Advertisements

തിരുവനന്തപുരം: (www.politicaleye.mews) കേരളത്തില്‍ ഒരേ സമയം 2279 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ ചിലരുടെ ഭാഗത്ത് നിന്ന് പ്രതീഷിക്കാത്ത രീതിയില്‍ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇക്കാര്യം മനസില്‍ വെച്ച് വേണം ഓരോ പൊലീസ് ഉദ്യോഗസ്ഥനും പെരുമാറാന്‍. എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണെന്ന കാര്യത്തില്‍ നല്ല ധാരണയുണ്ടാവണം. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കുന്നതിനൊപ്പം സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

By Inews

Leave a Reply