Advertisements

23-10-2020

കോഴിക്കോട് :-(www.politicaleye.news)പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഡംബര വീട‌് നിർമാണത്തിലും മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജി കുരുക്കിലേക്ക‌്.

കെ.എം ഷാജി അനധികൃതമായി നിര്‍മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ കോ‍ഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി. അനധികൃതമായാണ് വീട് നിര്‍മിച്ചതെന്ന് കോര്‍പറേഷന്‍ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

പ്ലസ്ടു കോഴ വിവാദത്തെ തുടർന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദ്ദേശ പ്രകാരം ഇന്നലെ കെ.എം ഷാജി എംഎൽഎയുടെ കോഴിക്കോട്ടെ വീടും സ്ഥലവും കോർപ്പറേഷൻ ഉദ്യോഗസ്ഥർ അളന്നിരുന്നു.

_കോര്‍പറേഷനെ കബളിപ്പിച്ച് 5260 സ്ക്വയര്‍ഫീറ്റ് വീടാണ് കെഎം ഷാജി നിര്‍മിച്ചത്. 2016 കെഎം ഷാജി നല്‍കിയ സത്യവാങ്മൂലത്തില്‍ 50 ലക്ഷത്തില്‍ താ‍ഴെ മാത്രമാണ് വരുമാനം കാട്ടിയത്. ഇതോടെ കെ.എം ഷാജി എം.എൽ.എ സത്യവാങ്മൂല ലംഘനം നടത്തിയെന്നും സംശയമുയർന്നു

By Inews

Leave a Reply