15-year-old girl gives birth in Kollam; Police registered a case and started investigation
sponsored

വെബ്ഡെസ്‌ക് :-കൊല്ലം കുളത്തൂപ്പുഴ മൈലംമൂട്ടിൽ 15 വയസുകാരി പ്രസവിച്ചു. പോക്‌സോ കേസിലെ ഇരയാണ് പ്രസവിച്ചത്. കുളത്തൂപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

sponsored




കുളത്തൂപ്പുഴ മൈലംമൂട്ടിലെ സ്വന്തം വീട്ടിലാണ് 15 കാരി പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞുമായി പെൺകുട്ടിയുടെ മാതാവ് പുനലൂർ താലൂക്ക് ആശുപത്രിയിലെത്തി. താനാണ് പ്രസവിച്ചത് എന്ന് പറഞ്ഞാണ് ഇവർ ആശുപത്രിയെ സമീപിച്ചത്. എന്നാൽ സംശയം തോന്നിയ ആശുപത്രി ജീവനക്കാർ നടത്തിയപരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്. തന്റെ 15 വയസ്സുകാരിയായ മകളാണ് പ്രസവിച്ചതെന്ന് ഇവർ സമ്മതിച്ചു.

മാതാവിനും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ല. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുെന്ന് പൊലീസ് പറഞ്ഞു.

By Inews

Leave a Reply

%d bloggers like this: