Advertisements


02-11-2020

വാർത്തകൾ വേഗത്തിൽ ലഭിക്കുവാൻ ഞങ്ങളുടെ വാർത്ത ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.
https://chat.whatsapp.com/GiCUPI068rPCJXSqenU81F
ചരിത്രത്തിൽ ഇന്ന്
http://www.politicaleye.news


ഇന്ന് 2020 നവംബർ 02 (1196 തുലാം 17 ) ചരിത്രത്തിൽ ഇന്നത്തെ പ്രത്യേകതകൾ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 02 വർഷത്തിലെ 306 (അധിവർഷത്തിൽ 307)-ാം ദിനമാണ്

ഇന്നത്തെ ദിവസത്തിന്റെ പ്രാധാന്യം

ലോക നുമ്പത്ത് ദിനം

മാധ്യമപ്രവർത്തകർക്കെതിരായ കുറ്റകൃത്യങ്ങൾക്കുള്ള അന്താരാഷ്ട്ര ശിക്ഷാ ദിനം ( ഐക്യരാഷ്ട്രസഭ )

എല്ലാ ആത്മാക്കളുടെയും ദിനം

ട്രാഫിക് പ്രൊഫഷണലുകളുടെ ദിനം

കുക്കി മോൺസ്റ്റർ ദിനം

ചലനാത്മക നിരുപദ്രവ ദിനം

നിങ്ങളുടെ എപ്പിറ്റാഫ് ദിനം

തൊഴിൽ പ്രവർത്തന ദിനം

ദേശീയ ഡെവിൾഡ് എഗ് ഡേ

ദേശീയ ഒഹായോ ദിനം

ഡിസിയാഡി ( ബെലാറസ് )

ഇന്ത്യൻ വരവ് ദിനം ( മൗറീഷ്യസ് )

സാംസ്കാരിക തൊഴിലാളി ദിനം (കിർഗിസ്ഥാൻ)

സ്റ്റേറ്റ്ഹുഡ് ദിവസം (യുണൈറ്റഡ് സ്റ്റേറ്റ്സ് )

ചരിത്ര സംഭവങ്ങൾ

1932 – ഓസ്ട്രേലിയയിൽ നടത്തിയ ഒരു വന്യജീവീശല്യ നിവാരണ യജ്ഞത്തെ എമു യുദ്ധം എന്ന പേരിലറിയപ്പെട്ടു.

1936 – കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി

1936 – ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി

1936 – ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സം‌പ്രേക്ഷണം ആരംഭിച്ചു.

1948 – ഹാരി എസ്. ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
.
1960 – ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അശ്ളീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

1964 – സൌദി അറേബ്യയിലെ സൌദ്‌ രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി

1976 – ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു

1983 – മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ഡേ സൃഷ്ടിക്കുന്ന ബില്ലിൽ യുഎസ് പ്രസിഡന്റ് റൊണാൾഡ് റീഗൻ ഒപ്പുവച്ചു .

1984 – വധശിക്ഷ : 1962 ന് ശേഷം അമേരിക്കയിൽ വധിക്കപ്പെട്ട ആദ്യത്തെ വനിതയായി വെൽമ ബാർഫീൽഡ് .

2000 – അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി

2004 – ജോർജ്‌ ഡബ്ല്യു ബുഷ്‌ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

ജൻമദിനങ്ങൾ

ഡോ. പി. പൽപ്പു – ഇന്ത്യൻ ചരിത്രത്തിലെ നിശ്ശബ്ദനായ വിപ്ലവകാരി എന്ന് സരോജിനി നായിഡു വിശേഷിപ്പിച്ച കേരളത്തിലെ സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്നു ഡോ.പല്പു ( ജനനം: 1863 നവംബർ 2-മരണം: 1950 ജനുവരി 25). ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനും ആധുനിക കേരളശില്പികളിലൊരാളുമായിരുന്ന പത്മനാഭൻ പല്പു. ഈഴവ സമുദായത്തിൽ പെട്ടയാളായതിനാൽ തിരുവിതാംകൂറിൽ സർക്കാർ ജോലി നിഷേധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പ്രവർത്തനങ്ങളിലൂടെയാണ്‌ കേരളത്തിലെ സാമുദായിക പരിഷ്കരണത്തിന്റെ ആരാദ്ധ്യനേതാവായിത്തീർന്നത്. റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ ഈഴവരുടെ രാഷ്ട്രീയ പിതാവ് (“political father”) എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്. 1903-ൽ ഇദ്ദേഹം ശ്രീനാരായണ ധർമപരിപാലന യോഗം സ്ഥാപിച്ചു.

