രണ്ടുവർഷത്തിനിടെ കാണാതായത് 19 ലക്ഷം ഇവിഎം മെഷീനുകൾ, വിശദീകരണം തേടുമെന്ന് കർണാടക സ്പീക്കർ;

ബെംഗളൂരു:2016-18 കാലയളവിൽ കാണാതായ 19 ലക്ഷം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇവിഎം) കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വിശദീകരണം ലഭിക്കാൻ ശ്രമിക്കുമെന്ന് കര്‍ണാടക സ്പീക്കർ വിശ്വേശ്വർ ഹെഗ്ഡെ കാഗേരി.

കാണാതായഇവിഎമ്മുകളുടെ പതിപ്പ് ലഭിക്കാൻ സ്പീക്കർ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധികളെ സഭയിലേക്ക് വിളിക്കണമെന്ന മുതിർന്ന കോൺഗ്രസ് എംഎൽഎയുംമുൻമന്ത്രിയുമായ എച്ച്കെ പാട്ടീലിന്‍റെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു കാഗേരി. തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളും കൃത്രിമത്വം തടയാനുള്ള തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചർച്ചയിൽപങ്കെടുക്കുമ്പോഴാണ്പാട്ടീൽഇക്കാര്യംഉന്നയിച്ചത്.

ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളും ഇലക്ട്രോണിക്കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവിലാണ് കാണാതായത്. എന്നാൽ ഇതിനെ കുറിച്ച് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരണംനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎൽ) വിതരണം ചെയ്ത 9.6 ലക്ഷം ഇവിഎമ്മുകളുംഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ (ഇസിഐഎൽ) 9.3 ലക്ഷം ഇവിഎമ്മുകളും 2016-18 കാലയളവിൽ കാണാതായിരുന്നു. എന്നാൽ ഇക്കാര്യത്തിൽതെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ വിശദീകരണംനൽകിയിട്ടില്ല.ഈ ഇവിഎമ്മുകളെല്ലാം എവിടെപ്പോയെന്നും പാട്ടീൽ ചോദിച്ചു. വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിഉദ്ധരിച്ചാണ്ഇക്കാര്യങ്ങൾ പാട്ടീൽ പറഞ്ഞത്.

അതുപോലെ, 2014ൽ 62,183 ഇവിഎമ്മുകൾതെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്അവകാശപ്പെട്ടിരുന്നു. എന്നാൽ പിന്നീടൊരിക്കലും അവരെ സ്വീകരിച്ചിട്ടില്ലെന്ന് പറയുന്നത്.’എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ മൗനം പാലിക്കുന്നത്,ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷംഇവിഎമ്മുകളെ കുറിച്ചുള്ള സംശയങ്ങൾ വളരുകയേയുള്ളൂ. തന്റെ ആരോപണം തെറ്റാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തെളിയിച്ചാൽഏത്ശിക്ഷയ്ക്കും തയ്യാറാണെന്നും പാട്ടീൽ പറഞ്ഞു.

അതേ സമയംതെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിവിശദീകരണം തേടാൻ സ്പീക്കർക്ക് അധികാരമുണ്ടെന്ന്ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് മുൻ സ്പീക്കർ കെ ആർ രമേഷ് കുമാർ പറഞ്ഞു. ഇവിഎമ്മുകൾകാണാതായതിനെക്കുറിച്ചുള്ള രേഖകൾ നൽകാൻ പാട്ടീലിനോട് കാഗേരി ആവശ്യപ്പെട്ടു ‘തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് വ്യക്തത ലഭിക്കാൻ ശ്രമിക്കുമെന്നും നിങ്ങളുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഞാൻപരമാവധിശ്രമിക്കുമെന്നും’അദ്ദേഹംപറഞ്ഞു.2016-2018 കാലയളവിൽ 19 ലക്ഷം ഇവിഎംഎസ് കാണാതായി

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading

Scroll to Top