ഗ്രിഗോറിയൻ കലണ്ടർ പ്രകാരം നവംബർ 1 വർഷത്തിലെ 305-ാം ദിനമാണ് (അധിവർഷത്തിൽ 306). ഇനി വർഷത്തിൽ 60 ദിവസം ബാക്കിയുണ്ട്
ദിനാചരണങ്ങൾ
കേരളപ്പിറവി ദിനം
മലയാള ഭാഷ ദിനം
കേരള ഹൈക്കോടതി നിലവിൽ വന്നു.
മലയാളം സർവ്വകലാശാലയ്ക്ക് ഇന്ന് 8 വയസ്സ്
വയനാട് ജില്ല രൂപീകൃതമായി
പത്തനംതിട്ട ജില്ല രൂപീകൃതമായി
ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു.
ആന്ധ്രപ്രദേശ്,കർണ്ണാടക, പഞ്ചാബ്,ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളും ചണ്ഡിഗഢ്, ലക്ഷദ്വീപ്, ആൻഡമാൻ, ഡൽഹി എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങളും നിലവിൽ വന്നു.
അൾജീരിയയിലെ ദേശീയ ദിനം
National Authors’ Day
National Brush Day
Vinegar Day
Scented Candle Day
World Vegan Day
Go Cook For Your Pets Day
Zero Tasking Day
Extra Mile Day
French Fried Clam Day
National Calzone Day
National Cinnamon Day
National Family Literacy Day
ഇന്നത്തെ പ്രത്യേകതകൾ ഒറ്റനോട്ടത്തിൽ
1505- പോർട്ടുഗീസ് നാവികനായ അൽമേഡ എട്ടു കപ്പലുകളോടുകൂടി കൊച്ചിയിലെത്തി.
1512 – സിസ്റ്റൈൻ ചാപ്പലിൽ മൈക്കലാഞ്ചലോ വരച്ച ചുവർച്ചിത്രങ്ങൾ ആദ്യമായി പൊതുജനങ്ങൾക്കു കാണാനായി തുറന്നുകൊടുത്തു.
1604 – വില്യം ഷേക്സ്പിയറുടെ ദുരന്താന്ത്യ നാടകം ‘ഒഥല്ലൊ’ ലണ്ടനിലെ വൈറ്റ്ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
1611 – വില്യം ഷേക്സ്പിയറുടെ ശുഭാന്ത്യ കാൽപനിക നാടകം ‘ദ് ടെമ്പസ്റ്റ്’ ലണ്ടനിലെ വൈറ്റ്ഹാൾ പാലസിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ടു.
1844 – വാഷിങ്ങ്ടൻ ഡീസിയിൽ ചേർന്ന അന്താരാഷ്ട്ര മെറീഡിയൻ കോൺഫറൻസ്, ഗ്രീനിച്ച് മീൻ സമയത്തെ പൂജ്യം ഡിഗ്രി രേഖാംശം ആയി അംഗീകരിച്ചു.
1894 – ഡിഫ്തീരിയ ക്കെതിരെ മരുന്നു കണ്ടു പിടിച്ചതായി പാരീസിലെ ഡോ Raux പ്രഖ്യപിച്ചു..
1911- വിമാനത്തിൽ നിന്ന് ബോംബ് വർഷിക്കുന്ന രീതി ആദ്യമായി തുടങ്ങി.
1913- ലാലാ ഹർദയാലും മറ്റും ചേർന്ന് ഗദ്ദാർ പാർട്ടി അമേരിക്കയിൽ വച്ച് രൂപീകരിച്ചു.
1931- കേരള ഗാന്ധി കെ. കേളപ്പന്റെ നേതൃത്വത്തിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അയിത്തോച്ചാടന സമരത്തിന്റെ ഭാഗമായി ഗുരുവായൂർ സത്യാഗ്രഹം ആരംഭിച്ചു.
1936- ഇറ്റലി- ജർമനി സൈനിക സഖ്യം Axis… നിലവിൽ വന്നു..
1937 – തിരുവിതാംകൂർ സർവകലാശാല നിലവിൽ വന്നു.
