Advertisements

2.11.20

തിരുവനന്തപുരം:- http://www.politicaleye.news
പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്കുള്ള ക്ലാസുകള്‍ക്ക് വിക്ടേഴ്സ് ചാനല്‍/ വെബ്സൈറ്റ് വഴി ഇന്ന് തുടക്കമാകും. കോവിഡ് കാരണം സ്കൂള്‍ തുറക്കാനാകാത്ത സാഹചര്യം തുടരുന്നതിനാലാണ് പ്രവേശനം പൂര്‍ത്തിയായിവരുന്ന പ്ലസ് വണ്‍ ക്ലാസുകളും ഡിജിറ്റല്‍/ ഒാണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ തുടങ്ങാന്‍ തീരുമാനിച്ചത്.

ആ​ദ്യ ആ​ഴ്ച​ക​ളി​ല്‍ ഇം​ഗ്ലീ​ഷ്, മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, അ​ക്കൗ​ണ്ട​ന്‍സി വി​ഷ​യ​ങ്ങ​ളി​ലാ​ണ് ക്ലാ​സ്. തു​ട​ര്‍​ന്ന്​ മ​റ്റു വി​ഷ​യ​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണ​വും ഉ​ണ്ടാ​കു​മെ​ന്ന് കൈ​റ്റ് സി.​ഇ.​ഒ കെ.
​അ​ന്‍വ‍ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു.

തി​ങ്ക​ള്‍ മു​ത​ല്‍ വെ​ള്ളി വ​രെ രാ​വി​ലെ 9.30നും ​പത്തി​നു​മാ​യി ര​ണ്ടു ക്ലാ​സ്​ വീ​ത​മാ​ണ് സം​പ്രേ​ഷ​ണം ചെ​യ്യു​ന്ന​ത്.

ക്ലാ​സു​ക​ള്‍ ക​ഴി​യു​ന്ന മു​റ​ക്ക്​ വി​ഡി​യോ ഓ​ണ്‍ ‍ഡി​മാ​ന്‍​ഡ്​​ പ്ലാ​റ്റ്ഫോ​മും ഒ​രു​ക്കി​യി​ട്ടു​ണ്ട്. http://www.firstbell.kite.kerala.gov.in ല്‍ ​ഇ​ത് ല​ഭ്യ​മാ​ണ്. ഔ​ദ്യോ​ഗി​ക യൂ​ട്യൂ​ബ് പേ​ജ് ആ​യ youtube.com/itsvictersലും facebook.com/victerseduchannel​ലും http://www.victers.kite.kerala.gov.in ലും ​ക്ലാ​സ്​ കാ​ണാം. പ്ല​സ് വ​ണ്‍ ക്ലാ​സു​ക​ളു​ടെ പു​നഃ​സം​പ്രേ​ഷ​ണം അ​ത​ത് ദി​വ​സം രാ​ത്രി 8.30 മു​ത​ല്‍ 9.30 വ​രെ​യാ​ണ്. അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍ക്കു​ള്ള കി​ളി​ക്കൊ​ഞ്ച​ല്‍ ശ​നി​യും ഞാ​യ​റും സം​പ്രേ​ഷ​ണം ചെ​യ്യും.

By Inews

Leave a Reply