മലപ്പുറം: പറയാനുള്ളത് ഫേസ്ബുക്കിൽ പറഞ്ഞോളാം എന്ന് മന്ത്രി.അതും കേരളത്തിൽ.മന്ത്രി കെ ടി ജലീൽ ആണ് താരം.മാധ്യമങ്ങളുടെ ചോദ്യം ചെയ്യലിൽ ആണ് വിചിത്രമായ പ്രസ്താവന.ജനങ്ങളിൽ സത്യമെത്തിക്കാൻ സ്രെമിക്കുന്ന മാധ്യമങ്ങളോട് പ്രതികരിച്ച രീതി ഇപ്പോൾ തന്നെ ട്രോളുകൾ ഏറ്റു വാങ്ങുകയാണ്.
വളാഞ്ചേരിയിലെ വീട്ടില്‍ നിന്നും മന്ത്രി കെ.ടി. ജലീല്‍ യാത്ര പുറപ്പെട്ടിരുന്നു. യാത്രക്കിടെ കാവുംപുറം, ചങ്ങരംകുളം അടക്കമുള്ള പലസ്ഥലങ്ങളിലും പ്രതിപക്ഷപ്പാര്‍ട്ടികള്‍ ജലീലിന് നേരെ കരിങ്കാടി കാട്ടി. മന്ത്രിയുടെ യാത്ര തലസ്ഥാനത്തേക്കാണെന്നാണ് സൂചന.
എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പറയാനുള്ളത് ഫേസ്ബുക്കില്‍ പറയുമെന്നും മന്ത്രി പ്രതികരിച്ചു. യാത്രക്കിടെ പുഴക്കലില്‍ കൃഷിയിടം സന്ദര്‍ശിക്കാന്‍ ഇറങ്ങിയപ്പോഴാണ് മന്ത്രിയോട് മാധ്യമ പ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞത്.