ന്യൂസ് ഡെസ്ക് :-കാസർകോട് 125 പവന്റെ സ്വർണാഭരണങ്ങളുമായി സുഹൃത്തിനൊപ്പം ഒളിച്ചോടിയ നവവധു തിരികെ എത്തി. കഴിഞ്ഞ ദിവസമാണ് ഭർതൃവീട്ടിൽ നിന്ന് യുവതി ഒളിച്ചോടിയത്. കളനാട്ട് നിന്ന് അടുത്തിടെയാണ് പള്ളിക്കര പൂച്ചക്കാട്ടേക്ക് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി യുവതി സ്ഥലം വിടുകയായിരുന്നു
ഇരുവരും മംഗലാപുരത്തേക്ക് പോയതായി പോലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ മംഗലാപുരത്തേക്ക് തിരിക്കാൻ നിൽക്കുമ്പോഴാണ് ഇരുവരും തിരികെ എത്തിയത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കുമെന്നും ആർക്കൊപ്പം പോകണമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും ബേക്കൽ പോലീസ് ഇൻസ്‌പെക്ടർ അറിയിച്ചു. അതേസമയം കൊണ്ടുപോയ സ്വർണം തിരികെ നൽകുമെന്നാണ് യുവതി അറിയിച്ചതെന്നും പോലീസ് പറഞ്ഞു.
You must log in to post a comment.