ഭരത് ഗോപി – മലയാളചലച്ചിത്രരംഗത്തെ പ്രശസ്തനായ അഭിനേതാവായിരുന്നു ഭരത് ഗോപി എന്നറിയപ്പെടുന്ന വി. ഗോപിനാഥൻ‌ നായർ (2 നവംബർ 1937 – 29 ജനുവരി 2008). കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇദ്ദേഹത്തിന് 1978-ലെ ഏറ്റവും നല്ല നടനുള്ള ഭരത് അവാർഡ് ലഭിച്ചു. അതിനാൽത്തന്നെ കൊടിയേറ്റം ഗോപി എന്നും ഇദ്ദേഹം അറിയപ്പെടാറുണ്ട്. ഒരു ചലച്ചിത്രസംവിധായകനും നിർമ്മാതാവും കൂടി ആയിരുന്നു ഗോപി. ഇദ്ദേഹത്തിന്റെ യമനം എന്ന ചലച്ചിത്രത്തിന് സാമൂഹിക വിഷയങ്ങളിൽ ഉള്ള ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള ദേശീയ അവാർഡ് 1991-ൽ ലഭിച്ചു. ഗോപി രചിച്ച ‘അഭിനയം അനുഭവം’ എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. 1991-ലെ പത്മശ്രീ പുരസ്കാരമടക്കം മറ്റ് പ്രാദേശിക, ദേശീയ, അന്താരാഷ്ട്ര ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

കുഞ്ചാക്കോ ബോബൻ – മലയാളചലച്ചിത്ര രംഗത്ത് ഒന്നര പതിറ്റാണ്ടുകളായി സജീവമായി നില്കുന്ന നടനാണ് കുഞ്ചാക്കോ ബോബൻ (ജനനം: 1976 നവംബർ 2). 1997-ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ ഇദ്ദേഹം അൻപതിൽപരം മലയാളചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 2004-ൽ പുറത്തിറങ്ങിയ ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിലെ ഉണ്ണി എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന് ആ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ പ്രത്യേക ജൂറി പുരസ്കാരം നേടിക്കൊടുത്തു.

ഷാരൂഖ് ഖാൻ – ഇന്ത്യൻ ചലച്ചിത്ര രം‌ഗത്തെ ഒരു പ്രമുഖ അഭിനേതാവാണ് ഷാരൂഖ് ഖാൻ ( ജനനം:1965 നവംബർ 2 ) . സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ ഖാൻ അഭിനയിച്ചിട്ടുണ്ട്.1980 കളിൽ ടി വി സീരിയലുകളിൽ അഭിനയിച്ചു കൊണ്ടാണ് ഷാരൂഖ് ഖാൻ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ആദ്യത്തെ സിനിമ 1992 ൽ ഇറങ്ങിയ ദീവാന എന്ന ചിത്രമാണ്.അഭിനയത്തിലെ മികവിന് ഷാരൂഖ് ഖാന് ഇതിനോടകം പതിനാല് ഫിലിംഫെയർ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ഇതിൽ എട്ടെണ്ണം മികച്ച അഭിനേതാവിനുള്ളതാണ്.ഇന്ത്യൻ ചലച്ചിത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2005ൽ ഇന്ത്യൻ സർക്കാർ ഷാരൂഖ് ഖാന് പദ്മശ്രീ നൽകി ആദരിച്ചു.

ഗുരു നിത്യചൈതന്യ യതി – അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണ ദർശനത്തിലും പണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 – മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിൻഗാമിയായി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

നിവേദ തോമസ് – ഒരു ഇന്ത്യൻ ചലച്ചിത്രനടിയാണ് നിവേദ തോമസ് (Born 2 November 1995). മലയാളം തമിഴ് ഭാഷകളിൽ പത്തോളം ചിത്രങ്ങളിൽ നിവേദ അഭിനയിച്ചുകഴിഞ്ഞു. വെറുതേ ഒരു ഭാര്യ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയിട്ടുണ്ട്. മണിക്കൂറിൽ 130 Km/hr വരെ വേഗത്തിൽ ബുള്ളറ്റ് മോട്ടോർസൈക്കിൾ ഓടിക്കുന്നതിൽ അതിവിദഗ്ദ്ധയായ നിവേദ നിരവധി മോട്ടോർസൈക്കിൾ റാലികളിൽ പങ്കെടുത്തു വരുന്നു.

