Advertisements


കൊവിഡ് 19 കാരണമുണ്ടായ പ്രതിസന്ധി തൊഴില്‍ നഷ്ടവും സാമ്പത്തിക പ്രതിസന്ധിയും സൃഷ്ടിക്കുന്ന ആഘാതം ജനജീവിതത്തിന്റെ താളംതെറ്റിച്ചു തുടങ്ങി.
ഇന്ന് നിലനില്‍ക്കുന്ന അവസ്ഥ ലോകത്തെ ആരോഗ്യ രംഗത്തെ 25 വര്‍ഷം പിന്നോട്ടടിക്കുമെന്ന് ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കി.
ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിയിടുകയും മാരകമായ രോഗങ്ങള്‍ക്ക് ഇരയാക്കുകയും ചെയ്യുമെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ റിപ്പോര്‍ട്ട് പറയുന്നു.

കൊവിഡ് കാരണം ലോകത്തിലെ പട്ടിണിക്കാരുടെ എണ്ണം ഏഴ് ശതാനമം കണ്ട് ഉയര്‍ന്നു. ആരോഗ്യസംരക്ഷണത്തിനുള്ള വാക്‌സിനേഷന്‍ എന്നത് 1990 കളിലെ സ്ഥിതിയിലേക്ക് താഴ്ന്നതായും റിപ്പോര്‍ട്ട് പറയുന്നു.
യു എന്‍ മുന്നോട്ട് വച്ച്‌ സുസ്ഥിര വികസന ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ദാരിദ്ര്യ നിര്‍മാര്‍ജ്ജനവും ആരോഗ്യ പുരോഗതിയും എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇത് കുത്തനെ താഴേക്ക് പോയതായി ഈ കാര്യങ്ങള്‍ നിരീക്ഷിക്കുവാന്‍ ചുമതലപ്പെട്ടവരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം തന്നെ ഈ വിഷയവുമായി ബന്ധപ്പെട്ട എല്ലാ സൂചകങ്ങളും തന്നെ ഇടിവ് ആണ് രേഖപ്പെടുത്തിയതെന്ന് ആ റിപ്പോര്‍ട്ട് പറയുന്നു.

പതിവ് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നിരക്ക് കുത്തനെ ഇടിഞ്ഞുവെന്നാണ് കണക്ക്. 25 ആഴ്ചകൊണ്ട് 25 വര്‍ഷം പിന്നിലേക്ക് ലോകം പോയി. മഹാമാരി കാരണമുണ്ടായ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും അസമത്വങ്ങളെ കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ്.
സ്ത്രീകള്‍, ഗോത്രവിഭാഗങ്ങള്‍ തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങളെയും കൊടും ദാരിദ്ര്യത്തില്‍ കഴിയുന്നവരിലും രൂക്ഷമായ പ്രത്യാഘാതമാണ് ഈ മഹാമാരി സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷം തുടര്‍ച്ചയായി പട്ടിണിയുടെ നിരക്ക് ലോകത്ത കുറഞ്ഞുവരുന്ന കാഴ്ചയായിരുന്നുവെങ്കില്‍ ഇപ്പോഴത് നേരെ തിരിയുകയാണെന്ന് ഗേറ്റ്‌സ് ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവവ് മാര്‍ക് സുസ്മാന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 40 ദശലക്ഷം ആളുകളെ കൊടും പട്ടിണിയിലാക്കി.
രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ ആഗോള മൊത്തം ആഭ്യന്തര ഉല്‍പ്പാദന (ജി ഡിപി) നഷ്ടമായിരിക്കും നേരിടാന്‍ പോകുന്നത്. ആഗോള സാമ്പത്തിക മേഖല 2021 ല്‍ 12 ട്രില്യണ്‍ ഡോളറോ അതിലധികമോ നഷ്ടം നേരിടുമെന്നും കണക്കാക്കുന്നു. ഇതിനകം തന്നെ ആഗോള സമ്പദ് ഘടനയെ ചലിപ്പിക്കുന്നതിനായി ഐ എം എഫ് 18 ട്രില്യണ്‍ ഡോളര്‍ ചെലഴിച്ചതായും റിപ്പോര്‍ട്ട് പറയുന്നു.
ഇത് വലിയൊരു തിരിച്ചയിടാണെന്ന് ബില്‍ഗേറ്റ്‌സ് പറയുന്നു. നിലവിലെ സ്ഥിതി ഒട്ടും ആശാവഹമല്ല, എന്നാല്‍ ലോകം ഈ മഹാമാരിയെ മറികടന്ന് മുന്നോട്ട് പോകുമെന്ന് ഗേറ്റ്‌സ് പ്രത്യാശ പ്രകടപിപ്പിക്കുന്നു. അതിന് രണ്ട് വര്‍ഷമോ ചിലപ്പോള്‍ മൂന്ന് വര്‍ഷം വരെയോ എടുത്തേക്കാം പക്ഷേ, ഈ പ്രതിസന്ധിയെ മറികടന്ന് ട്രാക്കില്‍ കയറുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.

By Inews

Leave a Reply