Advertisements
ന്യുസ് ഡെസ്ക്:- കോൺഗ്രസ് മാനസിക വളർച്ചയെത്താത്ത പാർട്ടിയാണെന്നും ബുദ്ധിയുള്ള സ്ത്രീകളെ പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്.
പിന്നാലെ പ്രസ്താവന വിവാദമാകുകയും നിരവധി പൊലീസ് സ്റ്റേഷനുകളിൽ നടിക്കെതിരെ പരാതി ലഭിക്കുയും ചെയ്തു. ഇതേത്തുടർന്നാണ് ഖുശ്ബു മാപ്പു പറഞ്ഞുകൊണ്ട് രംഗത്തെത്തിയത്.
”എന്റെ നിരാശയിൽ നിന്നും വന്ന, വളരെ തിടുക്കപ്പെട്ടു നടത്തിയ ഒരു പ്രസ്താവന ആയിരുന്നു അത്. സ്വന്തം പ്രയത്നത്താൽ ഉയർന്നുവന്ന ഒരു സ്ത്രീ ആണ് ഞാൻ. എന്നാൽ കോൺഗ്രസിനകത്ത് പുരുഷാധിപത്യ പ്രവണതയാണ്”, ഖുശ്ബു പറഞ്ഞു.
തിങ്കളാഴ്ചയാണ് ഖുശ്ബു കോൺഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിൽ ചേർന്നത്. രാജ്യത്തെ ശരിയായ ദിശയിൽ നയിക്കാൻ മോദിയെപ്പോലെ ഒരാളെ ആവശ്യമാണ് എന്നാണ് ബിജെപിയിൽ ചേർന്നുകൊണ്ട് ഖുശ്ബു പറഞ്ഞത്.