Advertisements

കാറ്റാടിയന്ത്രം ഉപയോഗിച്ച്‌ അന്തരീക്ഷത്തിലെ ഈര്‍പ്പം ശുദ്ധജലമാക്കി മാറ്റാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിപ്രായത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നമ്മുടെ പ്രധാനമന്ത്രിക്ക് മനസിലാകുന്നില്ലെന്നതാണ് രാജ്യം നേരിടുന്ന യഥാര്‍ത്ഥ ആപത്തെന്നും ഇക്കാര്യം ചുറ്റുമുള്ള ആരും അദ്ദേഹത്തോട് പറയുന്നില്ലെന്നുമാണ് രാഹുല്‍ ഗാന്ധി ഈ സംഭാഷണത്തേക്കുറിച്ച്‌ പറഞ്ഞത്.

കാറ്റില്‍നിന്ന് ഊര്‍ജം ഉല്‍പ്പാദിപ്പിക്കുന്ന ഡാനിഷ് കമ്ബനിയായ വെസ്താസിന്റെ മേധാവി ഹെന്റിക് ആന്‍ഡേഴ്സണുമായുള്ള വെര്‍ച്വല്‍ ചര്‍ച്ചയില്‍ മോദി നടത്തിയ പരാമര്‍ശങ്ങളെയാണ് രാഹുല്‍ ഗാന്ധി പരിഹാസിച്ചത്. കാറ്റാടി യന്ത്രം ഉപയോഗിച്ച്‌ അന്തരീക്ഷത്തിലെ ഈര്‍പ്പം ശുദ്ധജലമാക്കി മാറ്റാമെന്നും ഓക്സിജന്‍ വേര്‍തിരിക്കാമെന്നുമാണ് മോദി ചര്‍ച്ചയില്‍ ചൂണ്ടിക്കാണിച്ചത്.

By Inews

Leave a Reply