Advertisements
ന്യൂഡല്‍ഹി: ബിജെപിയുടെ ഐ.ടി. സെല്‍ മേധാവി അമിത് മാളവ്യക്കെതിരേ ഗുരുതര ആരോപണമുന്നയിച്ച് ബിജെപി രാജ്യസഭാഗം സുബ്രഹ്മണ്യന് സ്വാമി. തെറ്റായ ട്വീറ്റുകള്‍ ഉപയോഗിച്ച് അമിത് മാളവ്യ തനിക്കെതിരേ ക്യാമ്ബയിന് നടത്തുന്നുവെന്നാണ് സുബ്രഹ്മണ്യന് സ്വാമിയുടെ ആരോപണം. ‘ബിജെപി. ഐ.ടി. സെല്ലില്‍ ഇപ്പോള്‍ തെമ്മാടിത്തരമാണ് നടക്കുന്നത്. ഐ.ടി. സെല്ലിലെ ചില അംഗങ്ങള്‍ വ്യാജ ഐ.ഡിയില്‍നിന്നു ട്വീറ്റുകള്‍ ചെയ്ത് എന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഐ.ടി. സെല്‍ ചെയ്യുന്ന തെമ്മാടിത്തരം പാര്‍ട്ടിക്ക് ഏറ്റെടുക്കാന്‍ കഴിയാത്തതുപോലെ എന്റെ അനുയായികള്‍ പ്രകോപിതരായാല്‍ അതിന്റെ ഉത്തരവാദിത്തം എനിക്കും ഏറ്റെടുക്കാന്‍ കഴിയില്ല’- അദ്ദേഹം ട്വീറ്റ് ചെയ്തു.എന്നാല്‍ ട്വിറ്ററിലൂടെ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും എന്താണ് ക്യാമ്ബയിന് എന്ന് വ്യക്തമാക്കാന്‍