Advertisements

മുൻവർഷങ്ങളിൽ പാലിച്ചിരുന്ന കർശന നിയന്ത്രണങ്ങൾക്കു പുറമേ ഇക്കുറി കോവിഡ് മുൻകരുതലുകൾ കൂടിയുണ്ട്. പരീക്ഷാ ദിവസം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം.

പരീക്ഷ ഇങ്ങനെ

സമയം: ഉച്ചയ്ക്ക് 2.00 – 5.00

ചോദ്യങ്ങൾ: 180; ഒരു ചോദ്യത്തിനു ശരാശരി ഒരു മിനിറ്റ്

11 മണി മുതലുള്ള വിവിധ ടൈം സ്ലോട്ടുകളാണു വിദ്യാർഥികൾക്കു റിപ്പോർട്ട് ചെയ്യാൻ അനുവദിച്ചിരിക്കുന്നത്. ഈ സ്ലോട്ട് അഡ്മിറ്റ് കാർഡിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മുൻകരുതലുകൾ

∙ വിദ്യാർഥികൾക്ക് മാസ്ക്കും ഗ്ലൗസും നിർബന്ധം. വിദ്യാർഥികൾ ഇവ കൊണ്ടുവന്നില്ലെങ്കിൽ പരീക്ഷാ കേന്ദ്രത്തിൽനിന്നു നൽകണം.

∙ പരീക്ഷാകേന്ദ്രത്തിൽ കൂട്ടം കൂടി നിൽക്കരുത്. ഒന്നിലേറെപ്പേർ ഒരുമിച്ച് ഒരേസമയം വാതിലിലൂടെ ക്ലാസിലേക്കു പ്രവേശിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യരുത്.

∙ സാമൂഹിക അകലം പാലിക്കണം.

∙ ഹാജർ ഒപ്പിടുമ്പോൾ ഗ്ലൗസ് ഊരേണ്ടതില്ല.

∙ വിദ്യാർഥികളുടെ വിരലടയാളം പതിപ്പിക്കില്ല.

∙ വാതിലിലൂടെ ഒരു സമയം ഒരു വിദ്യാർഥിക്കു മാത്രം പ്രവേശനം.

∙ കോവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന നൽകണം.

∙ കോവിഡ് ലക്ഷണങ്ങളുള്ള വിദ്യാർഥികൾക്കായി പ്രത്യേകം ഐസലേഷൻ റൂം.

∙ എല്ലാ പരീക്ഷാകേന്ദ്രങ്ങളും അണുവിമുക്തമാക്കിയിരിക്കണം. സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, അണുനാശിനി എന്നിവ ഒരുക്കാനും ഒന്നിലേറെ നോട്ടിസ് ബോർഡുകൾ പ്രദർശിപ്പിക്കാനും നാഷനൽ ടെസ്റ്റിങ് ഏജൻസി നിർദേശിച്ചിട്ടുണ്ട്.

ഡ്രസ് കോഡ്

ലളിതവും അലങ്കാരങ്ങളില്ലാത്തതുമായ വസ്ത്രങ്ങൾ ധരിക്കണമെന്നാണു നിയമം. ആൺകുട്ടികൾക്കും പെൺകുട്ടികളുടെയും ഡ്രസ് കോഡ് ഇങ്ങനെ

ആൺകുട്ടികൾ

∙ ഇളം നിറത്തിലുള്ള സാധാരണ ഷർട്ട്, ടീഷർട്ട് (സിപ്, ഒട്ടേറെ പോക്കറ്റുകൾ, വലിയ ബട്ടൺ, എംബ്രോയ്ഡറി എന്നിവ പാടില്ല)

∙ വള്ളിച്ചെരിപ്പ്

∙ സാധാരണ പാന്റ്; കുർത്ത പൈജാമ പാടില്ല

∙ സുതാര്യമായ കണ്ണട

ധരിക്കാൻ വിലക്കുള്ളവ

∙ ഷൂസ്

∙ ജീൻസ്

∙ ട്രാക്ക് സ്യൂട്ട്

∙ മെറ്റൽ ബാൻഡ്

പെൺകുട്ടികൾ

∙ സൽവാർ, സാധാരണ പാന്റ്

∙ വള്ളിച്ചെരിപ്പ്, ഹീൽ ഇല്ലാത്ത ചെരിപ്പ്

∙ബുർഖ, ഹിജാബ് (ഇത്തരം മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നവർക്കു പ്രത്യേക പരിശോധന)

∙ ഇളം നിറത്തിലുള്ള, ഹാഫ് കൈ കുപ്പായം

∙ പോക്കറ്റുകൾ ഇല്ലാത്ത കുർത്ത.

