Advertisements
വിസാ കാലാവധി തീര്‍ന്നവര്‍ക്ക് മടങ്ങാന്‍ നാല് ദിവസം കൂടി സമയമെന്ന് യു.എ.ഇ
Published 08-09-2020 ചൊവ്വ
മാർച്ച് ഒന്നിനു ശേഷം സന്ദർശക, ടൂറിസ്റ്റ് വിസാ കാലാവധി തീർന്നവർക്ക് മടങ്ങാൻ ഇനി നാലു ദിവസം കൂടിയെന്ന് യു.എ.ഇ. ഒന്നുകിൽ പുതിയ വിസയിലേക്ക് മാറുകയോ അതല്ലെങ്കിൽ രാജ്യം വിടുകയോ ചെയ്യണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. പിഴ കൂടാതെ രാജ്യം വിടാനുള്ള അവസാന സമയപരിധിയാണ് സെപ്റ്റംബർ 11.
അതിനിടെ, യു.എ.ഇയിൽ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം ആയിരങ്ങളാണ് പ്രയോജനപ്പെടുത്തി വരുന്നത്. വിസാ നിയമം ലംഘിച്ച് യു.എ.ഇയിൽ തങ്ങുന്ന പ്രവാസികൾക്ക് പിഴയില്ലാതെ മടങ്ങാൻ നവംബർ 17 വരെ സമയം അനുവദിച്ചിട്ടുണ്ട്.

By Inews

Leave a Reply