ഇത് നാണക്കേട് ആയിപോയി; ഒപ്പം സങ്കടവും കാർഷിക നിയമങ്ങൾ പിൻവലിച്ചതിനെതിരെ കങ്കണയുടെ വിമർശനം

#Kankanaranavath,

വെബ് ഡസ്ക് ∙ വിവാദ കാർഷിക നിയമങ്ങൾ കർഷകരുടെ കനത്ത പ്രതിഷേധത്തിന് വഴങ്ങി പിൻവലിച്ച നടപടി നാണക്കേടായി പോയെന്ന് നടി കങ്കണ റനൗട്ട്. ഇൻസ്റ്റഗ്രം സ്റ്റോറിയിലൂടെയാണ് താരം രോഷം വ്യക്തമാക്കിയത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരല്ലാതെ തെരുവിലെ ജനങ്ങൾ നിയമം ഉണ്ടാക്കാൻ തുടങ്ങിയാൽ ഇതൊരു ജിഹാദി രാജ്യമായി മാറും.
ഇങ്ങനെ പിൻവലിക്കണം എന്നാഗ്രഹിച്ച എല്ലാവർക്കും അഭിനന്ദനങ്ങളെന്നും കങ്കണ കുറിച്ചു.

 

വിവാദമായ 3 കാർഷിക നിയമങ്ങളാണ് കേന്ദ്രസർക്കാർ പിൻവലിക്കാനൊരുങ്ങുന്നത്. നിയമം നടപ്പിലാക്കി ഒരു വർഷമാകുന്നതിനു തൊട്ടുമുൻപാണു പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം. രാജ്യവ്യാപകമായി കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിലാണു നിർണായക തീരുമാനമെടുത്തത്. 5 സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതുകൂടി കണക്കിലെടുത്താണു നടപ‍ടി. ഗുരു നാനാക് ജയന്തി ദിനത്തിലാണു നാടകീയ പ്രഖ്യാപനം.

#Kankana;

Leave a Reply