Advertisements

വിവാഹ വാര്‍ഷിക ദിനത്തില്‍ തന്റെ വിവാഹ ചിത്രം പങ്കുവെച്ച്‌ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച വാക്കുകളാണ് വൈറലാവുന്നത്. 24ാം വിവാഹവാര്‍ഷികമാണ് ഇന്ന്.ഈ പ്രത്യേക ദിനത്തില്‍ ഭാര്യ സുനിതയ്ക്ക് നന്ദി പറയുകയാണ് സലിംകുമാര്‍.ഭാര്യയുടെ ദൃഢനിശ്ചയമാണ് ഒരുപാടുതവണ മരിച്ചുപുറപ്പെട്ടുപോകാന്‍ തുനിഞ്ഞ തന്നെ ഇവിടെ പിടിച്ചുനിര്‍ത്തിയതെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ സലിംകുമാര്‍ പറയുന്നു.

സലിംകുമാര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ,

കല്യാണം കഴിക്കുന്നുണ്ടെങ്കില്‍,അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത,ഈ മിമിക്രി കാരനെ മാത്രമായിരിക്കും’എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24വയസ്സ് പൂര്‍ത്തീകരിക്കുകയാണ്.ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാന്‍ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിര്‍ത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്ന.എങ്ങനെ നന്ദി പറയണം എന്നറിയില്ല.ആഘോഷങ്ങള്‍ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകള്‍ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാര്‍’.

By Inews

Leave a Reply