ചരിത്രത്തിൽ ഇന്ന്.
Nov-(03) part-3
ഇന്ന് 2020 നവംബർ 03, 1196 തുലാം. 18, 1442 റബീഉൽ അവ്വൽ 17, ചൊവ്വ
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 3 വർഷത്തിലെ 307-ാം ദിനമാണ് (അധിവർഷത്തിൽ 308).വർഷത്തിൽ ഇനി 58 ദിവസം ബാക്കി.
“`1493 – കൊളംബസ് കരീബിയൻ കടലിൽ വെച്ച് ഡൊമിനിക്കൻ ദ്വീപ് കാണുന്നു.
1838 – ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ദ ബോംബെ ടൈസ് ആൻഡ് ജേണൽ ഓഫ് കൊമേഴ്സ് എന്ന പേരിൽ തുടക്കം കുറിച്ചു.
1868 – അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ യു.എസ്. ഗ്രാൻഡ് വിജയിച്ചു.
1918 – പോളണ്ട് റഷ്യയിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
1936 – ഫ്രങ്ക്ലിൻ റൂസ്വെൽറ്റ് അമേരിക്കൻ പ്രസിഡൻറായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടു.
1957 – സോവിയറ്റ് യൂണിയൻ സ്പുട്നിക് 2 ഭ്രമണപഥത്തിലെത്തിച്ചു.
1978 – ഡൊമിനിക്ക ബ്രിട്ടണിൽനിന്നും സ്വതന്ത്രമായി.
1979 – നോർത്ത കരോലിനയിൽ കമ്മ്യൂണിസ്റ്റ് വർക്കേർസ് പാർട്ടി അംഗങ്ങളും ക്ലൂ ക്ലുൿസ് ക്ലാൻ അംഗങ്ങളുമായി എറ്റുമുട്ടി. 5 കമ്മ്യൂണിസ്റ്റ് അംഗങ്ങൾ കൊല്ലപ്പെടുന്നു.
1980 നവംബർ 3 നാണ് ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ ലുധിയാനയിൽ വച്ച് രൂപീകൃതമായത്.
1992 – ബിൽ ക്ലിന്റൺ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു.“`
https://www.daysoftheyear.com/days/housewifes-day/
https://www.daysoftheyear.com/days/jellyfish-day/
https://www.daysoftheyear.com/days/candy-day/
https://www.daysoftheyear.com/days/sandwich-day/
https://www.daysoftheyear.com/days/cliche-day/
“`1959 – രമേശ് നാരായണൻ – ( മലയാളിയും ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനും ചലച്ചിത്രസംഗീത സംവിധായകനുമായ രമേഷ് നാരായണൻ )
1990 – എല്ലിസ് പെറി – ( ഓസ്ട്രേലിയക്കുവേണ്ടി വനിതാ ക്രിക്കറ്റ്, ഫുട്ബോൾ ദേശീയടീമുകളിൽ കളിക്കുന്ന താരമായ എല്ലീസ് അലക്സാൻഡ്ര പെറി എന്ന എല്ലീസ് പെറി )
1940 – വര വരറാവു – ( തെലുഗു ഭാഷയിലെ പ്രമുഖ കവിയും പത്രപ്രവർത്തകനും സാഹിത്യ വിമർശകനുമായ വി.വി.എന്നറിയപ്പെടുന്ന വെണ്ട്യാല വരവരറാവു )
1935 – ജിക്കി കൃഷ്ണവേണി – ( മലയാളം, തമിഴ്, തെലുഗ്, , കന്നട, ഹിന്ദി ഭാഷകളിലായി നിരവധി ഗാനങ്ങൾ ആലപിച്ച ഗായികയും ഗായകൻ എ എം രാജയുടെ ഭാര്യയും ആയിരുന്ന ആന്ധ്രയിൽ നിന്നുള്ള ഗായിക ജിക്കി കൃഷ്ണവേണി )
1994 – സനുഷ സന്തോഷ് – ( തമിഴ് മലയാളം സിനിമകളിൽ അഭിനയിക്കുന്ന സനുഷ സന്തോഷ് )
1933 – അമർത്യസെൻ – ( നോബൽ സമ്മാന ജേതാവായ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രഞ്ജൻ )
1937 – ലക്ഷ്മികാന്ത് ( പ്യാരേലാൽ ) – ( ലക്ഷിമി കാന്ത് – പ്രായാരേലാൽ കൂട്ട്കെട്ടിലെ ലക്ഷ്മികാന്ത് എന്ന ഹിന്ദി സിനിമ സംഗീത സംവിധായകൻ ).
