Advertisements

ഷാർജ :-ഐ.പി.എല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി ഈ സീസണില്‍ ആദ്യമായി ഇറങ്ങിയ മത്സരത്തില്‍ 8 വിക്കറ്റിനാണ് കിംഗ്‌സ് ഇലവന്‍ വിജയം ആഘോഷിച്ചത്. ബാംഗ്ലൂര്‍ മുന്നോട്ടുവെച്ച 172 റണ്‍സിന്റെ വിജയലക്ഷ്യം നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ പഞ്ചാബ് മറികടന്നു.

അര്‍ദ്ധ സെഞ്ച്വറി നേടിയ നായകന്‍ കെ.എല്‍ രാഹുലാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. 49 ബോള്‍ നേരിട്ട രാഹുല്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 61 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഗെയ്ല്‍ 45 ബോളില്‍ 5 സിക്‌സിന്റെയും 1 ഫോറിന്റെയും അകമ്പടിയില്‍ 53 റണ്‍സ് നേടി. മായങ്ക് അഗര്‍വാള്‍ 25 ബോളില്‍ 3 സിക്‌സിന്റെയും 4 ഫോറിന്റെയും അകമ്പടിയില്‍ 45 റണ്‍സ് നേടി. ബാംഗ്ലൂരിനായി ചഹല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഷാര്‍ജയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് 171 റണ്‍സ് എടുത്തത്. 39 ബോളില്‍ 48 റണ്‍സെടുത്ത നായകന്‍ വിരാട് കോഹ്‌ലിയാണ് ബാംഗ്ലൂരിന്റെ ടോപ് സ്‌കോറര്‍. ബാംഗ്ലൂരിനായി ദേവ്ദത്ത് പടിക്കല്‍ 18 ഉം ആരോണ്‍ 20 ഉം വാഷിംഗ്ടന്‍ സുന്ദര്‍ 13 ഉം ശിവം ദുബെ 23 ഉം റണ്‍സെടുത്തു.ഡിവില്ലിയേഴ്‌സിന് രണ്ട് റണ്‍സെടുക്കാനേ കഴിഞ്ഞുള്ളു. ക്രിസ് മോറിസ് 8 ബോളില്‍ 25 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

പഞ്ചാബിനായി മുഹമ്മദ് ഷമി, മുരുഗന്‍ അശ്വിന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ക്രിസ് ജോര്‍ദാന്‍, എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. പഞ്ചാബിനെതിരെ ബാംഗ്ലൂരിന്റെ ഈ സീസണിലെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ 97 റണ്‍സിന് ബാംഗ്ലൂര്‍ അടിറവു പറഞ്ഞിരുന്നു.

By Inews

Leave a Reply