വെബ്ഡസ്ക്:ഹലാല്‍ വിവാദത്തില്‍ ബിജെപി നിലപാട് തള്ളിയ പാര്‍ട്ടി വക്താവ് സന്ദീപ് വാര്യര്‍ക്ക് മറുപടിയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സന്ദീപ് വാര്യരുടെ നിലപാടിന് മറുപടി പറയാനില്ലെന്ന് സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.’കേരളത്തില്‍ ഹലാല്‍ ബോര്‍ഡുകള്‍ ഉയരുന്നതിന് പിന്നില്‍ നിഷ്‌ക്കളങ്കതയല്ല. ഇതിന് പിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ട്. യാദൃശ്ചികമല്ല. ഹലാല്‍ സംസ്‌കാരത്തിന് പിന്നില്‍ കൃത്യമായ അജണ്ടയുണ്ട്.’ കെ സുരേന്ദ്രന്‍ പറഞ്ഞു.
ഹിന്ദുവിനും മുസല്‍മാനും ക്രിസ്ത്യാനിക്കും പരസ്പരം സാമ്പത്തിക ഉപരോധം നടത്തി ഈ നാട്ടില്‍ ജീവിക്കാനാവില്ല എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ നല്ലത്. മുസല്‍മാന്റെ സ്ഥാപനത്തില്‍ ഹിന്ദുവും ഹിന്ദുവിന്റെ സ്ഥാപനത്തില്‍ മുസല്‍മാനും ജോലി ചെയ്യുന്നുണ്ട്. അവന്റെ സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നിങ്ങള്‍ക്കൊരു നിമിഷത്തെ സോഷ്യല്‍ മീഡിയ പോസ്റ്റ് മതിയാകും
You must log in to post a comment.