1918 – റെയ്മൺ പണിക്കർ – ( മലബാറിൽ നിന്നു സ്പെയിനിൽ കുടിയേറിയ മലയാളിയായ രാമുണ്ണി പണിക്കരുടെയും കാർമെൻ പണിക്കരുടെയും മകനും, മതങ്ങളുടെ താരതമ്യപഠനം, മതാന്തരസംവാദം എന്നീ മേഖലകളിലെ സംഭാവനകളുടെ പേരിൽ ശ്രദ്ധേയനായ റോമൻ കത്തോലിക്കാ പുരോഹിതനും ദാർശനികനുമായിരുന്ന റെയ്മൺ പണിക്കർ )
1922 – ഇബ്രാഹിം സുലൈമാൻ സേട്ട് – ( മഞ്ചേരി,പൊന്നാനി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ച മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ട് )
1906 – പൃഥ്വിരാജ് കപൂർ – ( ബോളിവുഡ് ചലച്ചിത്ര രംഗത്തേക്ക് എറ്റവും കൂടുതൽ അഭിനേതാക്കളെയും സംവിധായകരെയും നൽകിയ കപൂർ കുടുംബത്തിന്റെ കാരണവരും സിനിമയിലും നാടക രംഗത്തും ഒരു മികച്ച നടനുമായിരുന്ന പൃഥ്വിരാജ് കപൂർ )
1854 – തക്കമീനെ ജോക്കീച്ചി – ( അഡ്രിനാലിൻ എന്ന ഹോർമോൺ വേർതിരിക്കുകയും, ഹോർമോണുകളുടെ രസതന്ത്രപഠനത്തിനും ഹോർമോൺ ചികിത്സയ്ക്കും വഴിതെളിയിക്കുകയും ചെയ്ത ജാപ്പനീസ് രസതന്ത്രജ്ഞൻ തക്കമീനേ ജോക്കീച്ചി )
1932 – ഖുറം മുറാദ് – ( ജമാഅത്തെ ഇസ്ലാമിയുടെ നേതാവും, 1977-85 കാലഘട്ടത്തിൽ യു.കെ.യിലെ ദ ഇസ്ലാമിക് ഫൗണ്ടേഷനുമായി അടുത്തു ബന്ധപ്പെട്ട് പ്രവർത്തിച്ച പാകിസ്താൻകാരനായ ഒരു ഇസ്ലാമിക പണ്ഡിതനും ഗ്രന്ഥകാരനുമായ ഖുർറംമുറാദ് )
1921 – ചാൾസ് ബ്രോൺസൺ – ( മാഗ്നിഫിസന്റ് സെവൻ, ഡെത്ത് വിഷ്, ഡെർട്ടി ഡെസൻ, തുടങ്ങിയ സിനിമകളിൽ അഭിനയിച്ച ഹോളിവുഡിലെ പ്രശസ്ത അഭിനേതാവ് ചാൾസ് ഡെന്നിസ് ബുച്ചിൻസ്കി എന്ന ചാൾസ് ബ്രോൺസൺ )
1618 – ഔറംഗസീബ്, മുഗൾ ചക്രവർത്തി.“`
“`1991 – പി നരേന്ദ്രനാഥ് – ( വികൃതിരാമൻ, കുഞ്ഞിക്കൂനൻ, അന്ധഗായകൻ തുടങ്ങി ബാലസാഹിത്യവും നോവലുകളും നാടകങ്ങളും ഉൾപ്പടെ 30-ൽ പരം കൃതികളുടെ കർത്താവായ പി നരേന്ദ്രനാഥ് )
2003 – നരേന്ദ്രപ്രസാദ് – ( മലയാള സിനിമയിലെ വില്ലന് കഥാപാത്രങ്ങള്ക്ക് തന്റേതായ ഭാവുകത്വം പകര്ന്നു കൊടുത്ത അതുല്യ നടനും സാഹിത്യ നിരൂപകനും, നാടകകൃത്തും, നാടക സംവിധായകനും, അധ്യാപകനും ആയിരുന്ന ഡോ.നരേന്ദ്ര പ്രസാദ് )
2008 – തൃക്കൊടിത്താനം ഗോപിനാഥൻ നായർ – ( മദ്യവര്ജ്ജനപ്രസ്ഥാനത്തിന്റെ അനിഷേധ്യനേതാവും പണ്ഡിതനും പ്രൊഫസറും കവിയും ഉജ്ജ്വലവാഗ്മിയുമായിരുന്ന തൃക്കൊടിത്താനം ഗോപിനാഥന് നായർ )
2012 – കൈലാഷ് പതി മിശ്ര – ( ബീഹാറിൽ കാർപുരി ഠാക്കൂറിന്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ആളും പിന്നീട് ബി ജെ പിയുടെ ബീഹാറിലെ ആദ്യത്തെ പ്രസിഡന്റ് ആകുകയും ദേശീയ വൈസ് പ്രസിഡൻറും ഗുജറാത്തിന്റെയും രാജസ്ഥാനിന്റെയും ഗവർണർ പദം അലങ്കരിക്കുകയും ചെയ്ത കൈലാശ് പതി മിശ്ര )“`
NewsFacebook
https://www.facebook.com/politicaleyenews/
Telegram
https://t.me/politicaleye
Youtube
https://m.youtube.com/c/POLITICALEYE
Linkedin
https://www.linkedin.com/in/political-eye-news-1b61381b7/