Advertisements

ചൈനീസ് ആപ്പ് നിരോധിച്ചിട്ടും ചൈനയിലെ ബാങ്കിൽ നിന്ന് 9202 കോടി പണം കടംവാങ്ങാൻ മറന്നില്ല മോഡി സർകാർ.അതും ജവാന്മാർ വീര മൃത്യ മരിച്ചതിന് ശേഷം..ആപ്പ് നിരോധനം കൊണ്ട് എന്ത് നേടി?..ജനം ചോദിക്കുന്നു

ന്യൂഡല്‍ഹി: ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം കൊടുമ്ബിരി കൊണ്ടുനില്‍ക്കുമ്ബോള്‍ ഇന്ത്യ ചൈനയിലെ ബാങ്കില്‍ നിന്ന് കോടികള്‍ കടം വാങ്ങി. മൊത്തം 9202 കോടി വരുന്ന രണ്ടു വായ്പകള്‍ ബീജിങ് കേന്ദ്രമായുള്ള ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍(എഐഐബി) നിന്നാണ് വാങ്ങിയത്. കേന്ദ്രധനകാര്യസഹമന്ത്രി അനുരാഗ് താക്കൂര്‍ ലോക്‌സഭയില്‍ രേഖാമൂലമുള്ള മറുപടിയില്‍ ഇക്കാര്യം ഇന്നലെ സ്ഥിരീകരിച്ചു.

ജൂണ്‍ 15: ഗാല്‍വന്‍ താഴ് വരയില്‍ ചൈനീസ് പട്ടാളത്തിന്റെ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിക്കുന്നു.

ജൂണ്‍ 19: എഐഐബിയുമായി ഇന്ത്യ വായ്പാകരാര്‍ ഒപ്പുവയ്ക്കുന്നു. 750 ദശലക്ഷം ഡോളര്‍( 5521 കോടി). പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കായി. ബീജിങ് കേന്ദ്രമായ ബാങ്കില്‍ ഏറ്റവും അധികം ഓഹരി ചൈനയ്ക്ക്.

ജൂലൈ 29: ഇന്ത്യ 59 ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നു. അപ്രതീക്ഷിത നീക്കം. പിന്നീട് കൂടുതല്‍ ആപ്പുകളെ നിരോധനപരിധിയില്‍ പെടുത്തി.

ചൈന കഴിഞ്ഞാല്‍, ഇന്ത്യയാണ് എഐഐബിയിലെ രണ്ടാമത്തെ വലിയ ഓഹരി പങ്കാളി. ഈ ബാങ്കില്‍ നിന്ന് വായ്പ എടുക്കുന്നതില്‍ തെറ്റൊന്നുമില്ല. കോവിഡ് സാമൂഹിക സുരക്ഷാ പരിപാടിയുടെ വേഗം കൂട്ടാനാണ് ഈ തുക വായ്പ എടുത്തത് എന്നതുകൊണ്ട്തന്നെ ഉദ്ദേശ്യത്തിലും തെറ്റുപറയാനില്ല. എന്നാല്‍, അതിര്‍ത്തിയില്‍ സംഘര്‍ഷം മുറുകിയ പശ്ചാത്തലത്തില്‍, ഉഭയകക്ഷി ബന്ധങ്ങള്‍ വഷളായ സാഹചര്യത്തില്‍, ചൈനാ ബാങ്കുമായുളേള വായ്പാകരാറിന്റെ ഔചിത്യമാണ് ചോദ്യം ചെയ്യപ്പെടുന്നത്. അതിര്‍ത്തി മാറ്റി വരയ്ക്കാന്‍ കുത്സിത നീക്കം നടത്തുന്ന ചൈനയുമായി ഇനി ഇടപാടില്ലെന്ന് വിദേശകാര്യമന്ത്രാലയം മുഖത്ത് നോക്കി പറഞ്ഞതിനെ ദുര്‍ബലപ്പെടുത്തുന്നതാണ് വായ്പ എടുക്കല്‍ എന്നാണ് വിമര്‍ശനം.

ജൂണ്‍ 19 ന് ഗാല്‍വന്‍ കൂട്ടക്കൊല നടന്ന് നാല് ദിവസത്തിന് ശേഷമായിരുന്നു 5521 കോടിയുടെ എഐഐബിയുമായുള്ള കരാര്‍. ചൈനീസ് സൈനികര്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്തിയിട്ടില്ലെന്ന് പ്രധാനമന്ത്രി അവകാശപ്പെട്ട അതേ ദിവസം തന്നെയായിരുന്നു കരാര്‍ ഒപ്പിട്ടത്.
2016 ലാണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. പദ്ധതിക്ക് കീഴിലാണ് കൊറോണ വൈറസുമായി ബന്ധപ്പെട്ട ആശ്വാസ പാക്കേജുകള്‍ ക്രമീകരിച്ചിരിക്കുന്നത്. എഐഐബിയുമായുള്ള കരാര്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് സാമ്ബത്തിക സസഹായം ഉറപ്പാക്കുന്നതിന് വേണ്ടിയായിരുന്നു.

