
തിരുവനന്തപുരം: ഉത്രാടദിനത്തില്‍ ബെവ്‌കോ വഴി സംസ്ഥാനത്ത് വിറ്റത് 116 കോടിയുടെ മദ്യം. കഴിഞ്ഞവര്‍ഷംഇതേദിവസം വിറ്റതിനേക്കാള്‍ നാലു കോടിയുടെ മദ്യം അധികമായി വിറ്റു. ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്.
ഓരോവര്‍ഷംകഴിയുന്തോറുംഉത്രാടദിനത്തില്‍ വിറ്റഴിക്കുന്ന മദ്യത്തിന്റെ വില്‍പ്പന വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ വര്‍ഷം ഇതേദിവസം 112 കോടിയുടെ മദ്യമാണ് വിറ്റത്. ഇത്തവണ നാലുകോടിയുടെ മദ്യം അധികമായി വിറ്റതായി ബെവ്‌കോ കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടു ഔട്ട്‌ലെറ്റുകളില്‍ ഒരു കോടിയ്ക്ക് മുകളില്‍ വില്‍പ്പന നടന്നു. ഇരിങ്ങാലക്കുട കഴിഞ്ഞാല്‍ കൊല്ലത്തെ ആശ്രമം പോര്‍ട്ട് ഔട്ട്‌ലെറ്റിലാണ് ഒരു കോടിക്ക് മുകളില്‍ വില്‍പ്പന നടന്നത്.
You must log in to post a comment.