Advertisements

യുഎഇ പുണ്യ നഗരം,അറബി മലയാളം..വിചിത്ര വാദങ്ങളുമായി ജയ്ക്ക്.കണക്കിന് കൊടുത്ത് ഫിറോസ്.

കോഴിക്കോട് ​: കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണെന്നും യു എ ഇ പുണ്യ നാടാണെന്നും എസ്​.​എഫ്​.ഐ നേതാവ്​ ജെയ്​ക്ക്​​​ സി. തോമസ്​. മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ് മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിനെ കുറിച്ച്‌ സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ജെയ്ക്കിന്റെ ​പ്രതികരണം.

കേരളത്തില്‍ പ്രിന്‍റ്​ ചെയ്യുന്ന ഖുര്‍ആന്‍ അറബി മലയാളത്തിലാണ്​ എന്നാല്‍ യു.എ.ഇയില്‍നിന്ന്​ കൊണ്ടുവരുന്ന വിശുദ്ധ ഖുര്‍ ആന്‍ അസ്സല്‍ അറബിക്കാണ്​. ഇസ്​ലാം മത വിശ്വാസികളെ സംബന്ധിച്ചിട​ത്തോളം അറേബ്യന്‍ നാടുകള്‍ വിശുദ്ധനാടാണ്​. ഈ വിശുദ്ധ നാടുകളില്‍നിന്ന്​ കൊണ്ടുവരുന്ന ഖുര്‍ആനെ അവര്‍ അസാധാരണ വിശുദ്ധിയോടെ അവര്‍ സ്വീകരിക്കുമെന്നും ജെയ്​ക്ക് പറയുന്നു.

എന്നാല്‍, യു.എ.ഇ പുണ്യനഗരമല്ലെന്നും അറബി മലയാളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നില്ലെന്നും ചര്‍ച്ചയില്‍ പി.കെ. ഫിറോസ്​ മറുപടി നല്‍കി. ‘ജെയ്​ക്കിനെ കുറിച്ചോര്‍ത്ത്​ സങ്കടമുണ്ട്​. ആരാണിത്​ അദ്ദേഹത്തിനോട്​ പറഞ്ഞുകൊടുത്തതെന്ന്​ ആലോചിച്ചാണ്​​ അദ്​ഭുതം തോന്നുന്നത്​. ക്രൈസ്​തവര്‍ക്ക്​ റോം പോലെയും യഹൂദര്‍ക്ക്​ ജറുസലേം പോലെയും ഏതെങ്കിലും നിലക്ക്​ വിശുദ്ധമായ നാടല്ല യു.എ.ഇ. അറബി മലയാളത്തില്‍ ഖുര്‍ആന്‍ അച്ചടിക്കുന്നില്ല. മാത്രമല്ല അറബിയിലുള്ള ഖുര്‍ആന്‍ കേരളത്തിലെ ഏത്​ കടയില്‍ പോയാല്‍ ലഭിക്കുകയും ചെയ്യുമെന്നും ഫിറോസ് വിശദീകരിച്ചു.

അറിവില്ലായിമ്മ ആണോ അതോ ഭൂരിപക്ഷത്തെ തെറ്റിദ്ധരിപ്പിച്ചു കാര്യം സാധികാനുണുള്ള പണിയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

By Inews

Leave a Reply