സ്വർണവില 200 രൂപ കുറഞ്ഞ് പവന് 37,960 രൂപയായി
17-Sep-2020
സംസ്ഥാനത്ത് സ്വർണവില പവന് 200 രൂപ കുറഞ്ഞ് 37,960 രൂപയായി. 4745 രൂപയാണ് ഗ്രാമിന്. 38,160 രൂപയായിരുന്നു ബുധനാഴ്ചത്തെ വില.
ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,954.42 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
യുഎസ് ഡോളർ കരുത്താർജിച്ചതാണ് സ്വർണവിലയെ ബാധിച്ചത്. സാമ്പത്തികതളർച്ചയിൽനിന്ന് കരകയറുന്നതുവരെ കുറച്ചുവർഷത്തേയ്ക്ക് പലിശ നിരക്ക് പൂജ്യത്തിൽതന്നെ തുടരാൻ യുഎസ് ഫെഡ് റിസർവ് തീരുമാനിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്.
മൂന്നുദിവസത്തെ വർധനയ്ക്കുശേഷം ദേശീയ വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.85ശതമാനം കുറഞ്ഞ് 51,391 രൂപ നിലവാരത്തിലെത്തി.

ByInews

സെപ് 17, 2020
Advertisements

By Inews

Leave a Reply