ദോഹ :-ഖത്തറില്‍ സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി സ്വര്‍ണവ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതല്‍ നാല് വരെയുള്ള പ്രതികള്‍ക്കാണ് ശിക്ഷ. ഇവര്‍ കണ്ണൂര്‍ സ്വദേശികളാണ്.
ഒന്നാം പ്രതി കെ. അഷ്ഫീര് (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയില്‍ (33), നാലാം പ്രതി ടി. ശമ്മാസ് (28) എന്നവിരാണവര്. കേസില്‍ ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്. വിധിയുടെ പകര്‍പ്പ് വ്യാഴാഴ്ചയേ ലഭ്യമാകൂ. ഇന്ത്യക്കാരായ 27 പേരാണ് പ്രതിപട്ടികയില്‍ ഉള്ളത്.
കുറ്റക്കാരല്ലെന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവര്‍ക്ക് അഞ്ചുവര്‍ഷം, രണ്ടുവര്‍ഷം, ആറ് മാസം എന്നിങ്ങനെയാണ് ശിക്ഷ ലഭിച്ചത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുര്‍റയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയില്‍ വിവിധ ജ്വല്ലറികള്‍ നടത്തിയിരുന്നയാളായിരുന്നു യെമന്‍ സ്വദേശിയായ സലാഹല്‍ കാസിം (28).
കവര്‍ച്ചക്ക് ശേഷം പണം വിവിധ മാര്‍ഗങ്ങളിലൂടെ പ്രതികള്‍ സ്വദേശത്തേക്ക് അയക്കുകയും ചെയ്തു. മൂന്നു പ്രതികള്‍ ഖത്തറില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവര്‍ ഒരു വര്‍ഷത്തിലധികമായി ഖത്തര്‍ ജയിലിലാണ്. പ്രതികള്‍ ഉപയോഗിച്ച വാഹനം ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണ്.
നിരവധി മലയാളികള്‍ പ്രതിചേര്‍ക്കപ്പെട്ട കേസില്‍ ചിലര്‍ക്ക് സൗജന്യനിയമസഹായം ലഭ്യമാക്കിയത് സാമൂഹ്യപ്രവര്‍ത്തകനും നിയമജ്ഞനുമായ അഡ്വ. നിസാര്‍ കോച്ചേരി ആയിരുന്നു. കൊലപാതകവുമായി ബന്ധമില്ലാതിരുന്ന മലയാളികള്‍ക്ക് വേണ്ടിയാണ് അദ്ദേഹം ഖത്തറിലെ ഇന്ത്യന്‍ എംബസി, നോര്‍ക്ക നിയമസഹായ സെല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിയമസഹായം ലഭ്യമാക്കിയത്.
കൊലപാതകവിവരം മറച്ചുവെക്കല്‍, കളവ് മുതല്‍ കൈവശം വെക്കല്‍, നാട്ടിലേക്ക് പണമയക്കാന്‍ പ്രതികള്‍ക്ക് തങ്ങളുെട ഐഡന്റിറ്റി കാര്‍ഡുകള്‍ നല്കി സഹായിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ചിലരുടെ നിരപരാധിത്വം ജയില്‍ സന്ദര്‍ശനവേളയില്‍ ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് അഡ്വ. നിസാര്‍ കോച്ചേരി ഇടപെടുന്നത്.www.politicaleye.news)