ആദ്യ കരാര്‍ കിഴക്കന്‍ ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിനിടെ

മെയ് 8 നാണ് കിഴക്കന്‍ ലഡാക്കില്‍ ചൈന കടന്നുകയറ്റം നടത്തിയതായ ആദ്യറിപ്പോര്‍ട്ടുകള്‍ വന്നത്. ആ സമയത്താണ് കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി 500 ദശലക്ഷം ഡോളറിന്റെ മറ്റൊരു വായ്പ എഐഐബിയില്‍ നിന്നും ഇന്ത്യ എടുത്തത്. ഇക്കാര്യങ്ങളെല്ലാം അനുരാഗ് ഠാക്കൂര്‍ ഇന്നലെ ലോക്‌സഭയില്‍ സ്ഥിരീകരിച്ചു. ബിജെപി എംപിമാരായ സുനില്‍ കുമാര്‍ സിങ്ങും. പിപി ചൗധരിയുമാണ് രേഖാമൂലം ചോദ്യം ചോദിച്ചത്. എഐഐബിയുമായി ഇന്ത്യ രണ്ട് കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ആദ്യ വായ്പ കരാര്‍ മെയ് 8 ന് ഒപ്പുവച്ചു. ഇന്ത്യയുടെ കോവിഡ് 19 അടിയന്തര പ്രതികരണ-പ്രതിരോധ പദ്ധതിയുമായി ബന്ധപ്പെട്ടായിരുന്നു കരാറുകള്‍-അനുരാഗ് ഠാക്കൂര്‍ വിശദീകരിച്ചു. പദ്ധതിയുടെ ആനുകൂല്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട്. ആദ്യ വായ്്പയായ 500 ദശലക്ഷം യുഎസ് ഡോളറില്‍ നിന്ന് 251.25 മില്യന്‍ ഡോളര്‍ എഐഐബി അനുവദിച്ചു. 750 മില്യന്റെ രണ്ടാമത്തെ വായ്പാകരാര്‍ 2020, ജൂണ്‍ 19 ന് ഒപ്പുവച്ചു. ഇതിന്റെ ആനുകൂല്യങ്ങളും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും കൈമാറി.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്ക് കീഴില്‍ വരുന്ന എല്ലാ ഗുണഭോക്താക്കള്‍ക്കും വായ്പാ ആനുകൂല്യങ്ങള്‍ കിട്ടി. 750 മില്യന്റെ വായ്പാ തുക പൂര്‍ണമായി വിതരണം ചെയ്ത് കഴിഞ്ഞെന്നും അനുരാഗ് ഠാക്കൂര്‍ അറിയിച്ചു. കോവിഡ് പ്രതിരോധ സഹായത്തിനായി എഐഐബിയില്‍ നിന്ന് വായ്പ വാങ്ങിയതിന്റെ വിശദാംശങ്ങളും, ഉദ്ദേശലക്ഷ്യങ്ങളും, ഗുണഭോക്താക്കളും എല്ലാമാണ് ബിജെപി എംപിമാര്‍ ചോദ്യങ്ങളിലൂടെ ആരാഞ്ഞത്.

ഷീജിന്‍ പിങ്ങിന്റെ ആശയം

ഏഷ്യയ്ക്കകത്തും പുറത്തും സാമൂഹിക-സാമ്ബത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ട ബഹുതല വികസന ബാങ്കാണ് എഐഐബി. 2016 ജനുവരിയിലാണ് പ്രവര്‍ത്തനം തുടങ്ങിയത്. ലോകമെമ്ബാടുമായി 103 അംഗീകൃത അംഗങ്ങളുണ്ട്. എഐഐബിയുടെ സ്ഥാപക അംഗങ്ങളില്‍ പെടുന്ന രാജ്യമാണ് ഇന്ത്യ. ചൈനയ്ക്ക് 26.61 ശതമാനം വോട്ടിങ് ഓഹരികളും, ഇന്ത്യയ്ക്ക് 7.6 ശതമാനം വോട്ടിങ് ഓഹരികളും ഉണ്ട്.
ഏഷ്യയിലെ അവികസിത രാജ്യങ്ങള്‍ ലോകബാങ്കിനെയും ഐഎംഎഫിനെയും കൂടുതലായി ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് 2013 ല്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ് ഈ വികസന ബാങ്കെന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചത്.

By Inews

Leave a Reply