Advertisements

ദുബൈ:- ഇന്ത്യൻ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം നൽകുമെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.

എന്നാൽ, നിലവിലെ പാസ്​പോർട്ടിൽ ഈ മാറ്റം അനുവദിക്കില്ല. മാറ്റം ആവശ്യമായവർ പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകണം. അതോടൊപ്പം വിലാസവും മാറ്റാം. ദിവസവും ഇത്തരം നിരവധി അപേക്ഷകൾ വരുന്നുണ്ടെന്നും ഇവ പരിഗണിക്കുമെന്നും കോൺസുലേറ്റ്​ അറിയിച്ചു. സ്വന്തം കെട്ടിടത്തി​െൻറയോ വാടകക്ക്​ താമസിക്കുന്ന കെട്ടിടത്തി​െൻറയോ വിലാസമാണ്​ വേണ്ടത്​. ഏതെങ്കിലും ഒരു വിലാസം മാത്രമേ നൽകാൻ കഴിയൂ. വാടക കരാർ, ആധാരം, ടെലഫോൺ ബിൽ, ദേവ/ഫേവ/സേവ ബിൽ തുടങ്ങിയവയാണ്​ രേഖകളായി നൽകേണ്ടത്​.

ഇന്ത്യയിൽ സ്ഥിരം വിലാസമില്ലാത്തവർക്ക് ഉപകാരപ്പെടുന്ന തീരുമാനമാണിത്. വർഷങ്ങളായി യു.എ.ഇയിൽ കുടുംബ സമേതം താമസിക്കുന്ന പലർക്കും ഇന്ത്യയിൽ സ്ഥിരം മേൽവിലാസമില്ലാത്ത അവസ്ഥയുണ്ട്. അവർക്ക് ഇനി മുതൽ പ്രാദേശിക മേൽവിലാസമായി വിദേശ രാജ്യങ്ങളിലെ വിലാസം ചേർക്കാം. http://www.politicaleye.news

By Inews

Leave a Reply