1952 – അമേരിക്കൻ ലോകത്ത് ആദ്യമായി ഹൈഡ്രജൻ ബോംബ് സ്ഫോടനം പരീക്ഷണാടിസ്ഥാനത്തിൽ നടത്തപ്പെട്ടു.
1954- ഫ്രഞ്ച് കോളനികളായ പോണ്ടിച്ചേരി, കരക്കൽ, യാനം, മാഹി എന്നിവ ഇന്ത്യക്ക് കൈമാറി…
1956 – മലയാള ഭാഷ സംസാരിക്കപ്പെടുന്ന പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കേരളം ഇന്ത്യയിലെ സംസ്ഥാനമായി നിലവിൽ വന്നു.
1956 – പഴയ നൈസാം സംസ്ഥാനത്തിൽ നിന്നും ആന്ധ്രാപ്രദേശും മൈസൂർ സംസ്ഥാനത്തിൽ നിന്നും കർണ്ണാടക സംസ്ഥാനവും രൂപം കൊണ്ടു.
1956- കേരള ഹൈക്കോടതി നിലവിൽ വന്നു.
1960- ദേശീയ വാർധക്യകാല പെൻഷൻ പദ്ധതി തുടങ്ങി..
1966- ഹരിയാന സംസ്ഥാനം രൂപീകരിച്ചു..
1967- പ്രഥമ കേരള ലോട്ടറി വിതരണം ആരംഭിച്ചു.
1973- മൈസൂർ സംസ്ഥാനം കർണാടക എന്ന് പേര് മാറ്റി.
1980- കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി വയനാട് ജില്ല രൂപീകൃതമായി
1980 – സഞ്ചാര സാഹിത്യകാരനായ എസ്.കെ പൊറ്റക്കാടിന്റെ ഒരു ദേശത്തിൻറെ കഥയ്ക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു.
1982 – കൊല്ലം ജില്ല വിഭജിക്കപ്പെട്ട് പത്തനംതിട്ട ജില്ല രൂപീകൃതമായി.
1986 – സ്വിസ്സർലാൻഡിലെ ബാസിൽ എന്ന സ്ഥലത്തെ കെമിക്കൽ ഫാൿടറിയിലെ തീപ്പിടുത്തം ടൺ കണക്കിന് വിഷവസ്തുക്കൾ റൈൻ നദിയിൽ കലരാൻ ഇടയാക്കി.
2000- ചത്തിസ്ഗഢ് സംസ്ഥാനം നിലവിൽ വന്നു..
2003- പ്രഥമ ആഫ്രോ ഏഷ്യൻ ഗയിംസ് ഹൈദരബാദിൽ കൊടിയിറങ്ങി.
2006 – കേരള സർക്കാരിന്റെ ഹോസ്പിറ്റൽ കിയോസ് ക് പദ്ധതി മലപ്പുറത്തെ താഴെക്കാട് ഗ്രാമ പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു…
2008- കേരള സർക്കാറിന്റെ കാൻസർ സുരക്ഷാ പദ്ധതി ആരംഭിച്ചു..
2012 – മലയാളം സർവകാലാശാല തിരൂർ ആസ്ഥാനമാക്കി നിലവിൽ വന്നു.
ജനനം.
ആയതൻ ബാലഗോപലൻ – ചേവയൂർ നിയോജകമണ്ഡലത്തേ ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച കോൺഗ്രസുകാരനായ രാഷ്ട്രീയ പ്രവർത്തകനാണ് ആയതൻ ബാലഗോപാലൻ (ജനനം:01 നവംബർ 1907).