ഇഷ ഡിയോൾ – ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയാണ് ഇഷ ഡിയോൾ (ജനനം: നവംബർ 2, 1982). ബോളിവുഡിലെ തന്നെ ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര – ഹേമ മാലിനി എന്നിവരുടെ മൂത്ത മകളാണ് ഇഷ. ചലച്ചിത്ര അഭിനയം കൂടാതെ ഇഷ ഭരതനാട്യം, ഒഡീസ്സി എന്നീ നൃത്ത രൂപങ്ങളിൽ വൈദഗ്ദയാണ്. ഇതു കൂടാതെ ഇഷ ഒരു ഫുട്‌ബാൾ കളിക്കാരി കൂടെയാണ്. നന്നായി തമിഴ് പറയാനും ഇഷക്കറിയാം. രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഡാർലിംഗ് എന്ന ചിത്രം ഇഷയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായ ചിത്രമാണ്.

എം. കൃഷ്ണൻ നായർ – ആദ്യകാലത്തെ പ്രമുഖ മലയാളചലച്ചിത്രസംവിധായകരിൽ ഒരാളാണ് എം. കൃഷ്ണൻനായർ (2 നവംബർ 1917 – 10 മേയ് 2001).മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തു. 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെയാണ് കൃഷ്ണൻനായർ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിച്ചത്. കാവ്യമേള എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. 2000-ൽ സമഗ്ര സംഭാവനക്കുള്ള ജെ.സി. ദാനിയേൽ പുരസ്കാരം കൃഷ്ണൻനായർക്ക് ലഭിച്ചിരുന്നു.

യോഗേശ്വർ ദത്ത് – ഇന്ത്യൻ ഗുസ്തി കായികതാരമാണ് ഹരിയാന സ്വദേശിയായ യോഗേശ്വർ ദത്ത് (ജനനം നവംബർ 2, 1982). 2012 ലണ്ടൻ ഒളിമ്പിക്സിലെ ഗുസ്തിയിൽ വെങ്കലമെഡൽ നേടി. 60 കിലോ ഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിലാണ് യോഗേശ്വർ ഈ നേട്ടം കരസ്ഥമാക്കിയത്. 2012-ൽ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന പുരസ്കാരം നൽകി ഭാരതം അദ്ദേഹത്തെ ആദരിച്ചു.

അമർ ബോസ് – ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്നു അമർ ഗോപാൽ ബോസ് (2 നവംബർ 1929 – 12 ജൂലൈ 2013). ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണ്.

അരുൺ ഷൂറി – പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമാണ് അരുൺ ഷൂറി (ജ: നവംബർ 2,1941). ജലന്ധറിൽ ജനിച്ച് ഇദ്ദേഹം, ലോകബാങ്കിലും(1968–72 ,1975–77) പ്ലാനിങ് കമ്മീഷനിലും പ്രവർത്തിച്ചിട്ടുണ്ട്.1998 മുതൽ 2004 വരെ കേന്ദ്രമന്ത്രിസഭയിൽ അംഗവുമായിരിന്നു. ഇന്ത്യൻ എക്സ്പ്രസ്സ്, ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ എന്നീ പത്രങ്ങളുടെ ഏഡിറ്ററായും അരുൺ ഷൂറി പ്രവർത്തിയ്ക്കുകയുണ്ടായി.1984 ൽ മാഗ്സസെ അവാർഡ് അരുൺ ഷൂറിയ്ക്ക് ലഭിച്ചു.

