Advertisements
കൊച്ചി : (www.politicaleye.news )ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.
പൊലീസ് കണ്ടെത്തിയ തെളിവുകൾ ജാമ്യം നൽകാതിരിക്കാൻ കാരണമല്ലെന്നും ഇക്കാര്യങ്ങൾ വിചാരണക്കോടതി തീരുമാനിക്കേണ്ടതാണെന്നും വിലയിരുത്തിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
എന്നാൽ, ഭർത്താവടക്കം ബന്ധുക്കളായ മറ്റ് അഞ്ച് പേരെക്കൂടി കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കാത്തതിനാൽ ജോളിക്ക് പുറത്തിറങ്ങാനാവില്ല.2002 ആഗസ്റ്റ് 22ന് സയനൈഡ് ചേർത്ത സൂപ്പ് നൽകി കൊലപ്പെടുത്തിയെന്നാണ് കേസ്.