Advertisements

Nov-2-ചരിത്രവഴിയിൽ http://www.politicaleye.news morning

ഇന്ന് 2020 നവoബർ 02,1196 തുലാം 17, 1442 റബീഉൽ അവ്വൽ 16, ഞായർ

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 2 വർഷത്തിലെ 306-ാം ദിനമാണ്‌ (അധിവർഷത്തിൽ 307). വർഷത്തിൽ ഇനി 59 ദിവസം ബാക്കി.

ചരിത്രസംഭവങ്ങൾ

“`1936 – കനേഡിയൻ ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ സ്ഥാപിതമായി

1936 – ബെനിറ്റോ മുസ്സോളിനി റോം-ബെർലിൻ അച്ചുതണ്ട് പ്രഖ്യാപിച്ചു. ഇത് അച്ചുതണ്ട് ശക്തികൾക്ക് തുടക്കമായി

1936 – ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ ലോകത്തിലെ ആദ്യ ഹൈ ഡെഫനിഷൻ ടെലിവിഷൻ സം‌പ്രേക്ഷണം ആരംഭിച്ചു.

1948 – ഹാരി എസ്. ട്രൂമാൻ അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

1960 – ലേഡി ചാറ്റർളിയുടെ കാമുകൻ എന്ന നോവൽ അസ്ലീല നിയമങ്ങൾ ലംഘിച്ചിട്ടില്ലെന്ന് ലണ്ടൻ കോടതി കണ്ടെത്തുകയും പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു.

1964 – സൌദി അറേബ്യയിലെ സൌദ്‌ രാജാവിനെ അധികാരത്തിൽ നിന്നും പുറന്തള്ളി അർദ്ധ സഹോദരൻ ഫൈസൽ രാജാവായി

1976 – ജിമ്മി കാർട്ടർ അമേരിക്കൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു

2000 – അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിൽ ആദ്യത്തെ പ്രവർത്തക സംഘം എത്തി

2004 – ജോർജ്‌ ഡബ്ല്യു ബുഷ്‌ രണ്ടാം തവണയും അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു“`

ദിനാചരണങ്ങൾ

International Day To End Impunity For Crimes Against Journalists

https://www.un.org/en/observances/end-impunity-crimes-against-journalists

Dynamic Harmlessness Day

https://www.daysoftheyear.com/days/dynamic-harmlessness-day/

Deviled Egg Day

https://www.daysoftheyear.com/days/deviled-egg-day/

Job Action Day

https://www.daysoftheyear.com/days/job-action-day/

Broadcast Traffic Professionals Day

https://www.daysoftheyear.com/days/broadcast-traffic-professionals-day/

ജന്മദിനങ്ങൾ

“`1957 – പി തിലോത്തമൻ – ( സി പി ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും ചേർത്തല നിയമസഭാ മണ്ഡലത്തെപ്രതിനിധീകരിക്കുകയും ചെയ്യുന്ന ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ )

1965 – ഷാറൂഖ്‌ ഖാൻ – ( ബോളിവുഡ്‌ സിനിമ യിലെ സൂപ്പർ സ്റ്റാർ ഷാറൂഖ്‌ ഖാൻ )

1941 – അരുൺ ഷൂരി – ( പ്രശസ്ത ഇന്ത്യൻ പത്രപ്രവർത്തകനും, എഴുത്തുകാരനും രാഷ്ട്രീയക്കാരനുമായ അരുൺ ഷൂരി )

1981 – ഇഷ ഡിയോൾ – ( ചലച്ചിത്ര ദമ്പതികളായ ധർമേന്ദ്ര – ഹേമ മാലിനി എന്നിവരുടെ മൂത്ത മകളും നടിയുമായ ഇഷ ഡിയോൾ )

1976 – കുഞ്ചാക്കൊ ബോബൻ – (മലയാളത്തിലെ പ്രശസ്ത സിനിമാ കുടുംബത്തിലെ അംഗവും വർഷങ്ങളായി ചലചിത്ര രംഗത്ത് നായകനടനായി പ്രവർത്തിക്കുകയും ചെയ്യുന കുഞ്ചാക്കൊ ബോബൻ )

1981 – മിച്ചൽ ജോൺസൺ – ( ആസ്ട്രേലിയൻ ക്രിക്കറ്റ് ലെഫാസ്റ്റ് ബോളറായ മിച്ചൽ ജോൺസൺ )

1982 – യോഗേശ്വർ ദത്ത്‌ – ( ഭാരതത്തിനു ഗുസ്തിയിൽ ഒളിമ്പിക്ക് മെഡൽ നേടിതന്ന യോഗേശ്വർ ദത്ത്‌ )

