ന്യൂഡല്‍ഹി: ജലീല്‍ ഭരണത്തില്‍ കടിച്ച് തൂങ്ങരുതെന്നും ഉടന്‍ രാജിവയ്ക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ പിന്തുണയാണ് ജലീലിന്റെ ബലം. അധികാരത്തില്‍ ഒരു നിമിഷം പോലും തുടരാനുള്ള ധാര്‍മ്മികത കെ ടി ജലീലിനില്ലെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വര്‍ഗീയത ഇളക്കിവിട്ട് വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സി.പി.എം ശ്രമമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ ആരോപിച്ചു. ലീഗിനെ ജലീല്‍ ധാര്‍മ്മികത പഠിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ ടി ജലീല്‍ ഒളിച്ച് പോകുന്നതാണ് സംശയമുണ്ടാക്കുന്നതെന്ന് മുസ്ലീം ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ കെ.പി.എ മജീദ് പ്രതികരിച്ചു. എന്‍.ഐ.എ ഒരു മന്ത്രിയെ ചോദ്യം ചെയ്യുന്നത് വളരെ ഗൗരവകരമായ ഒരു കാര്യമാണ്. ജലീല്‍ തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ പിന്നെ എന്തിനാണ് രഹസ്യ നീക്കം നടത്തുന്നതെന്നും ജനങ്ങളോട് എല്ലാം തുറന്ന് പറയണമെന്നും മജീദ് മാദ്ധ്യമങ്ങളോട് പറഞ്ഞു….