Advertisements


അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു അവരുടെ പ്രതികരണം. ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്‍കണമെന്നും എം എ ബേബി ആവശ്യപ്പെട്ടു.
എം എ ബേബിയുടെ പോസ്റ്റ് പൂര്‍ണരൂപം-
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ അലന്‍ ശുഐബിനും താഹാ ഫസലിനും എന്‍ ഐഎ കോടതി ജാമ്യം അനുവദിച്ചതില്‍ അതിയായ സന്തോഷം.
വിദ്യാര്‍ത്ഥികളായിരുന്ന ഇവര്‍ ഇരുവരുടെയും പേരില്‍ പോലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്.
ഇവര്‍ മറ്റ് എന്തെങ്കിലും നിയമവിരുദ്ധ ക്രിമിനല്‍പ്രവര്‍ത്തനം നടത്തിതായി ആരോപണം ഇല്ല. രാഷ്ട്രീയ പ്രവര്‍ത്തകരെ യു എ പി എ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഐഎം എതിരാണ്.

ഇന്ത്യയിലെ വിവിധ ജയിലുകളിലായി കഴിയുന്ന എല്ലാ രാഷ്ട്രീയ തടവുകാര്‍ക്കും ഇതുപോലെ ജാമ്യം നല്കേണ്ടതാണ്.

അലനും താഹക്കുമെതിരെ കേരള പോലീസ് യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏരെ വിമര്‍ശനം എറ്റുവാങ്ങിയിരുന്നു. ഒരു ഘട്ടത്തില്‍ മുഖ്യമന്ത്രി പോലും യുഎപിഎ ചുമത്തിയതിനെ ന്യായീകരിക്കുന്ന തരത്തില്‍ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുഎപിഎ, എന്‍എസ്‌എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കുക എന്ന ആവശ്യവുമായി സിപിഎം അഖിലേന്ത്യാ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു

By Inews

Leave a Reply