ആലിസ് ബ്രേഡി – ഒരു അമേരിക്കൻ നടിയായിരുന്നു ആലിസ് ബ്രേഡി, (ജനനം ജീവിതകാലം :നവംബർ 2, 1892 മുതൽ ഒക്ടോബർ 28, 1939 വരെ). നിശ്ശബ്ദ ചലച്ചിത്രങ്ങളുടെ കാലഘട്ടത്തിൽ അഭിനയം ആരംഭിച്ച ആലിസ് ബ്രാഡി, തൻറെ അഭിനയജീവിതം ശബ്ദചിത്രങ്ങളുടെ കാലത്തേയ്ക്കും വ്യാപിപ്പിച്ചിരുന്നു. 1939 ൽ കാൻസർ രോഗത്തെത്തുടർന്നു മരണമടയുന്നതിന് ആറുമാസം മുമ്പുവരെ അവർ കർമ്മരംഗത്തുണ്ടായിരുന്നു. അവരുടെ പ്രധാനപ്പെട്ടെ ചിത്രങ്ങളിൽ കരോൾ ലൊംബാർഡിൻറെ കഥാപാത്രത്തിൻറെ ചിത്തഭ്രമമുള്ള മാതാവായി അഭിനയിച്ച ചിത്രമായ “മൈ മാൻ ഗോഡ്ഫ്രെ” (1936), അവർക്ക് മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡു ലഭിച്ച ‘ഇൻ ദി ഓൾഡ് ചിക്കാഗോ’ (1937) എന്നിവ ഉൾപ്പെടുന്നു.

പി. തിലോത്തമൻ – കേരളത്തിന്റെ നിലവിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയാണ് പി.തിലോത്തമൻ (ജനനം നവംബർ 2, 1957). കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് ഇന്ത്യയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേർത്തല നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുകയും ചെയ്യുന്നു. സി.പി.ഐയുടെ വിദ്യർത്ഥി പ്രസ്ഥാനമായ എ.ഐ.എസ്.എഫിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശം.

മിച്ചൽ ജോൺസൺ – ഒരു ഓസ്ട്രേലിയൻ ക്രിക്കറ്റ് താരമാണ് മിച്ചൽ ജോൺസൺ (ജനനം 2 നവംബർ 1981). ഒരു ഫാസ്റ്റ് ബൗളറാണ്. 20054 ഡിസംബറിൽ ന്യൂസിലാന്റിനെതിരെ അരങ്ങേറ്റം. ഇന്ത്യയ്ക്കെതിരെ നടന്ന പരമ്പരയിൽ ജോൺസൺ ദ്രാവിഡിന്റെയും സച്ചിന്റെയും യുവരാജിന്റെയും വിക്കറ്റുകളടക്കം 4 വിക്കറ്റ് വീഴ്ത്തി. 2006ലെ ചാമ്പ്യൻസ് ട്രോഫിയിലും ജോൺസൺ കളിച്ചിരുന്നു.

മത്തായി ജോർജ്ജ് മുത്തൂറ്റ് – ഒരു ഇന്ത്യൻ സംരംഭകനും ബിസിനസുകാരനുമാണ് മത്തായി ജോർജ്ജ് മുത്തൂറ്റ് (ജനനം: നവംബർ 2, 1949) . മുത്തൂട്ട് ഗ്രൂപ്പിന്റെ ചെയർമാനായ അദ്ദേഹത്തിന്റെ കുടുംബത്തിലെ മൂന്നാം തലമുറയും ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ മുൻ ലേ ട്രസ്റ്റിയുമാണ്. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (എക്‌സിക്യൂട്ടീവ് കമ്മിറ്റി) അംഗവും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ ചെയർമാനുമാണ്.ഫോബ്‌സ് ഏഷ്യ മാഗസിൻ 2011 ൽ ഇന്ത്യയിലെ അമ്പതാമത്തെ ധനികനായി അദ്ദേഹത്തെ പട്ടികപ്പെടുത്തി. ഫോബ്‌സിന്റെ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ പട്ടിക 2019 പ്രകാരം അദ്ദേഹത്തിന്റെ റാങ്കിംഗ് ഇന്ത്യയിലെ 44-ാമത്തെ സമ്പന്നനായി ഉയർന്നു. ഫോബ്‌സ് സമ്പന്നമായ പട്ടിക 2020 പ്രകാരം കേരളത്തിലെ ഏറ്റവും ധനികനാണ് അദ്ദേഹം.

