Advertisements

തിരുവനന്തപുരം: ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ഒളിവില്‍ എന്ന് മാധ്യമ റിപ്പോർട്ടുകൾ. അതേസമയം യുട്യൂബര്‍ വിജയ് പി.നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവരെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. മൂവരെയും അന്വേഷിച്ച്‌ തമ്ബാനൂര്‍ പോലീസ് വീടുകളില്‍ എത്തിയെങ്കിലും ഇവരെ കണ്ടെത്താനായിട്ടില്ല എന്നാണ് റിപ്പോർട്ട്. ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്നലെ തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് പേലീസ് അറസ്റ്റ് ചെയ്യാനുളള നീക്കം ആരംഭിച്ചിരിക്കുന്നത്,അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ സർകാർ അനുകൂലിച്ചു എന്നാണ് അറിയാൻ കഴിയുന്നത്.എന്നാൽ ശക്തമായ രീതിയിൽ പ്രതികരിച്ച ഇവർ ഒളിവിൽ പോകില്ല എന്നാണ് അനുകൂലികൾ പറയുന്നത്.എന്തായാലും പോലീസ് കേസ് നടക്കുകയാണ്.

By Inews

Leave a Reply