1863 – ഡോ പൽപു – ( ഡോക്ടറും ബാക്റ്റീരിയോളജി വിദഗ്ദ്ധനുംആധുനിക സാമൂഹിക നവോത്ഥാന നേതാക്കളിലൊരാളായിരുന്ന ശ്രീനാ രായണ ധർമപരിപാലന യോഗത്തിന്‍റെ (എസ്.എൻ.ഡി.പി) സ്ഥാപകന്‍ പത്മ‌നാഭൻ പല്പു എൽ.എം.എസ്., ഡി.പി.എച്ച്. (കാന്റർബറി) എഫ്.ആർ.ഐ.പി.എച്ച്. (ലണ്ടൻ) എന്ന ഡോ.പല്പു )

1995 – നിവേദ തോമസ്‌ – ( നിരവധി മലയാളം, തമിഴ്‌, തെലുഗ്‌ ചിത്രങ്ങളിൽ അഭിനയിച്ച മലയാളി സിനിമാ താരം നിവേദ തോമസ്‌ )

1917 – എം കൃഷ്ണൻ നായർ – ( 1955-ൽ സി.ഐ.ഡി. എന്ന ചിത്രത്തോടെ സംവിധാനരംഗത്ത് അരങ്ങേറ്റം കുറിക്കുകയും, മലയാളം, തമിഴ്, തെലുഗു ഭാഷകളിലായി 120 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്യുകയും, കവിയും ഗാനരചയിതാവും മുൻ ഐ.എ.എസ്. ഉദ്യോഗസ്ഥനും മലയാള സർവ്വകലാശാല വൈസ് ചാൻസലറുമായ കെ. ജയകുമാറുടെ പിതാവും, തമിഴ് സംവിധായകനായ ഭാരതീരാജ, മലയാള സംവിധായകൻ കെ. മധു തുടങ്ങിയവരുടെ ഗുരുവുമായിരുന്ന എം. കൃഷ്ണൻനായർ )

1919 – കലാമണ്ഡലലം നീലകണ്ഡൻ നമ്പീശൻ – ( ആധുനിക കഥകളി സംഗീതചരിത്രത്തിൽ അഗ്രഗണ്യനും. മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരോടൊപ്പം ആധുനിക കഥകളി സംഗീതത്തിന്റെ പിതാവായി ഗണിക്കപ്പെടുകയും , ആകർഷകമായ ഘനശാരീരം, സംഗീത ജ്ഞാനം, കഥകളിയുടെ ചിട്ടയിൽ ആഴത്തിലുള്ള അറിവ്, ആശായ്മ എന്നിങ്ങനെ പല മേഖലകളിലും പ്രശോഭിക്കുന്ന കഥകളി ഗായകൻ കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ )

1923 – ഗുരു നിത്യചൈതന്യ യതി – ( ഭൗതികം, ആദ്ധ്വാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം തുടങ്ങി ഒട്ടേറെ വിഷയങ്ങൾ, പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത, ആത്മീയതയിലും ശ്രീനാരായണ ദർശനത്തിലും പാണ്ഡിത്യമുണ്ടായിരുന്ന ആത്മീയാചാര്യനും തത്ത്വചിന്തകനുമായിരുന്ന ജയചന്ദ്രപ്പണിക്കർ എന്ന ഗുരു നിത്യ ചൈതന്യ യതി )

1937 – ഭരത്‌ ഗോപി – ( പ്രശസ്തനായ അഭിനേതാവും ചലച്ചിത്ര സംവിധായകനും നിർമ്മാതാവും ആയിരുന്ന വി. ഗോപിനാഥൻ‌ നായർ എന്ന ഭരത് ഗോപി )

1929 – അമർ ഗോപാൽ ബോസ്‌. – ( കാൽ നൂറ്റാണ്ടോളം വിപണിയിൽ അജയ്യമായി തുടർന്ന ‘901 ഡയറക്ട് റിഫ്‌ളക്ടിങ് സ്​പീക്കർ’ സംവിധാനം 1968-ൽ അവതരിപ്പിക്കുകയും, ബോസ് വേവ് റേഡിയോ, ഹെഡ്‌ഫോൺ തുടങ്ങിയ ജനപ്രീതിയാർജിച്ച സ്പീക്കറുകളും മ്യൂസിക് സിസ്റ്റവും നിർമ്മിക്കുന്ന ബോസ് കോർപ്പറേഷൻ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും, ശബ്ദസാങ്കേതിക രംഗത്തെ വിദഗ്ദ്ധനും അദ്ധ്യാപകനുമായിരുന്ന അമർ ഗോപാൽ ബോസ്‌, )“`

