Advertisements
ലൈഫ് ഭവന പദ്ധതി 2020
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഭവന നിർമ്മാണ പദ്ധതിയായ ലൈഫ് മിഷൻ പ്രോജക്ടിൽ അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 23 വരെ നീട്ടി. അര്‍ഹതയുണ്ടായിട്ടും വിവിധ കാരണങ്ങളാല്‍ ആദ്യം തയ്യാറാക്കിയ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ കുടുംബങ്ങള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം ലഭിക്കുക. വെബ്‌സൈറ്റ് http://www.life2020.kerala.gov.in സ്വന്തമായോ തദ്ദേശസ്ഥാപനങ്ങളിലെ ഹെല്‍പ് ഡെസ്‌ക് വഴിയോ അപേക്ഷ സമര്‍പ്പിക്കാം.
പദ്ധതിയിൽ പുതുതായി 7,67,707 അപേക്ഷകരാണ് അപേക്ഷ സമർപ്പിച്ചത്. ഇതിൽ 5,38,517 പേർ ഭൂമിയുള്ളവരാണ്‌. 2,29,190 പേർ ഭൂമിയും വീടുമില്ലാത്തവരുമാണ്. ബുധനാഴ്‌ചയ്‌ക്കുശേഷം പട്ടിക തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രസിദ്ധീകരിക്കും. തുടർന്ന്‌ പരിശോധന നടത്തും. അപേക്ഷകർ നിലവിൽ താമസിക്കുന്നിടത്ത്‌‌ എത്തിയാകും പരിശോധന. പിന്നീട്‌ കരട്‌ പട്ടിക പ്രസിദ്ധീകരിക്കും.
നേരത്തെ അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്നായിരുന്നു നിശ്ചയിച്ചിരുന്നത്. കോവിഡ് വ്യാപനത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തിയതി നീട്ടിയത്.

By Inews

Leave a Reply