കൃഷ്ണഭാസ്‌കർ മംഗലശേരി – ഒരു ഇന്ത്യൻ നടൻ, മോഡൽ, അക്കാദമിക്, നോവലിസ്റ്റ്, മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന തിരക്കഥാകൃത്ത് എന്നിവരാണ് കൃഷ്ണഭാസ്‌കർ മംഗലശേരി (Born 2 November 1973) . ആഷാ ബ്ലാക്ക് എന്ന സിനിമയിൽ സുപ്രീം താരം ശരത് കുമാറിനൊപ്പം ഒരു പോലീസ് ഓഫീസർ എന്ന കഥാപാത്രത്തെ അദ്ദേഹം രചിച്ചു.

സ്മരണകൾ

കെ.ജി. സേതുനാഥ് – മലയാളത്തിലെ പ്രസിദ്ധനായ ഒരു സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്നു കെ.ജി. സേതുനാഥ് (ജനനം ജൂലൈ 31, 1924 – മരണം നവംബർ 2, 1988). കഥ, നാടകം, നോവൽ എന്നീ ശാഖകളിൽ പിൽക്കാലത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തിനു ആകാശവാണിയിൽ ആയിരുന്നു ജോലി താലപ്പൊലി, നല്ലലോകം തുടങ്ങി ഏഴിൽപരം ബാലസാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. താലപ്പൊലി, നല്ലലോകംഎന്നി പുസ്തകങ്ങൾക്ക് കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാല സാഹിത്യത്തിനുള്ള സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. നാല്പതു നോവലുകളും രണ്ടായിരതിലതികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ചിട്ടുണ്ട്.

ടി. സാമുവേൽ – ഇന്ത്യയിലെ പ്രമുഖ കാർട്ടൂണിസ്റ്റായിരുന്നു ടി.സാമുവേൽ (21 ജനുവരി 1925 – 2 നവംബർ 2012). പോക്കറ്റ് കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ സാമുവലിന്റേതാണ് – ദിസ് ഈസ് ഡൽഹി എന്ന പേരിൽ ടൈംസ് ഓഫ് ഇന്ത്യയിൽ. ഇതു തുടങ്ങിയ കാലത്തു ലഹോറിലെ പത്രങ്ങൾ ദിസ് ഈസ് ലഹോർ എന്ന പേരിൽ ഇതു സമ്മതം കൂടാതെ പുനഃപ്രസിദ്ധീകരണം നടത്തി. ഇന്ത്യയിലെ ആദ്യത്തെ അനിമേഷൻ ഫിലിം, ‘വുഡ്കട്ടേഴ്സ് എന്ന പേരിൽ 80 അടി നീളത്തിൽ 16 എംഎമ്മിൽ തയ്യാറാക്കി.

ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് – മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധനാണ് പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് (ജൂൺ 15, 1848 – നവംബർ 2, 1902). പരിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ഭാരതീയനാണ് ഇദ്ദേഹം. താപസവര്യൻ , അനുഗൃഹീത പ്രഭാഷകൻ, മികച്ച അജപാലകൻ എന്നതിനു പുറമേ ദളിത് വിഭാഗങ്ങളുടെ വിമോചനം, ആധുനിക വിദ്യാഭ്യാസത്തിന്റെ പ്രചാരണം തുടങ്ങിയ വിഷയങ്ങളിലും താത്പര്യം പ്രകടിപ്പിച്ച വ്യക്തിയായി ഇദ്ദേഹത്തെ കരുതുന്നു.

ജെയിംസ് തേർബർ – അമേരിക്കൻ സാഹിത്യകാരനായിരുന്നു ജെയിംസ് ഗ്രോവർ തേർബർ (ജനനം ഡിസംബർ 8, 1894 – മരണം നവംബർ 2, 1961). മനുഷ്യ ജീവിതത്തിലെ കൊച്ചുകൊച്ചു സംഭവങ്ങളും ആധുനികമനുഷ്യന്റെ മോഹഭംഗങ്ങളുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ വിഷയം. മാർക്ക് ട്വയിനിനുശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ ഫലിതസാഹിത്യകാരനായി അറിയപ്പെടുന്ന തേർബർ ആധുനിക മനുഷ്യന്റെ വിഡ്ഢിത്തങ്ങളെ ഫലിതത്തിന്റെ വിളനിലമായി കണ്ടു. 1940-കളിൽ കാഴ്ചശക്തി കുറയാൻ തുടങ്ങുകയും അമ്പതുകളിലെത്തിയപ്പോഴേക്കും അന്ധനായി മാറുകയും ചെയ്തത് തേർബറുടെ ജീവിതത്തിലെ ഒരു ദുരന്തമായിരുന്നു.

