Advertisements

#rahulghandi, #priyankaghandi, #hasrathvicitims, #congress, #upPolice, #yogiAdythyanad, ഈ വീഡിയോ ഒരു പൊളിറ്റിക്കൽ സ്റ്റേറ്റമെന്റ് കൂടിയാണ്. ഇത്രയും പോലീസിനെ നിരത്തി മതിൽ കെട്ടി കാത്തിരിക്കുന്നത് രാഹുലിനും പ്രിയങ്കക്കും വേണ്ടിയാണ്. ഒരു പെൺകുട്ടിയോട് ചെയ്യാവുന്ന എല്ലാ ക്രൂരതയും കാക്കിയിട്ട് ചെയ്തിട്ട്, അതെ കാക്കിയിട്ട് ഒട്ടും കുറ്റബോധമില്ലാതെ യോഗിയുടെ വാക്കും കേട്ട് മതിൽ കെട്ടി തടയുന്നത് അവർ ആ മണ്ണിൽ കടന്നാൽ രാജ്യം അവരിലൂടെ ആ കുടുബത്തെ കാണും എന്ന ഭയം കൊണ്ടാണ്. ദിവസങ്ങളോളം ഇതേ കാക്കിപ്പട തടഞ്ഞു വച്ചിരിക്കുന്ന ആ കുടുംബത്തിന്റെ മുന്നിൽ ഇവർ എത്തിയാൽ ഭയം നീങ്ങുകയും ഇന്ദിരാ ഗാന്ധിയുടെ ചെറുമക്കളിലൂടെ ആ കുടുംബം രാജ്യത്തോട് സംസാരിക്കുമെന്ന ഭയമാണ് പോലീസ് മതിലിന്റെ അടിസ്ഥാനം. കഴിഞ്ഞ ദിവസത്തെ മർദ്ദനം കൊണ്ടോ, അറസ്റ്റ് കൊണ്ടോ രാജീവിന്റെ മക്കളുടെ യാത്രയെ ഇല്ലാതാക്കാമെന്ന് കരുതിയ പോലീസിന് അടവ് പിഴക്കുകയാണ്.

By Inews

Leave a Reply