Advertisements

ലണ്ടന്‍: ട്വന്റി20 ബ്ലാസ്റ്റില്‍ ആരാധകരെ ഞെട്ടിച്ച്‌ ഇംഗ്ലണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റര്‍ ടോം അബെല്ലിന്റെ റിവേഴ്‌സ് സ്‌കൂപ്പ്. വോഴ്‌സ്‌റ്റെര്‍ഷെയറിനെതിരായ മത്സരത്തിലാണ് സോമര്‍സെറ്റ് നായകനില്‍ നിന്ന് അബരപ്പിക്കുന്ന ഷോട്ട് എത്തിയത്.

169 റണ്‍സ് ചെയ്‌സ് ചെയ്ത് ഇറങ്ങിയ സോമര്‍സെറ്റിന് വേണ്ടി 39 പന്തില്‍ നിന്ന് 60 റണ്‍സ് ബെല്‍ അടിച്ചെടുത്തെങ്കിലും കളി ജയിപ്പിക്കാനായില്ല. അവസാന മൂന്ന് ഓവറില്‍ 35 റണ്‍സ് ജയിക്കാന്‍ വേണ്ടപ്പോഴാണ് ബെല്ലില്‍ നിന്ന് റിവേഴ്‌സ് പഡിള്‍ സ്‌കൂപ്പ് എത്തിയത്. സ്‌കൂപ്പ് ആണോ അതെന്ന് ആര്‍ക്കും സംശയം തോന്നുമെങ്കിലും, പന്ത് ബൗണ്ടറി ലൈന്‍ കടന്നതായി ബെല്‍ ഉറപ്പാക്കി.
168 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ സോമര്‍സെറ്റിന് അവസാന ഡെലിവറിയില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 5 റണ്‍സ് ആണ്. എന്നാല്‍ മൂന്ന് റണ്‍സ് മാത്രം നേടാനാണ് സോമര്‍സെറ്റിന് കഴിഞ്ഞത്. സോമര്‍സെറ്റിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാനായ ബാബര്‍ അസം കളിയില്‍ നിരാശപ്പെടുത്തുകയും ചെയ്തു

By Inews

Leave a Reply