Sports

ByInews

സെപ് 4, 2020
Advertisements

മെസ്സി നാളെ ബാഴ്സലോണക്ക് വേണ്ടി പരിശീലനത്തിന് ഇറങ്ങും

വിവാദങ്ങൾ അവസാനിച്ച സാഹചര്യത്തിൽ മെസ്സി നാളെ ബാഴ്സലോണ ക്ലബിനൊപ്പം പരിശീലനം പുനരാരംഭിക്കും. പരിശീലകൻ റൊണാൾഡ് കോമന് കീഴിൽ മെസ്സിയുടെ ആദ്യ പരിശീലന ദിവസമാകും ഇത്. ക്ലബ് വിടുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മെസ്സി പരിശീലനത്തിൽ നിന്ന് വിട്ടുമാറി നിൽക്കുകയായിരുന്നു. എന്നാൽ മെസ്സി ക്ലബ് വിടാൻ സമ്മതിക്കില്ല എന്ന് ക്ലബ് നിലപാട് എടുത്തതോടെ മെസ്സി തീരുമാനം മാറ്റി ഒരു വർഷം കൂടെ ക്ലബിൽ തുടരും .

.മെസ്സി പരിശീലനത്തിന് എത്തുന്നതോടെ വിവാദങ്ങളുടെ ചൂട് കുറയും എന്നാണ് ബാഴ്സലോണ മാനേജ്മെന്റ് വിശ്വസിക്കുന്നത്.

By Inews

Leave a Reply