ചരമവാർഷികങ്ങൾ

“`1989 – ആർ ശങ്കരനാരായണൻ തമ്പി – ( ഇന്ന്, തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ യുവജന സംഘടനയായ ഓൾ ട്രാവൻകൂർ യൂത്ത് ലീഗിലൂടെ രാഷ്ട്രീയത്തിലേക്ക് വരുകയും, നിരവധി തവണ ജയിൽ വാസമനുഷ്ഠിക്കുകയും ഒന്നാം കേരളനിയമസഭയിൽ സി.പി.ഐ.യുടെ പ്രതിനിധിയായി ചെങ്ങന്നൂർ നിയോജകമണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ആദ്യ സ്പീക്കറും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ആർ. ശങ്കരനാരായണൻ തമ്പി )

1902 – പരുമല തിരുമേനി – ( മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രഖ്യാപിത പരിശുദ്ധൻ പരുമല തിരുമേനി അല്ലെങ്കിൽ ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ്‌ )

1984 – എം എൻ ഗോവിന്ദൻ നായർ – ( വൈദ്യുതി പദ്ധതിയുടെയും ഉപജ്ഞതാവും, കൃഷിമന്ത്രി എന്ന നിലയില്‍ കാര്‍ഷികമേഖലയ്ക്ക് ജനപങ്കാളിത്തത്തോടെയുള്ള ചൈതന്യാത്മകമായ മുന്നേറ്റം നൽകുകയും, കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ചരിത്രത്തില്‍ സ്ഥാനം നേടിത്തരുകയും ചെയ്ത എം എന്‍ ഗോവിന്ദന്‍നായർ )

1988 – കെ ജി സേതുനാഥ്‌ – ( നാല്പതു നോവലുകളും രണ്ടായിരത്തിലധികം റേഡിയോ നാടകങ്ങളും അഞ്ഞൂറിലധികം ചെറുകഥകളും രചിച്ച മലയാളത്തിലെ പ്രസിദ്ധനായ എഴുത്തുകാരനും, ബാല സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തുമായിരുന്ന കെ.ജി. സേതുനാഥ്‌ )

2012 – ടി സാമുവേൽ – ( ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ആദ്യ പോക്കറ്റ് കാർട്ടൂൺ “ദിസ് ഈസ് ഡൽഹി” യും ആദ്യത്തെ അനിമേഷൻ ഫിലിം, ‘വുഡ്കട്ടേഴ്സ്” അവതരിപ്പിച്ച പ്രമുഖ കാർട്ടൂണിസ്റ്റായിരുന്ന ടി.സാമുവേൽ )

1950 – ജോർജ്ജ്‌ ബർണ്ണാഡ്‌ ഷ – ( വിദ്യാഭ്യാസം, വിവാഹം, മതം, ഭരണ സം‌വിധാനം, ആരോഗ്യം, സാമൂഹ്യ ഉച്ചനീചത്വങ്ങൾ എന്നിങ്ങനെ സാമൂഹ്യജീവിതത്തിന്റെ എല്ലാമേഖലകളെയും ഹാസ്യാത്മകമായി വിമർശിക്കുന്ന ശുഭപര്യവസായികളായ കൃതികൾ എഴുതുകയും, സ്ത്രീപുരുഷ അസമത്വത്തിനും തൊഴിലാളിവർഗ്ഗ ചൂഷണങ്ങൾക്കുമെതിരെ നിരവധി പ്രഭാഷണങ്ങളും നടത്തുകയും സാഹിത്യത്തിനു നോബൽ സമ്മാനവും മികച്ച തിരക്കഥയ്ക്ക് ഓസ്ക്കാർ അവാർഡും നേടിയ ഒരേ ഒരു വ്യക്തിയും ആയ പ്രശസ്ത ആംഗ്ലോ-ഐറിഷ് നാടകകൃത്ത് ജോർജ്ജ് ബർണാർഡ് ഷാ )

2004 – ഷെയ്ഖ്‌ സായിദ്‌ ബിൻ സുൽത്താൻ അൽ നഹ്യാൻ – ( ആധുനിക യുഎഇയുടെ സ്ഥാപകനും, യുഎഇയിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരികളിൽ ഒരാളും ആയിരുന്ന, ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ )“`

മറ്റു പ്രത്യേകതകൾ_

International Day to End Impunity for Crimes against Journalists

പത്രപ്രവർത്തകർക്ക് എതിരെ നടത്തുന്ന അക്രമങ്ങൾക്കുള്ള ശിക്ഷയിൽ നിന്നും ഉള്ള പരിരക്ഷ നിർത്തലാക്കൽ ദിനംഈ ദിവസം, ലോകവ്യാപകമായി സംഘടനകളും വ്യക്തികളും അവരുടെ രാജ്യത്ത് പരിഹരിക്കപ്പെടാത്ത കേസുകളെ ക്കുറിച്ച് സംസാരിക്കാനും എഴുതാനും സർക്കാർ, സർക്കാർ ഉദ്യോഗസ്ഥർ ക്കെതിരെ നടപടികളും നീതിയും ആവശ്യപ്പെടാനും യുനെസ്കോ പ്രോൽസാഹിപ്പിക്കുന്നു.

By Inews

Leave a Reply