∙ സുതാര്യമായ കണ്ണട.

ധരിക്കാൻ വിലക്കുള്ളവ

∙ ഹെയർ പിൻ, ഹെയർ ബാൻഡ്

∙ ആഭരണങ്ങൾ

∙ കാൽപാദം പൂർണമായും മൂടുന്ന ഷൂസ്, പാദരക്ഷ

∙ ഏറെ എംബ്രോയ്ഡറി വർക്കുള്ള വസ്ത്രങ്ങൾ

∙ ഹൈ ഹീൽഡ് ചെരിപ്പ്

∙ ജീൻസ്

∙ ലെഗ്ഗിങ്സ്, ജെഗ്ഗിങ്സ്

∙ ട്രാക്ക് സ്യൂട്ട്

പരീക്ഷാ ഹാളിലേക്ക് കൊണ്ടു പോകാൻ അനുവാദമുള്ളവ

∙ ഡൗൺലോഡ് ചെയ്തെടുത്ത ‘നീറ്റ്’ അഡ്മിറ്റ് കാർഡ്.

∙ തിരിച്ചറിയൽ രേഖ (ആധാർ കാർഡ്, റേഷൻ കാർഡ്, പാസ്പോർട്ട്, പാൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വോട്ടർ ഐടി, മറ്റു സർക്കാർ

അംഗീകൃത തിരിച്ചറിയൽ കാർഡുകൾ)

∙ പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ (അപേക്ഷയ്ക്കൊപ്പം സമർപ്പിച്ച അതേ ഫോട്ടോ)
കോവിഡ് ഇല്ലെന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവന

∙ ചെറിയ കുപ്പി സാനിറ്റൈസർ

∙ സുതാര്യമായ വെള്ളക്കുപ്പി.

പരീക്ഷാ ഹാളിൽ നിരോധിച്ച വസ്തുക്കൾ

∙ സ്റ്റേഷനറി സാധനങ്ങൾ, എഴുതിയതോ

പ്രിന്റ് എടുത്തതോ ആയ കടലാസ് കഷണങ്ങൾ, ജ്യോമെട്രി–പെൻസിൽ ബോക്സ്, പ്ലാസ്റ്റിക് പഴ്സ്, കാൽക്കുലേറ്റർ, പെൻ, സ്കെയിൽ, റൈറ്റിങ് പാഡ്, പെൻഡ്രൈവ്, റബർ, കാൽക്കുലേറ്റർ, ലോഗരിതം ടേബിൾ, ഇലക്ട്രോണിക് പെൻ–സ്കാനർ

∙ മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, ഹെൽത്ത് ബാൻഡ്

∙ വോലറ്റ്, ഹാൻഡ് ബാഗ്, ബെൽറ്റ്, തൊപ്പി

∙ ആഭരണങ്ങൾ (മോതിരം, കമ്മൽ, മൂക്കുത്തി, മാല, വള, വാച്ച്, കൈ ചെയിൻ, ക്യാമറ)

∙ ലോഹ ഉപകരണങ്ങൾ, ആഭരണങ്ങൾ

∙ ഭക്ഷ്യവസ്തുക്കൾ

∙ പരീക്ഷാ ക്രമക്കേടിന് ഉപയോഗപ്പെടുത്താൻ സാധ്യതയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ

∙ കൈകളിൽ കെട്ടുന്ന മെറ്റൽ ബാൻഡ്

∙ വലിയ ഡയലുള്ള വാച്ച്, ചിപ്പ് ഒളിപ്പിച്ചു വയ്ക്കാൻ കഴിയുന്ന വിധത്തിലുള്ള വാച്ച്

ഓർക്കാൻ

പരീക്ഷയ്ക്ക് എത്തുന്നവരുടെ സാധനങ്ങൾ സൂക്ഷിക്കാൻ പ്രത്യേക ലോക്കർ റൂം സൗകര്യം ലഭിക്കില്ല. അതുകൊണ്ട് വിലപിടിപ്പുള്ള വസ്തുക്കളോ പണം അടങ്ങിയ ബാഗോ ഒഴിവാക്കാം..

By Inews

Leave a Reply