ഷാര്‍ജ: ഷാര്‍ജ ക്രിക്കറ്റ് സറ്റേഡിയത്തില്‍ ഒന്‍പത് പടുകൂറ്റന്‍ സിക്സറുകളടക്കം നിറഞ്ഞാടിയ രാജസ്ഥാന് റോയല്സിെന്റ മലയാളി താരം സഞ്ജു സാംസണ് അഭിനന്ദന പ്രവാഹം. 74 റണ്‍സെടുത്ത സഞ്ജുവിെന്റ കരുത്തില്‍ രാജസ്ഥാന് റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സിനെ 16 റണ്‍സിന് തോല്‍പ്പിച്ചിരുന്നു.
താരത്തിന് അഭിനന്ദനവുമായി ശശി തരൂര്‍ എം.പി, സചിന് തെണ്ടുല്‍ക്കര്‍, ഗൗതം ഗംഭീര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി.”തിരുവനന്തപുരത്തിെന്റ സ്വന്തം സഞ്ജുവിെന്റ വിസ്മയ ഇന്നിങ്സായിരുന്നു അത്. തനിക്കെന്ത് ചെയ്യാനാകുമെന്ന് രാജ്യത്തിനും ലോകത്തിനും അദ്ദേഹം ഇന്നലെ കാണിച്ചുകൊടുത്തു. അദ്ദേഹത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നു” -സചിന് തെണ്ടുല്‍ക്കറുടെ അഭിനന്ദന ട്വീറ്റ് ചൂണ്ടിക്കാട്ടി തരൂര്‍ അഭിപ്രായപ്പെട്ടു.
സഞ്ജുവിേന്റത് ക്ലീന്‍ സ്ട്രൈക്കിങ് ആണ്. വെറും ഷോട്ടുകളേക്കാളുപരി സഞ്ജുവിേന്റത് എല്ലാം അസ്സല് ക്രിക്കറ്റ് ഷോട്ടുകളാണ് -സചിന് തെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തു.
മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ സഞ്ജുവിനെക്കുറിച്ച് ട്വീറ്റ് ചെയ്തത് ഇങ്ങനെ: സഞ്ജു സാംസണ് ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനാണ്. ആരെങ്കിലും തര്‍ക്കത്തിനുണ്ടോ?.
മത്സരത്തില്‍ സഞ്ജുതന്നെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. വെറും 19 പന്തുകളില്‍ നിന്ന് സഞ്ജു അര്‍ധ സെഞ്ച്വറി കുറിച്ചിരുന്നു