Advertisements

സംസ്ഥാനത്ത് മൂന്നു ദിവസം കൂടി ശക്തമായ മഴ. മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മി.മി മുതൽ 115.5 മി.മി വരെ മഴ ലഭിക്കും. തെക്കൻ ജില്ലകളിലും മഴ ശക്തമായിരിക്കും.അറബിക്കടലിൽ ലക്ഷദ്വീപ് കവരത്തിക്ക് സമീപമായി ഇന്നലെ രൂപം കൊണ്ട ന്യൂനമർദവും കാലവർഷക്കാറ്റുമാണ് മഴയ്ക്ക് കാരണം. നാളെയോടെ വടക്കു പടിഞ്ഞാറൻ ദിശയിൽ ന്യൂനമർദ്ദം നീങ്ങും.ഇതോടെ തെക്കൻ കേരളത്തിൽ മഴ കുറയുകയും വടക്കൻ ജില്ലകളിൽ കാസർകോട് ഒഴികെ മഴ കൂടുകയും ചെയ്യും…

By Inews

Leave a Reply