്തുക കൂടാതെ 25 ലക്ഷം രൂപ റോഡ് നികുതിയായും സർക്കാരിലേക്ക് ലഭിച്ചു. രണ്ടുപേരാണ് ലേലത്തിൽ പങ്കെടുത്തത്. പത്ത് ലക്ഷത്തിലേക്ക് ലേലം കടക്കും എന്ന സ്ഥിതിയിൽ കാര്യങ്ങൾ എത്തിയപ്പോൾ ഒരാൾ പിൻവാങ്ങുകയായിരുന്നു.

By Inews

Leave a Reply