Advertisements
360 ഡിഗ്രി ക്യാമറകളും പ്രോക്സിമിറ്റി സെന്‍സറുകളും പോലുള്ള സാധാരണ ടെക് ആഢംബരങ്ങള്‍ ഒന്നും ഇല്ലാതെ സമാന്തര പാര്‍ക്കിങ് എന്നത് വളരെ ശ്രമകരമായ ജോലിയാണ്. എന്നാല്‍ ഈ ഡ്രൈവര്‍ക്ക് ഇതെല്ലാം ഒരു പൂ പറിക്കുന്നത് പോലെ ഈസിയാണ്. മലയാളിയായ ഡ്രൈവറുടെ കാര്‍പാര്‍ക്കിങ് കഴിവ് കണ്ട് അത്ഭുതപ്പെടുകയാണ് നെറ്റിസന്‍സ്.
നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഇപ്പോള്‍ വൈറലായ ഒരു വീഡിയോയില്‍, നടപ്പാതയുടെ അടുത്തുള്ള ഇടുങ്ങിയ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു വാഹനത്തിലേക്ക് ഇയാള്‍ നടക്കുന്നത് കാണാം.
വാഹനം നീക്കാന്‍ അധിക സ്ഥലമില്ലാത്തതിനാല്‍ ഇത് വളരെ ബുദ്ധിമുട്ടാണെന്ന് തോന്നുമെങ്കിലും, അസാധ്യമായ ധൈര്യത്തോടെ നിന്ന് അയാള്‍ വാഹനം സുഗമമായി കൈകാര്യം ചെയ്യുന്നു.