Advertisements

കൊച്ചി :
അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കോടതി. 14 ദിവസത്തേക്കായിരുന്നു ഇ.ഡി കസ്റ്റഡി ആവശ്യപ്പെ്ട്ടത്.
ഇന്ന് രാവിലെയാണ് കോടതിയില്‍ ഹാജരാക്കിയത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് മജിസ്‌ട്രേറ്റിന് മുന്നിലാണ് ഹാജരാക്കിയത്. ഇദ്ദേഹത്തെ 14 ദിവസത്തെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു.

ബുധനാഴ്ച്ച പത്തരയോടെയാണ് ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ എടുത്തത്. തിരുവനന്തപുരം സ്വകാര്യ ആശുപത്രയില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്.

By Inews

Leave a Reply