ആൽഫ്രഡ് വാഗ്നർ – ജർമ്മൻക്കാരനായ ഒരു ധ്രുവ പര്യവേക്ഷകനും ഭൗമശാസ്ത്രജ്ഞനുമാണ് ആൽഫ്രഡ് ലോഥർ വാഗ്നർ(നവംബർ 1, 1880 – നവംബർ 1930)
എഡ്വേർഡ് സൈദ് – പലസ്തീൻ-അമേരിക്കൻ ബുദ്ധിജീവി, വിമർശകൻ എന്നീ നിലകളിൽ പ്രശസ്തനാണ് എഡ്വേർഡ് വാദി സൈദ്
ഐശ്വര്യ റായ് – ഒരു ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് 1994-ലെ മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ.(ആദ്യനാമം:ഐശ്വര്യ റായ്. ജനനം: നവംബർ 1,1973)
ടിം കുക്ക് – തിമോത്തി ഡൊണാൾഡ് കുക്ക് (ജനനം: നവംബർ 1, 1960) ഒരു അമേരിക്കൻ ബിസിനസ് എക്സിക്യൂട്ടീവും ഇൻഡസ്ട്രിയൽ എൻജിനീയറുമാണ്. നിലവിൽ ടിം കുക്ക് ആപ്പിൾ ഇൻകോർപ്പറേറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറാണ്. മുമ്പ് അദ്ദേഹം സ്റ്റീവ് ജോബ്സിന്റെ കീഴിൽ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി സേവനമനുഷ്ടിച്ചു.
ടിസ്ക ചോപ്ര – ഇന്ത്യൻ ചലച്ചിത്രനടിയും നിർമ്മാതാവും എഴുത്തുകാരിയുമാണ് ടിസ്ക ചോപ്ര (ജനനം: 1973 നവംബർ 1). വിവിധ ഭാഷകളിലായി 45-ലധികം ചലച്ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്.
പദ്മിനി കോലാപുരി – 1980 കളിലെ ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് പദ്മിനി കോലാപുരി (ജനനം: 1 നവംബർ 1965).
ബ്രെണ്ട ചാപ്മാൻ – ഒരു അമേരിക്കൻ എഴുത്തുകാരിയും, ആനിമേഷൻ കഥാ കലാകാരിയും സംവിധായികയുമാണ് ബ്രെണ്ട ചാപ്മാൻ
വി.വി.എസ്. ലക്ഷ്മൺ – വി.വി.എസ് ലക്ഷ്മൺ എന്ന പേരിൽ അറിയപ്പെടുന്ന വംഗിപുരപ്പു വെങ്കട്ട സായി ലക്ഷ്മൺ ഒരു ഇന്ത്യൻ ക്രിക്കറ്ററാണ്. 1974 നവംബർ 1ന് ആന്ധ്രാപ്രദേശിലെ ഹൈദരാബാദിൽ ജനിച്ചു. വലംകയ്യൻ മധ്യനിര ബാറ്റ്സ്മാനും വലം കയ്യൻ ഓഫ് സ്പിൻ ബൗളറുമാണ്. 2012 ആഗസ്റ്റ് 18ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചതായി പ്രഖ്യാപിച്ചു.
മരണം.
കെ.എ. ദാമോദര മേനോൻ – കേരളത്തിലെ മുൻ രാഷ്ട്രീയ നേതാവും മന്ത്രിയും പത്രപ്രവർത്തകനും സാഹിത്യകാരനും ഐക്യകേരള പ്രസ്ഥാനശില്പികളിൽ പ്രമുഖനുമായിരുന്നു കെ.എ. ദാമോദര മേനോൻ
ഇ.പി. ഗോപാലൻ – കേരള നിയമസഭയിലെ മുൻ അംഗവും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്നു ഇ.പി. ഗോപാലൻ (1912- 01 നവംബർ 2001).
പുത്തൻപറമ്പിൽ തൊമ്മച്ചൻ – സിറോ മലബാർ സഭയിൽ ദൈവദാസ പദവി ലഭിക്കുന്ന പ്രഥമ അൽമായനും കേരളത്തിലെ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ സ്ഥാപകനുമാണ് പുത്തൻപറമ്പിൽ തൊമ്മച്ചൻ (1836 ജൂലൈ 8 – 1901 നവംബർ 1)
ഹെൻട്രിക് ടെർബ്രുഗ്ഘൻ – ഹെൻട്രിക് ടെർബ്രുഗ്ഘൻ ഡച്ച് ചിത്രകാരനായിരുന്നു. ഉത്തര യൂറോപ്പിലെ കാരവാഗിയോയുടെ അനുകർത്താക്കളിൽ പ്രമുഖനാണിദ്ദേഹം