ജോർജ്ജ് ബർണാർഡ് ഷാ – പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്താണ്‌ ജോർജ്ജ് ബർണാർഡ് ഷാ (1856 ജൂലൈ 26 –1950 നവംബർ 2). സാഹിത്യ-സംഗീത മേഖലകളിൽ വിമർശനാത്മകമായ ലേഖനങ്ങളെഴുതി സാഹിത്യലോകത്ത് പ്രവേശിച്ച അദ്ദേഹം, അറുപതിലധികം നാടകങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റി. വിദ്യാഭ്യാസം, വിവാഹം, മതം, ഭരണസം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യ ജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികൾ ആയിരുന്നു അദ്ദേഹത്തിന്റെ കൃതികൾ

ത്രിപുരനേനി ഗോപിചന്ദ് – ഒരു തെലുഗു ചെറുകഥാകൃത്ത്, നോവലിസ്റ്റ്, എഡിറ്റർ , പ്രബന്ധകാരൻ , നാടകകൃത്ത്, സിനിമാ സംവിധായകൻ എന്നീ നിലകളില് പ്രവർത്തിച്ചിരുന്നയാളായിരുന്നു ത്രിപുരനേനി ഗോപിചന്ദ് (8 സെപ്റ്റംബര് 1910 – 2 നവമ്പര് 1962) .ഗോപിചന്ദിന്റെ എഴുത്ത് മാനുഷികമൂല്യങ്ങൾക്കും ആശയങ്ങള്ക്കും പ്രാധാന്യം കൽപ്പിക്കുന്നു. കൂടാതെ ഭൌതികവാദം, യുക്തിവാദം, അസ്തിത്വവാദം, യാഥാര്ഥ്യവാദം, മാനുഷികവാദം എന്നീ ആശയങ്ങളും എഴുത്തില് ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല് അയോഗ്യന്റെ ജീവിതയാത്ര’ (അസമര്ധുനി ജീവിതയാത്ര) പ്രശസ്തമായിരുന്നു. ഇത് തെലുഗിലെ ആദ്യത്തെ സൈക്കലോജിക്കല് നോവല് ആയി അറിയപ്പെടുന്നു. ഗോപിചന്ദിന്റെ ‘പണ്ഠിത പരമേശ്രവ ശാസ്ത്രി വീലുനാമ’ എന്ന കൃതി 1963 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടി. തെലുഗിലെ ഈ പുരസ്ക്കാരം നേടുന്ന് ആദ്യത്തെ കൃതി ആയിരുന്നു അത്.

ആർ. ശങ്കരനാരായണൻ തമ്പി – കേരള നിയമസഭയിലെ ആദ്യ സ്പീക്കറും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്നു ആർ. ശങ്കരനാരായണൻ തമ്പി (30 സെപ്റ്റംബർ 1911 – 2 നവംബർ 1989). തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ 1938ലാണ് ഇദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്, നിരവധി തവണ ജയിൽ വാസമനുഷ്ഠിച്ച ഇദ്ദേഹം 1947-ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1972-ൽ കേരള സംസ്ഥാന സർവീസ് റൂൾസ് റിവിഷൻ കമ്മറ്റിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ശ്രീറാം ശങ്കർ അഭ്യങ്കർ – ബീജഗണിത ജ്യാമിതിയിലെ സംഭാവനകൾക്ക് പേരുകേട്ട ഒരു ഇന്ത്യൻ അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായിരുന്നു ശ്രീറാം ശങ്കർ അഭ്യങ്കർ (22 ജൂലൈ 1930 – 2 നവംബർ 2012). കമ്പ്യൂട്ടേഷണൽ, അൽഗോരിതം ബീജഗണിത ജ്യാമിതി മേഖലയിലായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗവേഷണം.
NEWS FACEBOOK
https://www.facebook.com/politicaleyenews/
TELEGRAM
https://t.me/politicaleye
TWITTER
https://twitter.com/politicaleyene2?s=09
YOUTUBE
https://m.youtube.com/c/POLITICALEYE
LINKEDIN
https://www.linkedin.com/in/political-eye-news-1b61381b7/

By Inews

Leave a Reply