ക്രിപ്​റ്റോ കറൻസി ദുരുപയോഗം തടയാൻ രാജ്യങ്ങൾ ഒരുമിക്കണമെന്ന്​ മോദി;

ന്യൂഡൽഹി: ക്രിപ്​റ്റോ കറൻസിയുടെ പ്രചാരം ദുരുപയോഗം ചെയ്യപ്പെടാതിരിക്കാൻ ജനാധിപത്യരാഷ്​ട്രങ്ങൾ ഒരുമിക്കണമെന്ന്​ ​പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഡിജിറ്റൽ വിപ്ലവമുണ്ടാക്കിയ വെല്ലുവിളികൾ നേരിടാൻ സമാന ചിന്തയു​ള്ള രാഷ്​ട്രങ്ങൾ ഒരുമിക്കണമെന്നും അദ്ദേഹം പറഞ്ഞു.



‘സിഡ്​നി ഡയലോഗി’ൽ നടത്തിയ വെർച്വൽ പ്രഭാഷണത്തിലാണ്​ മോദി ഇക്കാര്യം വിശദീകരിച്ചത്​ (സൈ​ബർ-ആധുനിക സാ​ങ്കേതിക വിദ്യയും ഡിജിറ്റൽ മേഖലയും ലോകത്തിലെ നിയമവ്യവസ്​ഥയിൽ ഉയർത്തുന്ന വെല്ലുവിളികൾ സംബന്ധിച്ച വാർഷിക ഉച്ചകോടിയാണ്​ ‘സിഡ്​നി ഡയലോഗ്​.

സാ​ങ്കേതികവിദ്യയും ഡാറ്റയും പുതിയ ആയുധങ്ങളാണെന്ന്​ മോദി അഭിപ്രായപ്പെട്ടു​. ഇത്​ എങ്ങനെ ഉപയോഗിക്കണമെന്നത്​ രാഷ്​ട്രങ്ങളുടെ താൽപര്യമാണ്​. പൊതു അഭിപ്രായങ്ങൾ വ്യാജമായി നിർമിക്കാനുള്ള ശ്രമങ്ങൾ തടയാനും ഭാവി സാ​ങ്കേതിക വിദ്യയുടെ നിർമാണത്തിനും വിതരണത്തിനും ജനാധിപത്യ രാജ്യങ്ങൾ കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply