Advertisements

പാരിസ്:(www.politicaleye.news) ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിെന്‍റ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ സൂപ്പര്‍ താരം പോള്‍ പോഗ്ബ ദേശീയ ടീം വിട്ടതായി റിപ്പോര്‍ട്ടുകള്‍. ‘ദി സണ്‍’ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളിലും ‘കിക്കോഫ്’അടക്കമുള്ള ഫുട്ബാള്‍ വെബ്സൈറ്റുകളിലും ഇക്കാര്യം വാര്‍ത്തയായിട്ടുണ്ടെങ്കിലും ഒൗദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. അറബിക് സ്പോര്‍ട്സ് വെബ്സൈറ്റായ 195 സ്പോര്‍ടസും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുഹമ്മദ് നബിയെ നിന്ദിച്ചെന്നാരോപിച്ച്‌ ഒരു കൂട്ടമാളുകള്‍ സാമുവല്‍ പാറ്റിയെന്ന അധ്യാപകനെ കൊലപ്പെടുത്തിയതിന് പിന്നാലെ മാക്രോണ്‍ നടത്തിയ പരാമര്‍ശങ്ങളാണ് പോഗ്ബയെ പ്രകോപിതനാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഇതിനെത്തുടര്‍ന്ന് ഫ്രാന്‍സിെന്‍റ പല ഭാഗങ്ങളിലും മുസ്ലിംകള്‍ക്കെതിരെ വംശീയ അതിക്രമം അരങ്ങേറിയിരുന്നു. ഫ്രാന്‍സില്‍ മാത്രമല്ല, ലോകത്താകമാനം ഇസ്ലാം പ്രതിസന്ധിയിലാണെന്ന് ഈ മാസമാദ്യം മാക്രോണ്‍ നടത്തിയ പരാമര്‍ശം വിവാദത്തിനിടയാക്കിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോഗ്ബയുടെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

ലോകഫുട്ബാളിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ പോള്‍ പോഗ്ബ ഫ്രാന്‍സിനായി 72 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ലോകകപ്പ് നേടിയ ഫ്രാന്‍സ് ടീമിലെ നിര്‍ണായക സാന്നിധ്യമായിരുന്ന പോഗ്ബ ഫൈനലിലടക്കം ഗോള്‍ നേടിയിരുന്നു. 2016ല്‍ പോഗ്ബയെ റെക്കോര്‍ഡ് തുകക്ക് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയിരുന്നു. ഗിനിയന്‍ വംശജനായ പോഗ്ബ ഇസ്ലാം മത വിശ്വാസിയാണ്

By Inews

Leave a Reply